Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pooja Remesh

ഓ​ട്ടി​സ​ത്തെ ഈ​ണ​മി​ട്ടു തോ​ല്പി​ച്ച് പൂ​ജ

തൃ​​​ശൂ​​​ർ: പ​​​രി​​​മി​​​തി​​​ക​​​ളെ സം​​​ഗീ​​​ത​​​ത്തി​​​ന്‍റെ അ​​​ന​​​ന്ത​​​സാ​​​ധ്യ​​​ത​​​ക​​​ളാ​​​ക്കി മാ​​​റ്റി​​​യ തൃ​​​ശൂ​​​രി​​​ന്‍റെ സ്വ​​​ന്തം പൂ​​​ജ ര​​​മേ​​​ഷ്, ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബോ​​​ളി​​​ന്‍റെ ആ​​​വേ​​​ശ​​​ത്തി​​​ലേ​​​ക്കും ത​​​ന്‍റെ സ്വ​​​ര​​​മാ​​​ധു​​​ര്യം എ​​​ത്തി​​​ച്ചു.

വാ​​​നോ​​​ള​​​മു​​​യ​​​ർ​​​ന്ന നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യം​​​കൊ​​​ണ്ട് ഓ​​​ട്ടി​​​സ​​​മെ​​​ന്ന സ​​​ങ്കീ​​​ർ​​​ണാ​​​വ​​​സ്ഥ​​​യെ പാ​​​ടി​​​ത്തോ​​​ല്പി​​​ച്ച്, കാ​​​യി​​​ക​​​സം​​​ഗീ​​​ത​​​ലോ​​​ക​​​ത്ത് അ​​​പൂ​​​ർ​​​വ​​​മാ​​​യൊ​​​രു ച​​​രി​​​ത്ര​​​വി​​​സ്മ​​​യ​​​മാ​​​ണ് ഈ ​​​ഇ​​​രു​​​പ​​​ത്തെ​​​ട്ടു​​​കാ​​​രി തീ​​​ർ​​​ക്കു​​​ന്ന​​​ത്.

മു​​​ൻ ഫു​​​ട്ബോ​​​ൾ താ​​​രം സു​​​രേ​​​ഷ് മാ​​​ഞ്ച​​​സ്റ്റ​​​ർ ര​​​ച​​​ന​​​യും സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ച്ച ‘ഗൊ​​​ളാ​​​സോ’ എ​​​ന്ന ഫു​​​ട്ബോ​​​ൾ ആ​​​ൽ​​​ബ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് പൂ​​​ജ ശ്ര​​​ദ്ധ നേ​​​ടു​​​ന്ന​​​ത്. ഫു​​​ട്ബോ​​​ൾ സം​​​ഗീ​​​ത​​​ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു നേ​​​ട്ടം കൈ​​​വ​​​രി​​​ക്കു​​​ന്ന ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ​​​ ഗാ​​​യി​​​കകൂ​​​ടി​​​യാ​​​ണ് പൂ​​​ജ​​​യെ​​​ന്ന് അ​​​ണി​​​യ​​​റ​​​ശി​​​ല്പി​​​ക​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി ആ​​​ൽ​​​ബം പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. പൂ​​​ജ​​​യു​​​ടെ ആ​​​ദ്യ​​​ത്തെ മ്യൂ​​​സി​​​ക് ആ​​​ൽ​​​ബം ഗാ​​​ന​​​മാ​​​ണി​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ൽ ഭാ​​​ഷ​​​യൊ​​​രു പ്ര​​​തി​​​സ​​​ന്ധി​​​യാ​​​കു​​​മോ എ​​​ന്നു വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും എ​​​ന്നാ​​​ൽ സം​​​ഗീ​​​തം​​​ മാ​​​ത്രം ജീ​​​വ​​​ശ്വാ​​​സ​​​മാ​​​ക്കി മാ​​​റ്റി​​​യ മ​​​ക​​​ൾ​​​ക്ക് ഇ​​​തു​​​മൊ​​​രു വെ​​​ല്ലു​​​വി​​​ളി​​​യ​​​ല്ലെ​​​ന്ന് അ​​​വ​​​ളു​​​ടെ പ്ര​​​യ​​​ത്നം തെ​​​ളി​​​യി​​​ച്ച​​​താ​​​യും പി​​​താ​​​വ് വി.​​​എ​​​സ്. ര​​​മേ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

എ​​​ഴു​​​പ​​​തു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ഓ​​​ട്ടി​​​സം ബാ​​​ധി​​​ച്ച പൂ​​​ജ, ക​​​ർ​​​ണാ​​​ട​​​ക​​​ സം​​​ഗീ​​​ത​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും, നി​​​ര​​​വ​​​ധി ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നോ​​​ട​​​കം 27 ശാ​​​സ്ത്രീ​​​യ സം​​​ഗീ​​​ത​​​ക്ക​​​ച്ചേ​​​രി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 450ല​​​ധി​​​കം വേ​​​ദി​​​ക​​​ളി​​​ലും പൂ​​​ജ ആ​​​സ്വാ​​​ദ​​​ക​​​മ​​​ന​​​സു​​​ക​​​ൾ കീ​​​ഴ​​​ട​​​ക്കി.

മൈ​​​ലി​​​പ്പാ​​​ടം ചേ​​​ത​​​ന സം​​​ഗീ​​​ത നാ​​​ട്യ അ​​​ക്കാ​​​ദ​​​മി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ഡോ. പോ​​​ൾ പൂ​​​വ​​​ത്തി​​​ങ്ക​​​ലി​​​ന്‍റെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മാ​​​ണ് പൂ​​​ജ​​​യു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വാ​​​യ​​​ത്. പി​​​ന്നീ​​​ട് ദേ​​​ശ​​​മം​​​ഗ​​​ലം നാ​​​രാ​​​യ​​​ണ​​​ൻ ന​​​മ്പൂ​​​തി​​​രി, പ്ര​​​മു​​​ഖ ഗാ​​​യി​​​ക റീ​​​ന മു​​​ര​​​ളി എ​​​ന്നി​​​വ​​​രു​​​ടെ കീ​​​ഴി​​​ലു​​​ള്ള ക​​​ഠി​​​ന​​​മാ​​​യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലൂ​​​ടെ പൂ​​​ജ ത​​​ന്‍റെ സം​​​ഗീ​​​ത​​​സി​​​ദ്ധി മി​​​ക​​​ച്ച​​​താ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

‘ഗൊ​​​ളാ​​​സോ​​​’യി​​​ലെ ഗാ​​​ന​​​ത്തി​​​നാ​​​യി ചേ​​​ത​​​ന​​​യി​​​ലെ ഡാ​​​ൽ​​​വി​​​ൻ ഡേ​​​വി​​​സാ​​​ണ് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി​​​യ​​​ത്. യുട്യൂ​​​ബി​​​ലൂ​​​ടെ റി​​​ലീ​​​സ് ചെ​​​യ്ത ഗാ​​​നം ഇ​​​തി​​​ന​​​കം ആ​​​സ്വാ​​​ദ​​​ക​​​മ​​​ന​​​സു​​​ക​​​ൾ കീ​​​ഴ​​​ട​​​ക്കി​​​ക്ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ഫു​​​ട്ബോ​​​ൾ ആ​​​വേ​​​ശം സം​​​ഗീ​​​ത​​​മാ​​​ക്കി സു​​​രേ​​​ഷ് മാ​​​ഞ്ച​​​സ്റ്റ​​​ർ

കേ​​​ര​​​ള​​​വ​​​ർ​​​മ കോ​​​ള​​​ജി​​​ന്‍റെ മു​​​ൻ​​​നി​​​ര ഫു​​​ട്ബോ​​​ൾ താ​​​ര​​​മാ​​​യി​​​രി​​​ക്കെ, ഇ​​​രു​​​പ​​​താം വ​​​യ​​​സി​​​ലു​​​ണ്ടാ​​​യ ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രി​​​ക്കാ​​​ണ് സു​​​രേ​​​ഷ് മാ​​​ഞ്ച​​​സ്റ്റ​​​റി​​​നെ ക​​​ളി​​​ക്ക​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ക​​​റ്റി​​​യ​​​ത്. മൈ​​​താ​​​ന​​​മൊ​​​ഴി​​​ഞ്ഞെ​​​ങ്കി​​​ലും നെ​​​ഞ്ചി​​​ലെ ഫു​​​ട്ബോ​​​ൾ ആ​​​വേ​​​ശം ഒ​​​ട്ടും​​​ചോ​​​രാ​​​തെ അ​​​ദ്ദേ​​​ഹം സം​​​ഗീ​​​ത​​​ത്തി​​​ലേ​​​ക്കു പ​​​ക​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

2022 ലോ​​​ക​​​ക​​​പ്പി​​​നു പി​​​ന്നാ​​​ലെ, 2026ലും ​​​ഫു​​​ട്ബോ​​​ൾ​​​ഗാ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി അ​​​പൂ​​​ർ​​​വ​​​നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ സു​​​രേ​​​ഷ് ഇ​​​തി​​​നോ​​​ട​​​കം 15 ആ​​​ൽ​​​ബം ഗാ​​​ന​​​ങ്ങ​​​ൾ​​​ക്കു സം​​​ഗീ​​​തം പ​​​ക​​​ർ​​​ന്നു​​​ക​​​ഴി​​​ഞ്ഞു. കു​​​ട്ടി​​​ത്താ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി ആ​​​റു​​​വ​​​ർ​​​ഷ​​​ത്തോ​​​ളം സൗ​​​ജ​​​ന്യ ഫു​​​ട്ബോ​​​ൾ പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള സു​​​രേ​​​ഷി​​​ന്‍റെ ഫു​​​ട്ബോ​​​ളി​​​നോ​​​ടു​​​ള്ള സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​ന്‍റെ​​​കൂ​​​ടി ഫ​​​ല​​​മാ​​​ണ് ഈ ​​​ഗാ​​​നം.

Latest News

Corehub Up