അക്വാഫിറ്റ് നീന്തല്‍ പരിശീലനം ജില്ലാതല ഉദ്ഘാടനത്തില്‍നിന്ന്.
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന അക്വാഫിറ്റ് നീന്തല്‍ പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെന്റ് ജോസഫ്സ് ഇഎച്ച്എസ്എസില് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു.
പഠനത്തോടൊപ്പം കുട്ടികളുടെ ആരോഗ്യ,കായിക, മാനസിക ഉന്മേഷം ലക്ഷ്യമിടുന്നതാണ് അക്വാഫിറ്റ് നീന്തല്‍ പരിശീലനമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ഖാദര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍, നഗരസഭാ കലാകായിക വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷെറീന അബ്ദുള്ള, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.കെ. ഷിഫാനത്ത്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. സെബാസ്റ്റ്യന്‍, സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ നാസര്‍, പ്രധാനധ്യാപകന് ബിജി വര്‍ഗീസ്, ഫാ. ജോര്‍ജ് കോടാന്നൂര്, വാര്‍ഡ് കൗണ്‍സിലര്‍മാരായ രാധ ബാബു, ഭാനു പുളിക്കല്‍, ഫൗസിയ, പ്രീത, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ബി.ജെ. ഷിജിത, മാസ്റ്റര്‍ ട്രെയിനര്‍ ബിജി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : swimming NattuVishasham DistrictNews