തൃശൂർ: ജനാധിപത്യവും മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും വെല്ലുവിളികൾ നേരിടുന്ന സമകാലിക സാഹചര്യത്തിൽ ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയജീവിതവും നിലപാടുകളും ഏറെ പ്രസക്തമാണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചു ഡിസിസിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, കെ.വി. ദാസൻ, സുനിൽ അന്തിക്കാട്, ഐ.പി. പോൾ തുടങ്ങിയവർ പങ്കെടുത്തു.