Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoliticalCrisis

ഇ​സ്ര​യേ​ലി​ലെ രാ​ഷ്‌ട്രീ​യ പ്ര​തി​സ​ന്ധി​

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഇ​സ്ര​യേ​ലി​ൽ ക​ടു​ത്ത ഭ​ര​ണ ​പ്രതിസ​ന്ധി​യാ​ണ് ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ അ​റ​ബ് പാ​ർ​ട്ടി​ക​ൾ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി മാ​റി​യ​പ്പോ​ൾ, ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് അ​ക​റ്റു​മെ​ന്നു വ്യ​ക്ത​മാ​ക്കി പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്.

വ്യാ​ഴാ​ഴ്ച വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ രാ​ജ്യ​ത്തു ഭ​ര​ണ​ത്തു​ട​ർ​ച്ച​യ്ക്കോ പു​തി​യ ഭ​ര​ണ​മാ​റ്റ​ത്തി​നോ ഉ​ള്ള വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഒ​രു മു​ന്ന​ണി​ക്കും ല​ഭി​ച്ചി​ട്ടി​ല്ല. 120 അം​ഗ​ങ്ങ​ളു​ള്ള പാ​ർ​ല​മെ​ന്‍റാ​യ നെ​സെ​റ്റി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ 61 സീ​റ്റു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണു വേ​ണ്ട​ത്. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ വ​ല​തു​പ​ക്ഷ ലി​ക്കു​ഡ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ത്തി​നോ പ്ര​ധാ​ന എ​തി​രാ​ളി​യും മു​ൻ സൈ​നി​ക മേ​ധാ​വി​യു​മാ​യ ഗാ​ദി ഐ​സ​ൻ​കോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ധ്യ​പ​ക്ഷ യ​ഷാ​ർ പാ​ർ​ട്ടി​യു​ടെ സ​ഖ്യ​ത്തി​നോ ഈ ​സം​ഖ്യ തി​ക​യ്ക്കാ​നാ​യി​ല്ല. ആ​ഴ​ത്തി​ലു​ള്ള രാ​ഷ്‌​ട്രീ​യ-​ആ​ശ​യ​ധാ​ര ഭി​ന്ന​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പു​തി​യൊ​രു ഭ​ര​ണ​സ​ഖ്യം രൂ​പീ​ക​രി​ക്കു​ക എ​ന്ന​ത് ഒ​ട്ടും എ​ളു​പ്പ​മ​ല്ല.
എ​ങ്കി​ലും, പ​ര​മാ​വ​ധി ഒ​രു വ​ർ​ഷ​ത്തോ​ളം മാ​ത്രം ആ​യു​സു​ള്ള താ​ത്കാ​ലി​ക സ​ഖ്യ​ങ്ങ​ളി​ലൂ​ടെ ഭ​ര​ണ​ത്തി​ലെ​ത്താ​ൻ നേ​താ​ക്ക​ൾ ശ്ര​മി​ച്ചേ​ക്കാം. ന​ൽ​ക​പ്പെ​ട്ടി​രി​ക്കു​ന്ന 12 ആ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​തി​നൊ​രു തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ ഇ​സ്രേ​ലി ജ​ന​ത​യ്ക്കു വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രും.

കിം​ഗ് മേ​ക്ക​റാ​യി അ​റ​ബ് പാ​ർ​ട്ടി​ക​ൾ

ആ​ർ​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ 120 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ 19 സീ​റ്റ് നേ​ടി​യ അ​റ​ബ് പാ​ർ​ട്ടി​ക​ൾ കിം​ഗ് മേ​ക്ക​റാ​യി​രി​ക്കു​ക​യാ​ണ്. അ​റ​ബ് വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലു​ണ്ടാ​യ വ​ൻ ത​രം​ഗം മൂ​ലം ജോ​യി​ന്‍റ് ലി​സ്റ്റ്, റാം ​എ​ന്നീ ര​ണ്ടു പ്ര​ധാ​ന അ​റ​ബ് സ​ഖ്യ​ങ്ങ​ളും മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി. ഇ​തോ​ടെ, ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള പ​ദ​വി​യി​ലേ​ക്ക് അ​വ​ർ ഉ​യ​ർ​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു​ദി​വ​സ​ങ്ങ​ളി​ൽ അ​റ​ബ് വോ​ട്ട​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തെ ത​ട​യാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നെ​ത​ന്യാ​ഹു വ​ൻ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ഭ​യം സൃ​ഷ്‌​ടി​ക്കാ​നാ​യി എ​ഐ നി​ർ​മി​ത ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​തും വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു വ​ഴി​വ​ച്ചു. ര​ണ്ടാം​ത​ര പൗ​ര​ന്മാ​രാ​യി ത​ങ്ങ​ളെ കാ​ണു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചി​രു​ന്ന രാ​ജ്യ​ത്തെ അ​റ​ബ് വം​ശ​ജ​ർ, ഇ​ത്ത​വ​ണ നെ​ത​ന്യാ​ഹു​വി​ന്‍റെ വ​ല​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

ഇ​സ്ര​യേ​ലിന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഒ​രൊ​റ്റ ത​വ​ണ മാ​ത്ര​മാ​ണ് ഒ​രു അ​റ​ബ് പാ​ർ​ട്ടി ഭ​ര​ണ​സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള​ത്. 2021ൽ ​നെ​ത​ന്യാ​ഹു​വി​നെ പു​റ​ത്താ​ക്കാ​ൻ രൂ​പീ​ക​രി​ച്ച എ​ട്ടു പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യ​ത്തി​ൽ ‘റാം’ ​പ​ങ്കാ​ളി​യാ​യെ​ങ്കി​ലും ആ ​സ​ർ​ക്കാ​ർ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ലം​പ​തി​ച്ചു.

പ്ര​തി​പ​ക്ഷ​ത്തി​നു മു​ന്നി​ലെ ത​ട​സം

ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക​യെ​ന്ന മു​ഖ്യ​ല​ക്ഷ്യം കൈ​വ​രി​ക്ക​ണ​മെ​ങ്കി​ൽ വോ​ട്ട​ർ​മാ​ർ​ക്കു ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ലം​ഘി​ക്കാ​ൻ പ്ര​തി​പ​ക്ഷം നി​ർ​ബ​ന്ധി​ത​മാ​കും. അ​റ​ബ് പാ​ർ​ട്ടി​ക​ളു​മാ​യി യാ​തൊ​രു സ​ഖ്യ​വു​മു​ണ്ടാ​ക്കി​ല്ലെ​ന്ന മു​ൻ നി​ല​പാ​ടാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നി​പ്പോ​ൾ തി​രു​ത്തേ​ണ്ടി​വ​രു​ന്ന​ത്.

അ​റ​ബ് പാ​ർ​ട്ടി​ക​ളു​മാ​യി ചേ​ർ​ന്നു സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വേ​ള​യി​ൽ പ്ര​തി​പ​ക്ഷ​നി​ര​യി​ലെ പ്ര​മു​ഖ യ​ഹൂ​ദ പാ​ർ​ട്ടി​ക​ളാ​യ ഗാ​ദി ഐ​സ​ൻ​കോ​ട്ടി​ന്‍റെ യാ​ഷ​ർ, ന​ഫ്താ​ലി ബെ​ന്ന​റ്റി​ന്‍റെ ബി​യാ​ഹ​ദ്, അ​വി​ഗ്ദോ​ർ ലീ​ബ​ർ​മാ​ന്‍റെ യി​സ്രാ​യേ​ൽ ബെ​യ്തേ​നു എ​ന്നി​വ ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​റ​ബ് പാ​ർ​ട്ടി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു ഐ​സ​ൻ​കോ​ട്ടി​ന്‍റെ നി​ല​പാ​ട്.

അ​റ​ബ് പാ​ർ​ട്ടി​ക​ളെ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​തി​ന് പ്ര​തി​പ​ക്ഷ​ത്തി​ന് പ്ര​ധാ​ന ത​ട​സ​മാ​കു​ന്ന​ത് ഇ​സ്രേ​ലി യ​ഹൂ​ദ​രാ​ഷ്‌​ട്രീ​യ​ത്തി​ൽ വേ​രൂ​ന്നി​യ അ​റ​ബ് വി​രു​ദ്ധ വം​ശീ​യ നി​ല​പാ​ടു​ക​ളാ​ണ്. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ 20 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന മു​സ്‌​ലിം-​ക്രി​സ്ത്യ​ൻ അ​റ​ബ് വം​ശ​ജ​രെ പൂ​ർ​ണ അ​വ​കാ​ശ​ങ്ങ​ളു​ള്ള പൗ​ര​ന്മാ​രാ​യി അം​ഗീ​ക​രി​ക്കാ​ൻ യ​ഹൂ​ദ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ന്നും വി​മു​ഖ​ത​യു​ണ്ട്.

പ്ര​തി​പ​ക്ഷനി​ര​യി​ൽ ഇ​ട​ത് പാ​ർ​ട്ടി​യാ​യ ‘ഡെ​മോ​ക്രാ​റ്റ്സി’​ന്‍റെ നേ​താ​വ് യാ​യ​ർ ഗോ​ലാ​ൻ മാ​ത്ര​മാ​ണ് അ​റ​ബ് പാ​ർ​ട്ടി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഐ​ക്യസ​ർ​ക്കാ​ർ സാ​ധ്യ​ത

പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ മൂ​ന്നു സാ​ധ്യ​ത​ക​ളാ​ണ് ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. നെ​ത​ന്യാ​ഹു​വും ഐ​സ​ൻ​കോ​ട്ടും കൈ​കോ​ർ​ക്കു​ന്ന ദേ​ശീ​യ ഐ​ക്യ സ​ർ​ക്കാ​ർ, ഐ​സ​ൻ​കോ​ട്ടി​നൊ​പ്പ​മു​ള്ള വി​മ​ത​രെ ഒ​പ്പം കൂ​ട്ടി നെ​ത​ന്യാ​ഹു രൂ​പീ​ക​രി​ക്കു​ന്ന സ​ർ​ക്കാ​ർ, അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ഐ​സ​ൻ​കോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​രു​ന്ന സ​ർ​ക്കാ​ർ എ​ന്നി​വ​യാ​ണി​ത്.

ഐ​ക്യ​സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​മെ​ന്ന ആ​ശ​യം സ​ജീ​വ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​നോ​ടു വി​വി​ധ ക​ക്ഷി​ക​ളി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​റാ​ന്‍റെ ഭീ​ഷ​ണി​ക​ളെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്കാ​ൻ ഐ​ക്യ​സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ അ​ഭി​പ്രാ​യം. എ​ന്നാ​ൽ, നെ​ത​ന്യാ​ഹു​വി​നൊ​പ്പം ചേ​ർ​ന്ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നി​ല്ലെ​ന്നും ജ​ന​വി​ധി ത​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

നെ​ത​ന്യാ​ഹു​വി​ന്‍റെ ഭ​ര​ണം അ​വ​സാ​നി​ച്ചു കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​സ്രേ​ലി​ക​ൾ ഐ​സ​ൻ​കോ​ട്ട് നി​ല​പാ​ട് മാ​റ്റി​യാ​ൽ അ​തി​നെ ഒ​രു വ​ഞ്ച​ന​യാ​യി​ട്ടാ​കും കാ​ണു​ക. അ​റ​ബ് പാ​ർ​ട്ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നു മു​ന്പ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും നെ​ത​ന്യാ​ഹു​വി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് അ​ക​റ്റി​നി​ർ​ത്താ​ൻ ഐ​സ​ൻ​കോ​ട്ട് പു​റ​ത്തു​നി​ന്നു​ള്ള പി​ന്തു​ണ​യോ​ടെ ഒ​രു ന്യൂ​ന​പ​ക്ഷ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ സ​ർ​വേ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​സി​ഡ​ന്‍റി​ന്‍റെ തീ​രു​മാ​നം കാ​ത്ത്

അ​നി​ശ്ചി​താ​വ​സ്ഥ തു​ട​രു​ന്ന​തി​നി​ടെ പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ർ​സോ​ഗി​ലേ​ക്കാ​ണ് ഇ​നി എ​ല്ലാ ക​ണ്ണു​ക​ളും. സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ആ​രെ ക്ഷ​ണി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തി​നു​മു​ന്പ് പാ​ർ​ല​മെ​ന്‍റ​റി ഗ്രൂ​പ്പു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചി​ട്ടു​ണ്ട്. വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​ൻ രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ൾ പ​ര​സ്പ​ര ധാ​ര​ണ​യി​ലെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. എ​ല്ലാ പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യും അ​ടു​ത്ത​ദി​വ​സം​ത​ന്നെ പ്ര​സി​ഡ​ന്‍റ് ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കും. പാ​ർ​ട്ടി​ക​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​ശേ​ഷം, സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള ഒ​രു നേ​താ​വി​നെ പ്ര​സി​ഡ​ന്‍റ് ക്ഷ​ണി​ക്കും.

അ​റ​ബ് പാ​ർ​ട്ടി​ക​ൾ ഐ​സ​ൻ​കോ​ട്ടി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ യ​ഷാ​ർ പാ​ർ​ട്ടി നേ​താ​വാ​യ അ​ദ്ദേ​ഹ​ത്തി​നാ​കും ആ​ദ്യ അ​വ​സ​രം ല​ഭി​ക്കു​ക. ക്ഷ​ണം ല​ഭി​ക്കു​ന്ന നേ​താ​വി​ന് സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ 28 ദി​വ​സ​ത്തെ സ​മ​യം ല​ഭി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ 14 ദി​വ​സം കൂ​ടി നീ​ട്ടി​ന​ൽ​കാം. ആ​ദ്യനേ​താ​വി​നു ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ പ്ര​സി​ഡ​ന്‍റ് ര​ണ്ടാ​മ​തൊ​രു നേ​താ​വി​നെ ക്ഷ​ണി​ക്കും. ഇ​വ​ർ​ക്ക് 28 ദി​വ​സം മാ​ത്ര​മാ​യി​രി​ക്കും ല​ഭി​ക്കു​ക. ഇ​തി​ലും തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ പാ​ർ​ല​മെ​ന്‍റി​ലെ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ൾ​ക്ക് മൂ​ന്നാ​മ​തൊ​രു സ്ഥാ​നാ​ർ​ഥി​യെ നി​ർ​ദേ​ശി​ക്കാം. ഇ​വ​ർ​ക്കു സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ 14 ദി​വ​സം ല​ഭി​ക്കും. ഈ ​പ്ര​ക്രി​യ​ക​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടാ​ൽ രാ​ജ്യം വീ​ണ്ടു​മൊ​രു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു നീ​ങ്ങും.

ഈ ​രാ​ഷ്‌​ട്രീ​യ​നാ​ട​ക​ങ്ങ​ളി​ൽ ഏ​റ്റ​വും അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ള്ള​ത് നി​ല​വി​ലെ താ​ത്കാ​ലി​ക പ്ര​ധാ​ന​മ​ന്ത്രി​യാ​യ നെ​ത​ന്യാ​ഹു​വി​നാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ അ​ധി​കാ​രം നെ​ത​ന്യാ​ഹു​വി​ന്‍റെ കൈ​ക​ളി​ൽ​ത​ന്നെ നി​ല​നി​ൽ​ക്കും. പു​തി​യൊ​രു സ​ർ​ക്കാ​ർ വ​രു​ന്ന​തു​വ​രെ മാ​സ​ങ്ങ​ളോ​ളം നെ​ത​ന്യാ​ഹു​ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രും. തെ​ര​ഞ്ഞെ​ടു​പ്പ് വീ​ണ്ടും വ​രി​ക​യാ​ണെ​ങ്കി​ൽ, ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ ഇ​സ്ര​യേ​ൽ നേ​രി​ടു​ന്ന ഏ​ഴാ​മ​ത്തെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കും അ​ത്.

വി​ദേ​ശ ഇ​ട​പെ​ട​ൽ ആ​രോ​പ​ണം

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​തി​നു പി​ന്നാ​ലെ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ വി​ദേ​ശ ഇ​ട​പെ​ട​ൽ ആ​രോ​പ​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു രം​ഗ​ത്തെ​ത്തി​യ​ത് രാ​ജ്യ​ത്തു വ​ലി​യ രാ​ഷ്‌​ട്രീ​യ കൊ​ടു​ങ്കാ​റ്റി​നു തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​റ​ബ് പാ​ർ​ട്ടി​ക​ൾ വി​ദേ​ശ സ​ഹാ​യ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ചെ​ന്നും ഖ​ത്ത​റി​ൽ​നി​ന്നും തു​ർ​ക്കി​യി​ൽ​നി​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി ഫ​ണ്ട് കൈ​പ്പ​റ്റി​യെ​ന്നും ലി​ക്കു​ഡ് പാ​ർ​ട്ടി ആ​രോ​പി​ക്കു​ന്നു. ഇ​തേ​ക്കു​റി​ച്ച് ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ ഷി​ൻ ബെ​റ്റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്.

എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ൾ ഖ​ത്ത​ർ പൂ​ർ​ണ​മാ​യും ത​ള്ളി. രാ​ജ്യ​ത്തി​നെ​തി​രേ ദു​ഷ്പ്ര​ചാര​ണം ന​ട​ത്താ​നാ​ണ് ഇ​സ്രേ​ലി രാ​ഷ്‌​ട്രീ​യ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഖ​ത്ത​ർ കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ വ​ൻ​തോ​തി​ൽ ബാ​ധി​ക്കു​ന്ന രീ​തി​യി​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന വാ​ദ​ത്തി​നു ത​ക്ക​താ​യ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ഷി​ൻ ബെ​റ്റ് വ്യ​ക്ത​മാ​ക്കി. നി​യ​മ​പ​ര​മാ​യി വോ​ട്ട് ചെ​യ്ത ഒ​രു മു​ഴു​വ​ൻ സ​മൂ​ഹ​ത്തെ​യും സം​ശ​യ​നി​ഴ​ലി​ൽ നി​ർ​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up