Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ponkunnam Choked By Traffic Congestion

Kottayam

ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി പൊ​ൻ​കു​ന്നം

പൊ​ൻ​കു​ന്നം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കു​കൂ​ടി ആ​യ​തോ​ടെ പൊ​ൻ​കു​ന്ന​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കേ​റി. പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​ പാ​ത​യാ​യ പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ലൂ​ടെ വ​ട​ക്ക​ൻ​ ജി​ല്ല​ക​ളി​ൽനി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് പൊ​ൻ​കു​ന്ന​ം ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

പൊ​ൻ​കു​ന്ന​ത്ത് ദേ​ശീ​യ​പാ​ത​യും സം​സ്ഥാ​ന​പാ​ത​യും സം​ഗ​മി​ക്കു​ന്ന ട്രാ​ഫി​ക് സി​ഗ്ന​ൽ ക​വ​ല​യു​ടെ തൊ​ട്ട​ടു​ത്ത് മി​നി സി​വി​ൽ സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്ത് പു​ന​ലൂ​ർ-​ഹൈ​വേ​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞി​റ​ങ്ങു​മ്പോ​ൾ മു​ത​ൽ കു​രു​ക്കേ​റും.
ദേ​ശീ​യ​പാ​ത​യി​ൽനി​ന്ന് പു​ന​ലൂ​ർ റോ​ഡി​ലേ​ക്കും അ​വി​ടെനി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ തി​രി​യു​മ്പോ​ൾ പി​ന്നാ​ലെ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള​ത്ര​യും നി​ര​നി​ര​യാ​യി കി​ട​ക്കേ​ണ്ടിവ​രും. ഇ​തി​നി​ടെ തൊ​ട്ടു​ചേ​ർ​ന്നു​ള്ള പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ൽനി​ന്നി​റ​ങ്ങു​ന്ന ബ​സു​ക​ൾ കി​ഴ​ക്കോ​ട്ടും പ​ടി​ഞ്ഞാ​റോ​ട്ടും തി​രി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ അ​ഴി​യാ​ക്കു​രു​ക്കാ​കും. പൊ​ലിസ് കി​ണ​ഞ്ഞ് ശ്ര​മി​ച്ചാ​ലും പ​ല​പ്പോ​ഴും ബ​സു​ക​ളു​ടെ ക​ട​ന്നു​പോ​ക്ക് പ്ര​യാ​സ​മാ​കും.
ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ, പൊ​ൻ​കു​ന്നം പ​ട്ട​ണ​ത്തി​ൽ എ​ത്തേ​ണ്ട​തി​ല്ലെ​ങ്കി​ൽ അ​വ​യെ സ​മീ​പ റോ​ഡു​ക​ളി​ലൂ​ടെ വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ക്ര​മീ​ക​ര​ണം വേ​ണം. ഇ​ല്ലെ​ങ്കി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ പൊ​ൻ​കു​ന്ന​ത്ത് കു​രു​ക്കൊ​ഴി​യി​ല്ല.

എ​രു​മേ​ലി​ക്ക് പോ​കേ​ണ്ട തീ​ർ​ഥാ​ട​ക​വാ​ഹ​ന​ങ്ങ​ൾ പൊ​ൻ​കു​ന്നം പ​ട്ട​ണ​ത്തി​ന് തൊ​ട്ട​ടു​ത്ത കെ​വി​എം​എ​സ് ക​വ​ല​യി​ൽനി​ന്ന് തി​രി​ഞ്ഞു​പോ​ക​ണം. ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വീ​തി കു​റ​ഞ്ഞ കെ​വി​എം​എ​സ്-​വി​ഴി​ക്കി​ത്തോ​ട്-​എ​രു​മേ​ലി റോ​ഡി​ലേ​ക്ക് തി​രി​യു​മ്പോ​ഴും ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കാ​കും. ഇ​വി​ടെ​യും ട്രാ​ഫി​ക് പൊലിസി​ന്‍റെ സേ​വ​ന​മു​ണ്ടെ​ങ്കി​ലും കു​രു​ക്കൊ​ഴി​വാ​ക്കാ​ൻ പ​ല​പ്പോ​ഴും സാ​ധി​ക്കി​ല്ല.

Latest News

Corehub Up