Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pope Underwent

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ നടത്തി

റോം: ​​​ലെ​​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ലെ മു​​​ഴ നീ​​​ക്കം ചെ​​​യ്തു. റോ​​​മി​​​ലെ അ​​​ഗ​​​സ്തീ​​നോ ജെ​​​മെ​​​ല്ലി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ലായിരുന്നു ശ​​​സ്ത്ര​​​ക്രി​​​യ. മാ​​​ർ​​​പാ​​​പ്പ ഒ​​​രാ​​​ഴ്ച ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തു​​​ട​​​രും. 20-ാം തീ​​യ​​തി​​ വ​​രെ​​യു​​ള്ള മാ​​ർ​​പാ​​പ്പ​​യു​​ടെ പൊ​​തു​​പ​​രി​​പാ​​ടി​​ക​​ൾ റ​​ദ്ദാ​​ക്കി.

ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​രം നാ​​​ലോ​​​ടെ​​​യാ​​​ണ് (ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം രാ​​​ത്രി 7.30) ശ​​​സ്ത്ര​​​ക്രി​​​യ ആ​​​രം​​​ഭി​​​ച്ച​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ തൊ​​​റാ​​​സി​​​ക് സ​​​ർ​​​ജ​​​റി ടീം ​​​ആ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ നി​​​ർ​​​വ​​​ഹി​​​ച്ച​​​തെ​​​ന്നു വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​സ് ഓ​​​ഫീ​​​സ് പ​​​റ​​​ഞ്ഞു.

വ​​​ത്തി​​​ക്കാ​​​നി​​​ൽ​​​നി​​​ന്നു കാ​​​റി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.07ന് ​​​റോ​മി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മോ​ന്തെ മാ​രി​യോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ മാ​​​ർ​​​പാ​​​പ്പ​​​യെ ആ​​​ശു​​​പ​​​ത്രി പ്ര​​​സി​​​ഡ​​​ന്‍റ് ഡാ​​​നി​​​യേ​​​ൽ ഫ്രാ​​​ങ്കോ, ഹെ​​​ൽ​​​ത്ത് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ന്ദ്രെ​​​യ കാം​​​ബി​​​യേ​​​രി എ​​​ന്നി​​​വ​​​ർ സ്വീ​​​ക​​​രി​​​ച്ചു. ആ​​​ശു​​​പ​​​ത്രി​​​ക്കു​​​ള്ളി​​​ലേ​​​ക്കു ക​​​യ​​​റി​​​യ മാ​​​ർ​​​പാ​​​പ്പ ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് വീ​​​ൽ​​​ച്ചെ​​​യ​​​റി​​​ൽ ഇരുന്ന​​​വ​​​ര​​​ട​​​ക്കം ഏ​​​താ​​​നും രോ​​​ഗി​​​ക​​​ൾ​​​ക്കു സ​​​മീ​​​പം അ​​​ല്പ​​​സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ച്ചു.

ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ വി​​​ശു​​​ദ്ധ ജോ​​​ൺ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ ചാ​​​പ്പ​​​ലി​​​ൽ ലെ​​​യോ മാ​​​ർ​​​പാ​​​പ്പ​​​യ്ക്കാ​​​യി ന​​​ട​​​ന്ന ജ​​​പ​​​മാ​​​ല പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു റോ​​​മാ രൂ​​​പ​​​ത​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വി​​​കാ​​​രി ജ​​​ന​​​റ​​​ലാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ ബ​​​ൽ​​​ദ​​​സാ​​​രി റെ​​​യീ​​​ന നേ​​​തൃ​​​ത്വം ന​​​ല്കി.


ഇ​​​ക്ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച ത്രി​​​കാ​​​ല​​​ ജ​​പ​​ത്തി​​നു​​​ശേ​​​ഷ​​​മാ​​​ണ് ത​​​ന്‍റെ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ ചെ​​​റി​​​യ മു​​​ഴ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി മാ​​​ർ​​​പാ​​​പ്പ അ​​​റി​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​തു നീ​​​ക്കം ചെ​​​യ്യാ​​​നാ​​​യി ശ​​​സ്ത്ര​​​ക്രി​​​യ ചെ​​​യ്യാ​​​ൻ പോ​​​കു​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​റി​​യി​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up