Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pope Praises

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ വ​ള​ർ​ച്ച​യെ പ്ര​ശം​സി​ച്ച് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: യൂ​റോ​പ്പി​ലു​ട​നീ​ളം സീ​റോ​മ​ല​ബാ​ർ സ​ഭ കൈ​വ​രി​ച്ച ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച​യെ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ പ്ര​ശം​സി​ച്ചു. ഇ​ന്ന​ലെ ത്രി​കാ​ല പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ തീ​ർ​ഥാ​ട​ക​രെ​യും വി​ശ്വാ​സി​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ.

“സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളെ​യും അ​വ​രു​ടെ ഇ​ട​യ​ന്മാ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ എ​നി​ക്കു സ​ന്തോ​ഷ​മു​ണ്ട്. പ്രി​യ സു​ഹൃ​ത്തു​ക്ക​ളേ, യൂ​റോ​പ്പി​ലു​ട​നീ​ളം നി​ങ്ങ​ളു​ടെ സ​മൂ​ഹം കൈ​വ​രി​ച്ച വ​ള​ർ​ച്ച​യ്ക്കാ​യി, നി​ങ്ങ​ളോ​ടൊ​പ്പം ചേ​ർ​ന്ന് ഞാ​നും ക​ർ​ത്താ​വി​ന് ന​ന്ദി അ​ർ​പ്പി​ക്കു​ക​യാ​ണ്” -​മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

യൂ​റോ​പ്പി​ലു​ള്ള സീ​റോ​മ​ല​ബാ​ർ സ​ഭാ വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ​വും അ​ജ​പാ​ല​ന​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി വ​ത്തി​ക്കാ​ൻ നി​യ​മി​ച്ച പ്ര​ത്യേ​ക സം​വി​ധാ​ന​മാ​യ സീ​റോ​മ​ല​ബാ​ർ സ​ഭാ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​ഷ​ന് പ​ത്തു വ​ർ​ഷം തി​ക​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​ർ​പാ​പ്പ​യു​ടെ ഈ ​പ്ര​സ്താ​വ​ന​യെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്.

അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​ഷ​ന്‍റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് റോ​മി​ൽ ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. റോ​മി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സാ​ന്താ അ​ന​സ്തോ​സി​യ ബ​സി​ലി​ക്ക​യി​ൽ സീ​റോ​മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഇ​ന്ന​ലെ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​യി​രു​ന്നു. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ യൂ​റോ​പ്പി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്ക് ആ​രാ​ധ​നാ​ക്ര​മ​വും പൈ​തൃ​ക​വും ന​ഷ്‌​ട​പ്പെ​ടാ​തെ പ്രാ​ർ​ഥ​ന​ക​ൾ​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക, മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളും പു​തി​യ ഇ​ട​വ​ക​ക​ളും രൂ​പീ​ക​രി​ക്കു​ക എ​ന്നി​വ​യാ​ണ് അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​ഷ​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

Latest News

Corehub Up