Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poovaranthod

Kozhikode

പൂ​വാ​റ​ൻ​തോ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി; ച​ർ​ച്ച പ​രാ​ജ​യം, സ​മ​രം ശ​ക്ത​മാ​ക്കി

കൂ​ട​ര​ഞ്ഞി: പൂ​വാ​റ​ൻ​തോ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പാ​റ ഖ​ന​നം മൂ​ലം സം​ഭ​വി​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ൽ ക​രാ​ർ ക​മ്പ​നി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം.

ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ കെ​എ​സ്ഇ​ബി​ക്കും ക​രാ​ർ ക​മ്പ​നി​ക്കും എ​തി​രേ നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന ‌സ​മ​രം ശ​ക്ത​മാ​ക്കാ​ൻ സ​മ​ര സ​മി​തി തീ​രു​മാ​നി​ച്ചു.

തു​ട​ർ​ന്ന് അ​ടു​പ്പ് കൂ​ട്ടി സ​മ​രം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. വീ​ടു​ക​ൾ, ഗ​വ. എ​ൽ​പി സ്കൂ​ൾ, കോ​ൺ​വെ​ന്‍റ് അ​ട​ക്കം 26 കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. പ്ര​ശ്ന‌ം പ​രി​ഹ​രി​ക്കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന പ​വ​ർ​ഹൗ​സി​ന് മു​ൻ​പി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ സ​മ​രം ആ​രം​ഭി​ച്ച​ത്. സ​മ​രം ആ​രം​ഭി​ച്ച​തോ​ടെ പ​വ​ർ ഹൗ​സ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up