പ്രതീകാത്മക ചിത്രം
കൊല്ലം: പോഷന്‍ അഭിയാന് പദ്ധതിയുടെ ഭാഗമായി ‘പോഷന്‍ മാ 2026' സംസ്ഥാനതല ഉദ്ഘാടനവും വനിതാ ശിശു വികസന വകുപ്പിന്റെ ‘ബാല്യസ്പന്ദനം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 11ന് ജില്ലാ പഞ്ചായത്തിലെ ജയന് സ്മാരക ഹാളില്‍ മന്ത്രി ബിന്ദു കൃഷ്ണ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തും. കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കൗമാരക്കാര്‍ എന്നിവരുടെ പോഷക സുരക്ഷ ഉറപ്പാക്കുകയാണ് പോഷന്‍ മാ 2026 ന്റെ പ്രധാന ലക്ഷ്യം.
പോഷകാഹാര പ്രദര്‍ശനം, ബോധവത്കരണ ക്ലാസുകള്‍, ആരോഗ്യ പരിശോധന, പാചക മത്സരം, റാലി തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ തുടര്‍പരിചരണം ഉറപ്പാക്കുന്നതിനുമായ ആരംഭിച്ച ത്രൈമാസ ആരോഗ്യ പരിശോധനാ പദ്ധതിയായ ബാല്യസ്പന്ദനത്തിന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
ആരോഗ്യ, വിദ്യാഭ്യാസ, വനിതാ ശിശുവികസനം, തദ്ദേശസ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്താലാണ് പദ്ധതികളുടെ പ്രവര്‍ത്തനം നടത്തുന്നത്. മേയര്‍ എ.കെ. ഹഫീസ്, കളക്ടർ ആനി ജൂല തോമസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
Tags : Poshan Maah 2026 NattuVishasham DistrictNews