പ്രതീകാത്മക ചിത്രം
ചങ്ങരംകുളം: സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദിച്ചെന്ന പരാതിയില്‍ ചങ്ങരംകുളം പൊലിസ് കേസെടുത്തു.
സിഐടിയുവില്‍നിന്ന് പുറത്താക്കിയ സുകുമാരനെതിരേയും സിഐടിയു പ്രവര്‍ത്തകനായ അഭീഷിനെതിരേയുമാണ് പൊലിസ് കേസെടുത്തത്.
ഇരുവരും തമ്മിലുള്ള തര്‍ക്കവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമാണ് കേസിന് കാരണം. പരിക്കേറ്റ അഭീഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും സുകുമാരനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
Tags : Police register case Nattuvishesham DistrictNews DeepikaNews