Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pope Leo VIX

പൗ​ര​സ്ത്യ ക്രൈ​സ്ത​വ​രെ ചേ​ർ​ത്തു​പി​ടി​ക്ക​ണം: മാ​ർ​പാ​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: പൗ​​​​ര​​​​സ്ത്യ ക്രൈ​​​​സ്ത​​​​വ​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​നു​​​​ഷി​​​​ക​​​​വും അ​​​​ജ​​​​പാ​​​​ല​​​​ന​​​​പ​​​​ര​​​​വു​​​​മാ​​​​യ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന "കാത്തലിക് നി​​​​യ​​​​ർ ഈ​​​​സ്റ്റ് വെ​​​​ൽ​​​​ഫെ​​​​യ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ’ (സി​​​​എ​​​​ൻ​​​​ഇ​​​​ഡ​​​​ബ്ല്യു​​​​എ ) പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ പ്ര​​​​ശം​​​​സി​​​​ച്ചു.

പൗ​​​​ര​​​​സ്ത്യ​​​​മ​​​​ക്ക​​​​ളോ​​​​ടു​​​​ള്ള ആ​​​​ഗോ​​​​ള​​​​സ​​​​ഭ​​​​യു​​​​ടെ സാ​​​​മീ​​​​പ്യ​​​​ത്തി​​​​ന്‍റെ​​​​യും ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ​​​​ത്തി​​​​ന്‍റെ​​​​യും സ്നേ​​​​ഹ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ക​​​​രു​​​​ത​​​​ലി​​​​ന്‍റെ​​​​യും വ്യ​​​​ക്ത​​​​മാ​​​​യ അ​​​​ട​​​​യാ​​​​ള​​​​മാ​​​​ണു സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ സം​​​​ഘ​​​​ട​​​​നാ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ സ്വീ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട് മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

നൂറു വ​​​​ർ​​​​ഷം മു​​​​ന്പ് പീ​​​​യൂ​​​​സ് പ​​​​തി​​​​നൊ​​​​ന്നാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ സ്ഥാ​​​​പി​​​​ച്ച സി​​​​എ​​​​ൻ​​​​ഇ​​​​ഡ​​​​ബ്ല്യു​​​​എ മി​​​​ഡി​​​​ൽ ഈ​​​​സ്റ്റ്, വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ആ​​​​ഫ്രി​​​​ക്ക, ഇ​​​​ന്ത്യ, കി​​​​ഴ​​​​ക്ക​​​​ൻ യൂ​​​​റോ​​​​പ്പ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും പൗ​​​​ര​​​​സ്ത്യ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​ക​​​​ൾ​​​​ക്കും മാ​​​​നു​​​​ഷി​​​​ക​​​​വും അ​​​​ജ​​​​പാ​​​​ല​​​​ന​​​​പ​​​​ര​​​​വു​​​​മാ​​​​യ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണ്.

ദാ​​​​രി​​​​ദ്ര്യം, സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ, പ​​​​ലാ​​​​യ​​​​നം, മ​​​​റ്റു ദു​​​​രി​​​​ത​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ നേ​​​​രി​​​​ടു​​​​ന്ന നി​​​​ര​​​​വ​​​​ധി സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്ക് സം​​​​ഘ​​​​ട​​​​ന ന​​​​ൽ​​​​കി​​​​വ​​​​രു​​​​ന്ന തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​ർ​​​​പാ​​​​പ്പ ന​​​​ന്ദി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

സ്ഥാ​​​​പി​​​​ത​​​​മാ​​​​യ കാ​​​​ലം​​​​ മു​​​​ത​​​​ൽ പൗ​​​​ര​​​​സ്ത്യ​​​​ സ​​​​ഭ​​​​ക​​​​ളെ സേ​​​​വി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ദൗ​​​​ത്യ​​​​മെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു. വ​​​​ട​​​​ക്കേ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​യും പൗ​​​​ര​​​​സ്ത്യ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ​​​​യും ക്രൈ​​​​സ്ത​​​​വ​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം സി​​​​എ​​​​ൻ​​​​ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​യെ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. ""വി​​​​സ്മ​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രോ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രോ ആ​​​​യി തോ​​​​ന്നാ​​​​വു​​​​ന്ന എ​​​​ണ്ണ​​​​മ​​​​റ്റ ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് നി​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ആ​​​​ഗോ​​​​ള​​​​സ​​​​ഭ​​​​യു​​​​ടെ സാ​​​​മീ​​​​പ്യം അ​​​​നു​​​​ഭ​​​​വ​​​​വേ​​​​ദ്യ​​​​മാ​​​​കു​​​​ന്നു’’-​​​​മാ​​​​ർ​​​​പാ​​​​പ്പ വ്യ​​​​ക്ത​​​​മാ​​​​ക്കി.

മ​​​​ത​​​​പ​​​​ര​​​​മാ​​​​യ വേ​​​​ർ​​​​തി​​​​രി​​​​വു​​​​ക​​​​ളി​​​​ല്ലാ​​​​തെ ആ​​​​വ​​​​ശ്യ​​​​ക്കാ​​​​രാ​​​​യ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും വി​​​​ദ്യാ​​​​ഭ്യാ​​​​സം, ആ​​​​രോ​​​​ഗ്യ​​​സം​​​​ര​​​​ക്ഷ​​​​ണം, അ​​​​വ​​​​ശ്യ​​​​വ​​​​സ്തു​​​​ക്ക​​​​ൾ, അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യം എ​​​​ന്നി​​​​വ സം​​​​ഘ​​​​ട​​​​ന ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്. കൂ​​​​ടാ​​​​തെ, മെ​​​​ത്രാ​​​​ന്മാ​​​​രെ​​​​യും വൈ​​​​ദി​​​​ക​​​​രെ​​​​യും പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം സ്ത്രീ​​​​ക​​​​ളെ​​​​യും പു​​​​രു​​​​ഷ​​​​ന്മാ​​​​രെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നാ​​​​യി സ​​​​ജ്ജ​​​​രാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​തി​​​​നൊ​​​​പ്പം സ​​​​ഭ​​​​ക​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​വും ദൗ​​​​ത്യ​​​​വും കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കാ​​​​ൻ സി​​​​എ​​​​ൻ​​​​ഇ​​​​ഡ​​​​ബ്ല്യു​​​​എ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up