Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PortugalNationalTeam

പ​രി​ശീ​ല​ക​നു​മാ​യു​ള്ള പോ​ര്; ഒ​ടു​വി​ൽ ദേ​ശീ​യ ടീ​മി​നോ​ട് വി​ട​പ​റ​ഞ്ഞ് റൊ​ണാ​ൾ​ഡോ

ലി​സ്ബ​ൺ: പോ​ർ​ച്ചു​ഗ​ൽ ഫു​ട്ബോ​ൾ ടീ​മി​ലെ ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ളാ​ണ് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്ന​ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക​ൻ ഹോ​ർ​ഹെ ജി​സ്യൂ​സു​മാ​യി താ​ര​ത്തി​ന് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. നോ​ർ​വേ​യ്‌​ക്കെ​തി​രാ​യ നേ​ഷ​ൻ​സ് ലീ​ഗ് മ​ത്സ​ര​മാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള ഭി​ന്ന​ത രൂ​ക്ഷ​മാ​ക്കി​യ​ത്. 

മ​ത്സ​ര​ത്തി​നി​ടെ പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ക്കാ​മെ​ന്ന് പ​രി​ശീ​ല​ക​ൻ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടും വാ​ക്കു​പാ​ലി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു റൊ​ണാ​ൾ​ഡോ​യു​ടെ പ​രാ​തി. സ​ബ്സ്റ്റി​റ്റ്യൂ​ട്ടാ​യി ഇ​റ​ങ്ങു​ന്ന​തി​നാ​യി താ​രം ഏ​റെ നേ​രം വാം ​അ​പ്പ് ചെ​യ്തെ​ങ്കി​ലും പ​രി​ശീ​ല​ക​ൻ ജി​സ്യൂ​സ് അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.സം​ഭ​വ​ത്തി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലൂ​ടെ പ​ര​സ്യ​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്താ​മെ​ന്ന് പ​രി​ശീ​ല​ക​ൻ സ്വ​കാ​ര്യ​മാ​യി ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​തും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. 

ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യി. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഡെ​ന്മാ​ർ​ക്കി​നെ​തി​രാ​യ അ​ടു​ത്ത മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​മ്പ് റൊ​ണാ​ൾ​ഡോ ദേ​ശീ​യ ടീം ​ക്യാ​മ്പ് വി​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ടീം ​ക്യാ​മ്പ് വി​ട്ടു​പോ​യ സം​ഭ​വ​ത്തെ അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​യി വി​ല​യി​രു​ത്തി​യ പോ​ർ​ച്ചു​ഗീ​സ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ താ​ര​ത്തി​ന് 30 ദി​വ​സ​ത്തെ സ​സ്പെ​ൻ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 

പി​ന്നീ​ട് സ​ഹ​താ​ര​ങ്ങ​ളോ​ട് റൊ​ണാ​ൾ​ഡോ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും പ​രി​ശീ​ല​ക​നു​മാ​യു​ള്ള ഭി​ന്ന​ത​യ്ക്ക് പ​രി​ഹാ​ര​മാ​യി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഒ​ടു​വി​ൽ നീ​ണ്ടു​നി​ന്ന അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ക​രി​യ​റി​ന്‍റെ അ​വ​സാ​ന​ത്തി​ലേ​ക്ക് ന​യി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പോ​ർ​ച്ചു​ഗ​ലി​ന്‍റെ ഏ​ഴാം ന​മ്പ​ർ ജ​ഴ്സി​യ​ണി​ഞ്ഞ് ലോ​ക​ഫു​ട്ബോ​ളി​ൽ വി​സ്മ​യം തീ​ർ​ത്ത റൊ​ണാ​ൾ​ഡോ​യു​ടെ പ​ടി​യി​റ​ക്കം ആ​രാ​ധ​ക​ർ​ക്ക് വ​ലി​യ നി​രാ​ശ​യാ​ണ് സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 

 

Latest News

Corehub Up