പൊൻകുന്നം: വാഴൂർ ചെങ്കൽ എയ്ഞ്ചൽസ് വില്ലേജിന് ഉപകരണങ്ങൾ വാങ്ങുന്നതിന് സഹായം നൽകി പൊൻകുന്നം സർവീസ് സഹകരണബാങ്ക്. ബാങ്ക് പ്രസിഡന്റ് കെ. സേതുനാഥ് എയ്ഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ. റോയ് മാത്യു വടക്കേലിന് ഇതിനുള്ള തുക കൈമാറി.
ബാങ്ക് വൈസ് പ്രസിഡന്റ് എം. ഫെലിക്സ് ജോസ്, ഭരണസമിതിയംഗങ്ങളായ സി.ആർ. ശ്രീകുമാർ, കെ.എ. ഏബ്രഹാം, എ.ടി. ജോസഫ്, പി. പ്രജിത്ത്, ഷേർലി മാത്യു, ടി.കെ. മോഹനൻ, ബാങ്ക് സെക്രട്ടറി മിനി സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് ഡൊമിനിക്, എയ്ഞ്ചൽ വില്ലേജ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് കണ്ടത്തിൽ, പ്രിൻസിപ്പൾ സിസ്റ്റർ മെർലിൻ സി. തോമസ്, സിസ്റ്റർ ലിറ്റി സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham Ponkunnam Cooperative Bank's Angels Village