Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoliticalFronts

മാ​സ​പ്പ​ടി​യും സ്‌​പോ​ണ്‍​സേ​ർ​ഡ് യാ​ത്ര​ക​ളും; ഇരുമുന്നണിയിലും പ്രതിസന്ധി കാലം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എ​​​മ്മി​​​ൽ ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​വും നേ​​​തൃ​​​ത​​​ല​​​ത്തി​​​ലെ പ​​​രാ​​​ജ​​​യ​​​വും വ​​​രു​​​ത്തി​​​യ കേ​​​ടു​​​പാ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി തി​​​രു​​​ത്ത​​​ലി​​​നു​​​ള്ള വ​​​ലി​​​യ ശ്ര​​​മ​​​ത്തി​​​ലാ​​​ണു പാ​​​ർ​​​ട്ടി. എ​​​ന്നാ​​​ൽ മു​​​തി​​​ർ​​​ന്ന പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗ​​​വും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കു​​​ന്ന മാ​​​സ​​​പ്പ​​​ടി ആ​​​രോ​​​പ​​​ണം സി​​​പി​​​എ​​​മ്മി​​​നെ രാഷ്‌ട്രീയ​​​മാ​​​യി വ​​​ല്ലാ​​​തെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ്.

തിരുത്തലും കരുതലും

മാ​​​സ​​​പ്പ​​​ടി ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ഇ​​​പ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ പാ​​​ർ​​​ട്ടി​​​യു​​​ടെ അധി​​​പ​​​നാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻത​​​ന്നെ പൊ​​​ലിസ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലാ​​​ണ്. രാഷ്‌ട്രീയ​​​മാ​​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​​യും നേ​​​രി​​​ടു​​​മെ​​​ന്നു​​​മൊ​​​ക്കെ സി​​​പി​​​എം പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ലാ​​​വ്‌​​​ലി​​​ൻ കേ​​​സ് സ​​​മ​​​യ​​​ത്തു പി​​​ണ​​​റാ​​​യി​​​ക്കു ന​​​ൽ​​​കി​​​യ പി​​​ന്തു​​​ണ​​​യു​​​ടെ അ​​​ത്ര​​​യും ശ​​​ക്തി ഇ​​​പ്പോ​​​ൾ പോ​​​രാ. പാ​​​ർ​​​ട്ടി​​​ക്കു പ​​​റ്റി​​​യ തെ​​​റ്റു​​​ക​​​ൾ തി​​​രു​​​ത്തു​​​ക​​​യെ​​​ന്ന വ​​​ലി​​​യ ക​​​ട​​​ന്പ​​​യോ​​​ടൊ​​​പ്പം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​യും കു​​​ടും​​​ബ​​​ത്തെയും രാഷ്‌ട്രീയ​​​മാ​​​യി സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യെ​​​ന്ന ഭാ​​​രി​​​ച്ച ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും സി​​​പി​​​എ​​​മ്മി​​​നു മു​​​ന്നി​​​ലു​​​ണ്ട്.

മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ ഇ​​​ങ്ങ​​​നെ​​​യൊ​​​രു രാഷ്‌ട്രീയ പ്ര​​​തി​​​സ​​​ന്ധി സി​​​പി​​​എം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് വീ​​​ണു​​​കി​​​ട്ടി​​​യ അ​​​വ​​​സ​​​ര​​​മെ​​​ന്ന നി​​​ല​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ഒ​​​ന്നി​​​നു പു​​​റ​​​കെ ഒ​​​ന്നാ​​​യി വി​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

സ്പോൺസർ വിവാദം

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ന്‍റെ സ്പോ​​​ണ്‍​സേ​​​ർ​​​ഡ് വി​​​മാ​​​ന​​​യാ​​​ത്ര​​​യും പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ഭാ​​​ഷ​​​യി​​​ൽ പ​​​റ​​​ഞ്ഞാ​​​ൽ മ​​​ന്ത്രി​​​മാ​​​രു​​​ടെ മ​​​ധു​​​വി​​​ധു​​​യാ​​​ത്ര​​​യും സ​​​ർ​​​ക്കാ​​​രി​​​നെ വി​​​ഷ​​​മ​​​ത്തി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ആ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്താ​​​ലാ​​​ണു വി​​​മാ​​​ന​​​യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പ​​​റ​​​യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​തു​​​വ​​​രെ​​​യും ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. സ്പോ​​​ണ്‍​സ​​​റു​​​ടെ പേ​​​രു​​​പ​​​റ​​​യു​​​ന്ന​​​തി​​​ൽ എ​​​ന്തി​​​നാ​​​ണു മ​​​ടി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ചോ​​​ദി​​​ക്കു​​​ന്ന​​​ത്.

അനാവശ്യ വിവാദം

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വി​​​മാ​​​ന​​​യാ​​​ത്ര​​​യേ​​​ക്കാ​​​ൾ വി​​​വാ​​​ദ​​​മു​​​ണ്ടാ​​​ക്കി​​​യ​​​തു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​ദ്ദേ​​​ഹം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ മ​​​റു​​​പ​​​ടി​​​യാ​​​ണെ​​​ന്നാ​​​ണു പ​​​ര​​​ക്കെ അ​​​ഭി​​​പ്രാ​​​യം. അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി നാ​​​ലു മാ​​​സം മാ​​​ത്രം പി​​​ന്നി​​​ട്ട ഒ​​​രു സ​​​ർ​​​ക്കാ​​​രി​​​ലെ മ​​​ന്ത്രി​​​മാ​​​ർ വി​​​ദേ​​​ശ​​​യാ​​​ത്ര​​​യി​​​ലൂ​​​ടെ​​​യും ആ​​​ഡം​​​ബ​​​ര വാ​​​ഹ​​​ന​​​ത്തി​​​ലെ ഔ​​​ദ്യേ​​​ഗി​​​ക യാ​​​ത്ര​​​യി​​​ലൂ​​​ടെ​​​യും അ​​​നാ​​​വ​​​ശ്യ​​​വി​​​വാ​​​ദം സൃ​​​ഷ്‌ടിച്ചെ​​​ന്നാ​​​ണ് യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ​​​യും അ​​​ഭി​​​പ്രാ​​​യം. സ​​​ർ​​​ക്കാ​​​ർ-പാ​​​ർ​​​ട്ടി ഏ​​​കോ​​​പ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വും ഇ​​​പ്പോ​​​ഴ​​​ത്തെ ഈ ​​​സ്‌​​​പോ​​​ണ്‍​സേ​​​ർ​​​ഡ് യാ​​​ത്രാ വി​​​വാ​​​ദ​​​ത്തെ ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു കോ​​​ണ്‍​ഗ്ര​​​സി​​​ലെ പൊ​​​തു​​​വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

വീണുകിട്ടിയ ആയുധം

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും മ​​​ന്ത്രി​​​മാ​​​ർ​​​ക്കു​​​മെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന യാ​​​ത്രാ വി​​​വാ​​​ദം ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം ആ​​​യു​​​ധ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പ്ര​​​തീ​​​ക്ഷി​​​ച്ച ഒ​​​രു എ​​​തി​​​ർ​​​വി​​​കാ​​​രം ഉ​​​ണ്ടാ​​​ക്കി​​​യെ​​​ടു​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു സാ​​​ധി​​​ച്ചി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വും സി​​​പി​​​എം നേ​​​താ​​​ക്ക​​​ളും പാ​​​ർ​​​ട്ടി പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ഇ​​​തി​​​നെ​​​തിരേ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ശ​​​ക്തി​​​പോ​​​രെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​നാ​​​ണു മു​​​ൻ​​​തൂ​​​ക്കം. സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ നി​​​ര​​​ന്ത​​​രം വി​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം ഇ​​​തു​​​വ​​​രെ​​​യും ചേ​​​ർ​​​ന്നി​​​ട്ടി​​​ല്ല. ഇ​​​തി​​​ലെ അ​​​സ്വാ​​​ര​​​സ്യം സി​​​പി​​​ഐ ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ പ്ര​​​ക​​​ട​​​മാ​​​ണ്.

മാ​​​സ​​​പ്പ​​​ടി കേ​​​സും അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കും പു​​​റ​​​കെ​​​യാ​​​ണു സി​​​പി​​​എ​​​മ്മെ​​​ന്ന ആ​​​ക്ഷേ​​​പം സി​​​പി​​​ഐ​​​ക്കു​​​ണ്ട്. നി​​​യ​​​മ​​​സ​​​ഭ സ​​​മ്മേ​​​ള​​​നം അ​​​ടു​​​ത്ത​​​മാ​​​സം ചേ​​​രു​​​ക​​​യാ​​​ണ്. പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മൊ​​​ന്നു​​​മാ​​​യി​​​ല്ല. സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്പ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം വേ​​​ണ​​​മെ​​​ന്ന വാ​​​ശി ഇ​​​പ്പോ​​​ൾ സി​​​പി​​​ഐ​​​ക്കു​​​മി​​​ല്ല. തെ​​​റ്റു​​​തി​​​രു​​​ത്ത​​​ൽ പ്ര​​​ക്രി​​​യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കോ​​​ഴി​​​ക്കോ​​​ട് ചേ​​​ർ​​​ന്ന വി​​​ശാ​​​ല സം​​​സ്ഥാ​​​ന സ​​​മി​​​തി​​​ക്കു പി​​​ന്നാ​​​ലെ അ​​​തേ രൂ​​​പ​​​ത്തി​​​ൽ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളും ചേ​​​രാ​​​ൻ പോ​​​കു​​​ക​​​യാ​​​ണ്. സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ അ​​​തി​​​ന്‍റെ തി​​​ര​​​ക്കി​​​ലാ​​​ണ്. ഇ​​​ങ്ങ​​​നെ​​​യൊ​​​രു വ​​​ലി​​​യ സം​​​ഘ​​​ട​​​നാ ഒ​​​രു​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ങ്ങ​​​ൾ രാഷ്‌ട്രീയമാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ക​​​ഴി​​​യു​​​ന്നി​​​ല്ലാ​​​യെ​​​ന്നു​​​ള്ള​​​താ​​​ണു യാ​​​ഥാ​​​ർ​​​ഥ്യം.

സ്വർണക്കൊള്ളക്കേസിലും മെല്ലപ്പോക്ക്

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ് ദീ​​​ർ​​​ഘ​​​മാ​​​യി വൈ​​​കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​തൃ​​​പ്തി​​​യു​​​ണ്ട്. എ​​​ന്നാ​​​ൽ, കേ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​യ​​​തി​​​നാ​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​ലും സ​​​ർ​​​ക്കാ​​​രി​​​നു പ​​​രി​​​മി​​​തി യുണ്ട്. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ് യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ധാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ഷ​​​യ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ഗു​​​ണം അ​​​വ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു.

എ​​​ന്നാ​​​ൽ, കേ​​​സ് അ​​​ന​​​ന്ത​​​മാ​​​യി നീ​​​ളു​​​ന്ന​​​തും സി​​​പി​​​എം നേ​​​താ​​​ക്ക​​​ളാ​​​യ പ്ര​​​തി​​​ക​​​ളെ​​​ല്ലാം ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​രാ​​​യ​​​തും പൊ​​​ലി​​​സി​​​ന്‍റെ വീ​​​ഴ്ച​​​യാ​​​യാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​തി​​​നി​​​ടെ മു​​​ൻ ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേന്ദ്രൻ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യെ അ​​​തി​​​രാ​​​വി​​​ലെ വീ​​​ട്ടി​​​ൽ പോ​​​യി ക​​​ണ്ട​​​തും രാഷ്‌ട്രീയ ഊ​​​ഹാ​​​പോ​​​ഹ​​​ങ്ങ​​​ൾ​​​ക്കു വ​​​ഴി​​​വ​​​ച്ചു. ഈ ​​​കേ​​​സി​​​ലെ മെ​​​ല്ലെ​​​പ്പോ​​​ക്കി​​​ലും നി​​​ല​​​വി​​​ലെ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും മ​​​ന്ത്രി കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ വ​​​ലി​​​യ നീ​​​ര​​​സ​​​ത്തി​​​ലാ​​​ണ്. അ​​​ത​​​ദ്ദേ​​​ഹം പ​​​ല​​​ത​​​വ​​​ണ പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ക​​​ട​​​പ്പി​​​ച്ചി​​​ട്ടും പാ​​​ർ​​​ട്ടി ത​​​ല​​​ത്തി​​​ലോ സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ലോ ഒ​​​രു ന​​​ട​​​പ​​​ടി​​​യും ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്ന പ​​​രി​​​ഭ​​​വ​​​ത്തി​​​ലാ​​​ണ് മു​​​ര​​​ളീ​​​ധ​​​ര​​​ൻ. പി​​​എം​​​ശ്രീ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​രു​​​ന്ന​​​പ്പോ​​​ൾ കൈ​​​ക്കൊ​​​ണ്ട നി​​​ല​​​പാ​​​ട് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​പ്പോ​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ചെ​​​ന്ന ആ​​​ക്ഷേ​​​പം പൊ​​​തു​​​വെ​​​യു​​​ണ്ട്. മു​​​സ്‌​​​ലിം​​​ലീ​​​ഗി​​​നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വൈ​​​ഷ​​​മ്യം ഉ​​​ള്ള​​​താ​​​യാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്.

Latest News

Corehub Up