Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poshan Maah 2026

Kollam

‘പോ​ഷ​ന്‍ മാ 2026' ​സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇന്ന്

കൊ​ല്ലം: പോ​ഷ​ന്‍ അ​ഭി​യാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ‘പോ​ഷ​ന്‍ മാ 2026' ​സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ ‘ബാ​ല്യ​സ്പ​ന്ദ​നം' പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 11ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ജ​യ​ന്‍ സ്മാ​ര​ക ഹാ​ളി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ല​താ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍, കൗ​മാ​ര​ക്കാ​ര്‍ എ​ന്നി​വ​രു​ടെ പോ​ഷ​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് പോ​ഷ​ന്‍ മാ 2026 ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

പോ​ഷ​കാ​ഹാ​ര പ്ര​ദ​ര്‍​ശ​നം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, ആ​രോ​ഗ്യ പ​രി​ശോ​ധ​ന, പാ​ച​ക മ​ത്സ​രം, റാ​ലി തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ തു​ട​ര്‍​പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യ ആ​രം​ഭി​ച്ച ത്രൈ​മാ​സ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പ​ദ്ധ​തി​യാ​യ ബാ​ല്യ​സ്പ​ന്ദ​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, വ​നി​താ ശി​ശു​വി​ക​സ​നം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്താ​ലാ​ണ് പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ്, ക​ള​ക്‌ടർ‍ ആ​നി ജൂ​ല തോ​മ​സ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ട്ടി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.

 

Latest News

Corehub Up