കൂടരഞ്ഞി: പൂവാറൻതോട് ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പാറ ഖനനം മൂലം സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ കോഴിക്കോട് ചീഫ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ കരാർ കമ്പനിയുമായി നടത്തിയ ചർച്ച പരാജയം.
ചർച്ച പരാജയപ്പെട്ടതോടെ കെഎസ്ഇബിക്കും കരാർ കമ്പനിക്കും എതിരേ നാട്ടുകാർ നടത്തുന്ന സമരം ശക്തമാക്കാൻ സമര സമിതി തീരുമാനിച്ചു.
തുടർന്ന് അടുപ്പ് കൂട്ടി സമരം ആരംഭിച്ചിരിക്കുകയാണ്. വീടുകൾ, ഗവ. എൽപി സ്കൂൾ, കോൺവെന്റ് അടക്കം 26 കെട്ടിടങ്ങൾക്കാണ് നാശനഷ്ടമുണ്ടായത്. പ്രശ്നം പരിഹരിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാത്തതിനാലാണ് നിർമാണം നടക്കുന്ന പവർഹൗസിന് മുൻപിൽ പ്രദേശവാസികൾ സമരം ആരംഭിച്ചത്. സമരം ആരംഭിച്ചതോടെ പവർ ഹൗസ് നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.