x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ​ശാ​ല കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്ക് മി​ന്ന​ലേ​റ്റു


Published: October 25, 2026 08:57 AM IST | Updated: October 25, 2026 08:57 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഇ​ടി​മി​ന്ന​ലേ​റ്റ് പാ​റ​ശാ​ല കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫു​ക​ളാ​യ ശോ​ഭ, രേ​ഖ, സെ​ലി​ൻ മേ​രി, ജ​യ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ സാ​ബു എ​ന്നി​വ​ർ​ക്കാ​ണ് മി​ന്ന​ലേ​റ്റ​ത്. അ​പ​ക​ട​ത്തി​ൽ ഡി​പ്പോ​യി​ലെ സ്വി​ച്ച് ബോ​ർ​ഡ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

നാ​ല് ക​മ്പ്യൂ​ട്ട​റു​ക​ൾ​ക്കും തീ​പി​ടി​ച്ച് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. പ​രി​ക്കേ​റ്റ നാ​ല് വ​നി​താ ജീ​വ​ന​ക്കാ​രെ പാ​റ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ സാ​ബു​വി​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പാ​റ​ശാ​ല​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യും ഇ​ടി​മി​ന്ന​ലും തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം അ​തി​തീ​വ്ര മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്തെ മൂ​ന്ന് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up