Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ponkunnam

ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ ബ​സി​ൽ 30 കി​ലോ ക​ഞ്ചാ​വ്; നാ​ലു​പേ​ർ പി​ടി​യി​ൽ

കോ​ട്ട​യം: ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ ബ​സി​ൽ 30 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യ്ക്ക് പൊ​ൻ​കു​ന്നം പൊ​ലി​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​രു​മേ​ലി സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന യാ​ത്ര എ​ന്ന ബ​സി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ബ​സ് പൊ​ൻ​കു​ന്നം മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ല് പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.

Kerala

ക്രെ​യിനി​ന്‍റെ സൂ​മി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ ബ​സി​ടി​ച്ച് അപകടം

പാ​ലാ: പാ​ലാ-പൊ​ന്‍​കു​ന്നം റോ​ഡി​ല്‍ വി​ള​ക്കും മ​രു​ത​ങ്ക​ലി​ല്‍ ക്ര​യിനി​ന്‍റെ സൂ​മി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ ബ​സി​ടി​ച്ച് അപകടം. ഇ​ന്നു രാ​വി​ലെ 9 .30ന് ആ​യി​രു​ന്നു സംഭവം. ​

നാ​ല്‍​ക്ക​വ​ല​യാ​യ വി​ള​ക്കും മ​രു​തി​ങ്ക​ലി​ല്‍ തോ​ട്ട​നാ​ലി​ല്‍ റോ​ഡി​ല്‍ നി​ന്ന് മെ​യി​ന്‍ റോ​ഡി​ലേ​യ്ക്ക് ഇ​റ​ങ്ങി വ​ന്ന ക്രെ​യി​നി​ന്‍റെ സൂ​മി​ലാ​ണ് ബ​സ്‌​ ഇ​ടി​ച്ച​ത്. പിന്നാലെ വന്ന കാറും അപകടത്തിൽപ്പെട്ടു.

ആ​ന്ധ്ര​യി​ല്‍നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. കാർ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി.

Latest News

Corehub Up