Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poopara

Idukki

പൂ​പ്പാ​റ മു​ള്ള​ൻ​ത​ണ്ടി​ൽ അ​ന​ധി​കൃ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു

മു​രി​ക്കും​തൊ​ട്ടി: പൂ​പ്പാ​റ, രാ​ജ​കു​മാ​രി വി​ല്ലേ​ജു​ക​ളി​ലു​ൾ​പ്പെ​ട്ട പൂ​പ്പാ​റ മു​ള്ള​ൻ​ത​ണ്ടി​ലെ നാ​ലേ​ക്ക​റോ​ളം സ​ർ​ക്കാ​ർ പു​റ​മ്പോ​ക്കി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റം റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ഴി​പ്പി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​ത്തു.​രാ​ജ​കു​മാ​രി വി​ല്ലേ​ജി​ലെ ഒ​ന്പ​താം ന​മ്പ​ർ ബ്ലോ​ക്കി​ലെ​യും പൂ​പ്പാ​റ വി​ല്ലേ​ജി​ലെ 11, 12 ബ്ലോ​ക്കു​ക​ളി​ലെ​യും കൈ​യേ​റ്റ​മാ​ണ് ഒ​ഴി​പ്പി​ച്ച​ത്. അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന താ​ത്‌​കാ​ലി​ക ഷെ​ഡും പൊ​ളി​ച്ചു​നീ​ക്കി. നേ​ര​ത്തേ ഇ​വി​ടെ നി​ർ​മി​ച്ചി​രു​ന്ന പ​ടു​താ​ക്കു​ളം ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം റ​വ​ന്യു വ​കു​പ്പ് നി​ക​ത്തി​യി​രു​ന്നു.

നാ​ലു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന ഭൂ​മി​യാ​ണെ​ന്നാ​യി​രു​ന്നു കൈ​വ​ശ​ക്കാ​ര​ന്‍റെ വാ​ദം. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നാ​യി​ല്ലെ​ന്നും സ​ർ​ക്കാ​ർ പു​റ​മ്പോ​ക്കാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് ഒ​ഴി​പ്പി​ച്ച​തെ​ന്നും റ​വ​ന്യു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഉ​ടു​മ്പ​ൻ​ചോ​ല ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ജെ​യ്സ​ൻ ജോ​ർ​ജ്, പൂ​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം.​എ​ച്ച്. ഹി​ലാ​ൽ, പൂ​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ശാ​ന്ത​മ്പാ​റ പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ഭൂ​മി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ആ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല.

Latest News

Corehub Up