Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Reject

ക്രി​മി​ന​ൽ കേ​സ് എ​ടു​ക്കാ​ൻ ക​ഴി​യി​ല്ല; ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രെ​യു​ള്ള അ​ൻ​സി​ബ​യു​ടെ പ​രാ​തി ത​ള്ളി പോ​ലീ​സ്  

ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രെ അ​ൻ​സി​ബ ഹ​സ​ൻ ന​ൽ​കി​യ പ​രാ​തി പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ത​ള്ളി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യാ​ജ​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​ൻ​സി​ബ ല​ക്ഷ്മി​പ്രി​യ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ഔ​ദ്യോ​ഗി​ക​മാ​യി ത​ള്ളി​യ വി​വ​രം പോ​ലീ​സ് അ​ൻ​സി​ബ​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ല​ക്ഷ്മി​പ്രി​യ ചെ​യ്ത​ത് കേ​വ​ലം മാ​ന​ന​ഷ്ട കു​റ്റ​കൃ​ത്യം മാ​ത്ര​മാ​ണെ​ന്നും ഇ​തി​ൽ ക്രി​മി​ന​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ത്ത​ക്ക ക​ഴ​മ്പി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ഓ​ൺ​ലൈ​ൻ മാ​ധ്യ​മ അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ​യും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യും ല​ക്ഷ്മി​പ്രി​യ ത​നി​ക്കെ​തി​രെ അ​ശ്ലീ​ല ക​ഥ​ക​ളും അ​പ​വാ​ദ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ൻ​സി​ബ പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ പോ​ലീ​സ് ഈ ​പ​രാ​തി​യി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​നോ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നോ ത​യ്യാ​റാ​യി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ച് അ​ൻ​സി​ബ എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി, വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​നോ​ട് നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം ജൂ​ലൈ ഒ​ൻ​പ​തി​ന് പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് പ​രാ​തി ത​ള്ളി​യെ​ന്ന അ​ന്തി​മ നി​ല​പാ​ട് പോ​ലീ​സ് അ​ൻ​സി​ബ​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

പോ​ലീ​സി​ന്‍റെ ഈ ​ന​ട​പ​ടി​യോ​ട് കോ​ട​തി എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും ഈ ​കേ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ.

Latest News

Corehub Up