ചങ്ങനാശേരി: പൗരോഹിത്യ സുവര്‍ണജൂബിലി നിറവിലുള്ള വത്തിക്കാന്‍ മുന്‍ ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിക്ക് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സമ്മാനം.
മാര്‍പാപ്പ സമ്മാനിച്ച മുദ്രമോതിരം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയെ അണിയിച്ചു.
അതിരൂപതാ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കര്‍ദിനാൾ മാര്‍ കൂവക്കാട്ട് മാര്‍പാപ്പയുടെ സ്നേഹസമ്മാനം മാര്‍ കോച്ചേരിക്ക് കൈമാറിയത്.
അണ്ടര്‍ ദ ഷാഡോ ഓഫ് സെന്റ് പീറ്റര്‍ എന്ന് മോതിരത്തില്‍ മുദ്രപ്പെടുത്തിയിട്ടുണ്ട്. മാര്‍ ജോര്‍ജ് കോച്ചേരി കാല്‍നൂറ്റാണ്ടുകാലം വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ പ്രതിനിധിയായിരുന്നു. അതിരൂപത കൂരിയാ അംഗങ്ങളും വൈദികരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.