Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Polls

ഇ​സ്ര​യേ​ലി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ഖ്യ​ത്തി​ന് നേ​രി​യ മു​ൻ​തൂ​ക്കം

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റാ​യ ക്നെ​സെ​റ്റി​ലേ​ക്കു ന​ട​ന്ന നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല​ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തെ ഫ​ലം ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​ലേ​ക്ക്. വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ലി​ക്കു​ഡ് പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്ന ഭ​ര​ണ​പ​ക്ഷ സ​ഖ്യം നേ​രി​യ മു​ൻ​തൂ​ക്കം നേ​ടി​യി​ട്ടു​ണ്ട്. എങ്കിലും കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 61 സീ​റ്റു​ക​ൾ ആ​ർ​ക്കും ല​ഭി​ക്കി​ല്ലെ​ന്നു വ്യക്തമായിക്കഴിഞ്ഞു.

55 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ഖ്യം 55 സീ​റ്റിലും പ്ര​തി​പ​ക്ഷ സ​ഖ്യം 49 സീ​റ്റി​ലും മു​ൻ​തൂ​ക്കം നേ​ടി​യി​ട്ടു​ണ്ട്. ജോ​യി​ന്‍റ് ലി​സ്റ്റും റ​ആ​മും അ​ട​ങ്ങു​ന്ന അ​റ​ബ് പാ​ർ​ട്ടി​ക​ൾ 15 -16 സീറ്റിൽ മുന്നിലാണ്. സർക്കാർ​രൂ​പീ​ക​ര​ണ​ത്തി​ൽ ഇ​വ​രു​ടെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കും.

സൈ​നി​ക​രു​ടെ​യും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഉ​ൾ​പ്പ​ടെ​യു​ള്ള വോ​ട്ടു​ക​ൾ അ​ട​ങ്ങി​യ ഇ​ര​ട്ട എ​ൻ​വ​ല​പ്പു​ക​ളി​ലെ വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ നാ​ളെ​യോ വെ​ള്ളി​യാ​ഴ്ച​യോ മാ​ത്ര​മേ അ​ന്തി​മ ചി​ത്രം വ്യ​ക്ത​മാ​കൂ. ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​പ​ക്ഷം ഇ​സ്ര​യേ​ൽ വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു നീ​ങ്ങു​മോ അ​തോ ഐ​ക്യ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​പ്പെ​ടു​മോ എ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ​ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.

ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ 'ലി​ക്കു​ഡ്' പാ​ർ​ട്ടി 28 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി തു​ട​രു​ക​യാ​ണ്. പ്ര​തി​പ​ക്ഷ​നി​ര​യി​ലെ പ്ര​മു​ഖ ക​ക്ഷി​യാ​യ 'യാ​ഷാ​ർ' 21 സീ​റ്റു​ക​ളി​ൽ മു​ന്നി​ലാ​ണ്.
3.25 ശ​ത​മാ​നം വോ​ട്ട് പ​രി​ധി തി​ക​യ്ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ചി​ല ചെ​റു വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​കാ​ൻ സാ​ധ്യ​ത​യേ​റി.

ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 77.7 ശ​ത​മാ​നം പോ​ളിം​ഗാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ 7.1 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. താ​ൻ ശ​ക്ത​മാ​യ വ​ല​തു​പ​ക്ഷ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച നെ​ത​ന്യാ​ഹു, യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ചേ​ർ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ച​രി​ത്ര​പ​ര​മാ​യ അ​വ​സ​ര​മാ​ണ് മു​ന്നി​ലു​ള്ള​തെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു. നെ​ത​ന്യാ​ഹു​വി​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് കാ​ര​ണം ത​ന്‍റെ പി​ന്തു​ണ​യാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

പ്രാ​രം​ഭ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​യു​ട​ൻ​ത​ന്നെ നെ​ത​ന്യാ​ഹു​വി​ന്‍റെ ഭ​ര​ണം അ​വ​സാ​നി​ച്ചെ​ന്നും ത​ങ്ങ​ൾ വി​ജ​യം വ​രി​ച്ചെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളാ​യ ഗാ​ദി ഐ​സ​ൻ​കോ​ട്ടും യാ​യീ​ർ ലാ​പി​ഡും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വോ​ട്ടെ​ണ്ണ​ൽ അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ൾ ചി​ത്രം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up