Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swimming

14,000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കും: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ക്വാ​ഫി​റ്റ് നീ​ന്ത​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ലൂ​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ 14,000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ . പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നൂ​റു​ദി​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന ”അ​ക്വാ​ഫി​റ്റ് ’ നീ​ന്ത​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഓ​രോ ജി​ല്ല​യി​ലും 1000 കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കും. സ്കൂ​ളു​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ലെ അ​നു​യോ​ജ്യ​മാ​യ നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും. ഇ​തി​നാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം മി​ക​ച്ച നീ​ന്ത​ൽ താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. നീ​ന്ത​ൽ അ​ഭ്യ​സി​ച്ച​വ​ർ മ​റ്റു​ള്ള​വ​രെ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ ജ​ല​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

Kerala

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കൊ​ല്ലം: പ​ര​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​യ​ത്തി​ൽ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ൻ, ബി​ബി​ൻ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പൊ​ഴി​ക്ക​ര​യ്ക്ക് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. നേ​വി​യും, ഫ​യ​ർ​ഫോ​ഴ്സും, മ​റൈ​ൻ ഇ​ൻ​ഫോ​ഴ്സ്മെ​ന്റും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴു​ക്കി​ൽ പെ​ട്ട​ത്. പൊ​ഴി​ക്ക​ര ദേ​വി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. തി​ര​യി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ മൂ​ന്നു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു​പേ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന് ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി.

Kerala

63 -ാം വ​യ​സ​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ചു; വേ​മ്പ​നാ​ട്ട് കാ​യ​ൽ നീ​ന്തി ക​ട​ന്ന് റൂ​ബി

കോ​ത​മം​ഗ​ലം : 63 വ​യ​സി​ൽ വേ​മ്പ​നാ​ട്ടു​കാ​യ​ൽ നീ​ന്തി ക​യ​റി ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി റൂ​ബി മ​ത്താ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല കു​മ്പേ​ൽ ക​ട​വി​ൽ നി​ന്നും ഒ​മ്പ​തു കി​ലോ​മീ​റ്റ​ർ അ​തി​സാ​ഹ​സി​ക​മാ​യി നീ​ന്തി കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം ബീ​ച്ചി​ലെ​ത്തി​യാ​ണ് ഇ​വ​ർ റി​ക്കാ​ർ​ഡി​ട്ട​ത്.

അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്കും തി​ര​മാ​ല​ക​ളും പ​ല ഘ​ട്ട​ത്തി​ലും റൂ​ബി​യു​ടെ റി​ക്കാ​ർ​ഡി​ന് ത​ട​സം സൃ​ഷ്ടി​ച്ചു​വെ​ങ്കി​ലും അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് നേ​ട്ടം കൈ​വ​രി​ക്കു​ക​യാ​യി​രു​ന്നു. വേ​മ്പ​നാ​ട്ട് കാ​യ​ൽ നീ​ന്തു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത​യാ​ണ് റൂ​ബി മ​ത്താ​യി. രാ​വി​ലെ 7. 13ന് ​ചേ​ർ​ത്ത​ല കൂ​മ്പേ​ൽ ക​ട​വി​ൽ നി​ന്നും പെ​രു​മ്പാ​വൂ​ർ യൂ​ണി​യ​ൻ ബാ​ങ്ക് സീ​നി​യ​ർ ചീ​ഫ് മാ​നേ​ജ​ർ അ​ര​വി​ന്ദ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

9.20 ന് ​ര​ണ്ടു മ​ണി​ക്കൂ​ർ ഏ​ഴു മി​നി​റ്റ് കൊ​ണ്ട് റൂ​ബി വൈ​ക്കം ബീ​ച്ചി​ൽ നീ​ന്തി ക​യ​റി. ഡോ​ൾ​ഫി​ൻ ക്ല​ബി​ൽ നീ​ന്ത​ൽ പ​ഠി​ക്കു​വാ​ൻ എ​ത്തി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ റൂ​ബി​യു​ടെ മി​ക​വ് ക​ണ്ട് കോ​ച്ച് ബി​ജു ത​ങ്ക​പ്പ​നാ​ണ്. റൂ​ബി​യു​ടെ മ​നോ​ധൈ​ര്യം മ​ന​സി​ലാ​ക്കി​യ ഭ​ർ​ത്താ​വ് മ​ത്താ​യി​യും മ​ക്ക​ളാ​യ ബാ​സി​ൽ മാ​ത്യു (ഖ​ത്ത​ർ) മ​ക​ൾ ബ്ലെ​സി (ബം​ഗ​ളൂ​ർ) എ​ന്നി​വ​ർ അ​മ്മ​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി എ​ത്തി.

ഭ​ർ​ത്താ​വ് എം.​എം.മ​ത്താ​യി വി​ദേ​ശ​ത്തു നി​ന്നും നാ​ട്ടി​ൽ എ​ത്തി ഭാ​ര്യ​യു​ടെ ഈ ​സ​ഹ​സി​ക നീ​ന്ത​ലി​ൽ ഫു​ൾ സ​പ്പോ​ർ​ട്ട് ചെ​യ്തു. അ​തി​ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കു​ള്ള മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ നീ​ന്തി​യാ​ണ് റൂ​ബി ആ​റു മാ​സം പ​രി​ശീ​ല​നം നേ​ടി​യ​ത്.

വൈ​ക്കം ബീ​ച്ചി​ൽ വ​ച്ചു ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ വൈ​ക്കം ന​ഗ​ര സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ഡി. ​ര​ഞ്ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

International

കുടുംബത്തെ രക്ഷിക്കാൻ നാ​ലു മ​ണി​ക്കൂ​ർ കടലിൽ നീ​ന്തി; ഓ​സ്ട്രേ​ലി​യ​യു​ടെ സൂ​പ്പ​ർ​മാ​നാ​യി 13 വയസുകാ​ര​ൻ ഓ​സ്റ്റി​ൻ

സി​ഡ്നി: ക​ട​ലി​ൽ അ​ക​പ്പെ​ട്ടു മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട സ്വ​ന്തം കു​ടും​ബ​ത്തെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ നാ​ലു മ​ണി​ക്കൂ​റോ​ളം നീ​ന്തി തീ​ര​ത്തെ​ത്തി അ​ധി​കൃ​ത​രെ അ​റി​യി​ച്ചു ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന 13 വയസുകാ​ര​ൻ ഓ​സ്റ്റി​ൻ ആ​പ്പെ​ൽ​ബീ ഓ​സ്ട്രേ​ലി​യ​യി​ലെ സൂ​പ്പ​ർ​മാ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പെ​ർ​ത്ത് സ്വ​ദേ​ശി​ക​ളാ​യ ജൊ​വാ​ന്ന (47), മ​ക്ക​ളാ​യ ഓ​സ്റ്റി​ൻ, ബെ​യു(12), ഗ്രേ​സ്(​എ​ട്ട്) എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഊ​തി​വീ​ർ​പ്പി​ക്കാ​വു​ന്ന പെ​ഡ​ൽ ബോ​ട്ടി​ൽ പ​ടി​ഞ്ഞാ​റ​ൻ പെ​ർ​ത്തി​ൽ​നി​ന്ന് 250 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക്വി​ൻ​ഡാ​ൽ​പി​ലെ ജി​യോ​ഗ്രാ​ഫെ തു​റ​മു​ഖ​ത്തി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

14 കിലോമീറ്റർ അകലെ

തീ​ര​ത്തു​നി​ന്ന് 14 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​വ​രു​ടെ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​നി​ക്ക് ഒ​റ്റ​യ്ക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ ഓ​സ്റ്റി​ൻ വി​വ​രം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കാ​നാ​യി മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ തീ​രം ല​ക്ഷ്യ​മാ​ക്കി നാ​ല് മ​ണി​ക്കൂ​റോ​ളം ക​ട​ലി​ലൂ​ടെ നീ​ന്തു​ക​യാ​യി​രു​ന്നു.

കാ​റ്റും കോ​ളും നി​റ​ഞ്ഞ, ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ ഭീ​മ​ൻ സ്രാ​വു​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യ ക​ട​ലി​ലൂ​ടെ ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​ർ ലൈ​ഫ് ജാ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നീ​ന്തി​യ​ത്. മുന്നോട്ടുനീങ്ങവേ ക​ന​ത്ത തി​ര​മാ​ല​ക​ൾ ത​ട​സ​മാ​യി. തു​ട​ർ​ന്നു​ള്ള ര​ണ്ടു മ​ണി​ക്കൂ​ർ ലൈ​ഫ് ജാ​ക്ക​റ്റ് ഇ​ല്ലാ​തെ​യും നീ​ന്തി. നാ​ലു മ​ണി​ക്കൂ​റോ​ളം നീ​ന്തി ഒ​ടു​വി​ൽ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് തീ​ര​ത്തെ​ത്തി​യ​ത്. തീ​ര​ത്ത് എ​ത്തി​യ​ ശേ​ഷം ഓ​സ്റ്റി​ൻ കു​ഴ​ഞ്ഞു​വീ​ണു.

കരയിൽ ഓട്ടം

ക്ഷീണം വകവയ്ക്കാതെ എ​ഴു​ന്നേ​റ്റ അ​വ​ൻ വീണ്ടും ര​ണ്ടു കി​ലോ​മീ​റ്റ​ർ ഓ​ടി ജനവാസമുള്ളിടത്തെത്തി ഒ​രു മൊ​ബൈ​ൽ ഫോ​ൺ സം​ഘ​ടി​പ്പി​ച്ച് വി​വ​രം സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളെ അ​റി​യി​ച്ചു. കു​തി​ച്ചെ​ത്തി​യ തീ​ര​സം​ര​ക്ഷ​ണ​സേ​ന ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലും ബോ​ട്ടു​ക​ളി​ലു​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു തി​രി​ച്ചു. രാ​ത്രി 8.30 ഓ​ടെ​യാ​ണ് അ​വ​ർ​ക്കു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക​രി​കി​ൽ എ​ത്താ​നാ​യ​ത്.

ചെ​റി​യ പ​രി​ക്കു​ക​ളൊ​ഴി​ച്ചാ​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം സു​ര​ക്ഷി​ത​രാ​യി​രു​ന്നു​വെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്പോ​ൾ മൂ​ന്നു​പേ​രും ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ ധ​രി​ച്ച് ബോ​ട്ടി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. തീ​ർ​ത്തും അ​വ​ശ​രാ​യി​രു​ന്നെ​ങ്കി​ലും മൂ​ന്നു​പേ​ർ​ക്കും നീ​ന്ത​ൽ വ​ശ​മാ​യി​രു​ന്ന​തും ര​ക്ഷ​യാ​യി. അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു കു​ടും​ബം.

 

Kerala

കൈ​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ടുകാ​യ​ൽ നീ​ന്തി​ക്ക​ട​ന്ന് റി​ക്കാ​ർ​ഡി​ട്ട് ഏ​ഴാം ക്ലാ​സു​കാ​ര​ൻ

കോ​​​ത​​​മം​​​ഗ​​​ലം: കൈ​​​ക​​​ൾ ബ​​​ന്ധി​​​ച്ച് വേ​​​മ്പ​​​നാ​​​ട്ടുകാ​​​യ​​​ലി​​​ൽ 11 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ന്തി​​​ക്ക​​​ട​​​ന്ന് റി​​​ക്കാ​​​ർ​​​ഡി​​​ട്ട് ഏ​​​ഴാം ക്ലാ​​​സു​​​കാ​​​ര​​​ൻ.

പോ​​​ത്താ​​​നി​​​ക്കാ​​​ട് സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ ഏ​​​ഴാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി കാ​​​ശി​​​നാ​​​ഥ് രാ​​​ജീ​​​വ് ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ചേ​​​ർ​​​ത്ത​​​ല കു​​​മ്പേ​​​ൽ ക​​​രി​​​യി​​​ൽ ക​​​ട​​​വു മു​​​ത​​​ൽ കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ വൈ​​​ക്കം ബീ​​​ച്ച് വ​​​രെ​​​യു​​​ള്ള 11 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം നീ​​​ന്തി​​​യാ​​​ണ് റി​​​ക്കാ​​​ർ​​​ഡ് സ്ഥാ​​​പി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.25ന് ​​​ആ​​​രം​​​ഭി​​​ച്ച നീ​​​ന്ത​​​ൽ 9.46ന് ​​​വൈ​​​ക്കം ബീ​​​ച്ചി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നു. 2.21 മ​​​ണി​​​ക്കൂ​​​ർ കൊ​​​ണ്ടാ​​​ണ് കാ​​​ശി​​​നാ​​​ഥ്‌ നീ​​​ന്തി​​​ക്ക​​​യ​​​റി​​​യ​​​ത്.

കോ​​​ത​​​മം​​​ഗ​​​ലം അ​​​ക്വാ​​​ട്ടി​​​ക് ക്ല​​​ബ് കോ​​​ച്ച് ബി​​​ജു ത​​​ങ്ക​​​പ്പ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കു​​​ത്തൊ​​​ഴു​​​ക്കു​​​ള്ള മൂവാ​​​റ്റു​​​പു​​​ഴ​​​യാ​​​റ്റി​​​ലാ​​​യി​​​രു​​​ന്നു കാ​​​ശി​​​നാ​​​ഥി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​നം. കോ​​​ച്ച് ബി​​​ജു ത​​​ങ്ക​​​പ്പ​​​നും പ്രോ​​​ഗ്രാം കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ എ.​​​പി. അ​​​ൻ​​​സി​​​ലും ചേ​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന 32-ാമ​​​ത്തെ വേ​​​ൾ​​​ഡ് റി​​​ക്കാ​​​ർ​​​ഡി​​​നുവേ​​​ണ്ടി​​​യു​​​ള്ള സാ​​​ഹ​​​സി​​​ക നീ​​​ന്ത​​​ലാ​​​യി​​​രു​​​ന്നു.

ചേ​​​ന്നം പ​​​ള്ളി​​​പ്പു​​​റം പ​​​ഞ്ചാ​​​യ​​​ത്ത് മെ​​​ംബർ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം പി. ​​​ര​​​ജി​​​ത ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.തു​​​ട​​​ർ​​​ന്ന് ബീ​​​ച്ചി​​​ൽ ന​​​ട​​​ന്ന അ​​​നു​​​മോ​​​ദ​​​ന യോ​​​ഗ​​​ത്തി​​​ൽ വൈ​​​ക്കം ന​​​ഗ​​​ര​​​സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഡി. ​​​ര​​​ഞ്ജി​​​ത് കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ​​​ല്ലാ​​​രി​​​മം​​​ഗ​​​ലം പ്ര​​​ണ​​​വം വീ​​​ട്ടി​​​ൽ രാ​​​ജീ​​​വ്- പ്ര​​​സീ​​​ജ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് കാ​​​ശി​​​നാ​​​ഥ്.

District News

വേ​മ്പ​നാ​ട്ടുകാ​യ​ൽ കീ​ഴ​ട​ക്കാ​ൻ ഇ​ര​ട്ട​ക​ൾ​

വൈ​ക്കം: വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റെ ഓ​ള​പ്പ​ര​പ്പി​നെ കീ​ഴ​ട​ക്കാ​ൻ ഇ​ര​ട്ട​കു​ട്ടി​ക​ൾ. വൈ​ക്കം എ​സ്ബി​ഐ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കു​ല​ശേ​ഖ​ര​മം​ഗ​ലം വൈ​കു​ണ്ഠ​ത്തി​ൽ പി.​ഹ​രീ​ഷി​ന്‍റെ​യും അ​നു​വി​ന്‍റെയും മ​ക്ക​ളും വെ​ള്ളൂ​ർ ഭ​വ​ൻ​സ് ബാ​ല​മ​ന്ദി​റി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​ക​ളു​മാ​യ നൈ​വേ​ദ്യ ​ഹ​രീ​ഷും നി​ഹാ​രി​ക​ ഹ​രീ​ഷു​മാ​ണ് ലോകറിക്കാർഡ് ല​ക്ഷ്യ​മാ​ക്കി നാ​ളെ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന് കു​റു​കെ നീ​ന്താ​ൻ ഒ​രു​ങ്ങു​ന്ന​ത്.

രാ​വി​ലെ 7.30ന് ​ചേ​ർ​ത്ത​ല കൂ​മ്പേ​ൽ​ക​ട​വി​ൽനി​ന്നു വൈ​ക്കം കാ​യ​ലോ​ര ബീ​ച്ച് വ​രെ​യു​ള്ള ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് നീന്തുന്നത്. കോ​ത​മം​ഗ​ലം ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് ക്ല​ബ്ബിലെ പ​രി​ശീ​ല​ക​ൻ ബി​ജു​ത​ങ്ക​പ്പ​നാ​ണ് നൈ​വേ​ദ്യ​യെ​യും നി​ഹാ​രി​ക​യെ​യും നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ച്ച​ത്.​

ക​ഴി​ഞ്ഞ മ​ധ്യ​വേ​ന​ല​വ​ധി മു​ത​ലാ​ണ് ഈ ​അ​ഞ്ചു​വ​യ​സു​കാ​രി​ക​ൾ നീ​ന്ത​ൽ പ​ഠി​ച്ചു​തു​ട​ങ്ങി​യ​ത്. നീ​ന്ത​ൽ പ​രി​ശീ​ല​ക​നാ​യ റി​ട്ട.​ഫ​യ​ർ ഓ​ഫീ​സ​ർ ടി.​ ഷാ​ജി​കു​മാ​റാ​ണ് നീ​ന്ത​ലി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ച​ത്

Leader Page

മു​ങ്ങി​മ​ര​ണ​ങ്ങ​ൾ ത​ട​യാം

അ​ശ്ര​ദ്ധ, അ​റി​വി​ല്ലാ​യ്മ, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വം എ​ന്നി​വ​യെ​ല്ലാം മു​ങ്ങി​മ​ര​ണ ദു​ര​ന്ത​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും, ഈ ​മ​ര​ണ​ങ്ങ​ൾ ത​ട​യാ​ൻ സാ​ധി​ക്കു​ന്ന​വ​യാ​ണ്. നീ​ന്ത​ൽ പ​രി​ശീ​ല​നം, ജ​ല​സു​ര​ക്ഷാ അ​വ​ബോ​ധം, ഫ​ല​പ്ര​ദ​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഒ​പ്പം സ​ർ​ക്കാ​രു​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യി​ലൂ​ടെ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ​ക്ക് അ​റു​തി​വ​രു​ത്താ​ൻ സാ​ധി​ക്കും.

ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കു​ക​ൾ

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഓ​രോ വ​ർ​ഷ​വും ലോ​ക​മെ​മ്പാ​ടും ഏ​ക​ദേ​ശം 2,36,000 പേ​ർ മു​ങ്ങി​മ​രി​ക്കു​ന്നു​ണ്ട്. ഒ​ന്നു മു​ത​ൽ നാ​ലു വ​രെ വ​യ​സു​ള്ള കു​ട്ടി​ക​ളി​ലാ​ണു മു​ങ്ങി​മ​ര​ണനി​ര​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ. ഇ​ന്ത്യ​യു​ടെ കാ​ര്യ​മെ​ടു​ത്താ​ൽ, ദേ​ശീ​യ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഓ​രോ വ​ർ​ഷ​വും 30,000ത്തില​ധി​കം ആ​ളു​ക​ളാ​ണു മു​ങ്ങി​മ​രി​ക്കു​ന്ന​ത്.

കേ​ര​ളം ജ​ല​സ​മൃ​ദ്ധ​മാ​യ ഒ​രു സം​സ്ഥാ​ന​മാ​യി​ട്ടും മു​ങ്ങി​മ​ര​ണ​ങ്ങ​ൾ വ​ലി​യ പ്ര​ശ്ന​മാ​ണ്. 500ല​ധി​കം ആ​ളു​ക​ൾ ഓ​രോ വ​ർ​ഷ​വും കേ​ര​ള​ത്തി​ൽ മു​ങ്ങി​മ​രി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കു​ട്ടി​ക​ളും യു​വാ​ക്ക​ളു​മാ​ണു കൂ​ടു​ത​ൽ ഇ​ര​യാ​കു​ന്ന​ത്. പു​ഴ​ക​ൾ, കു​ള​ങ്ങ​ൾ, ക​ട​ൽ, കാ​യ​ലു​ക​ൾ, വെ​ള്ള​ക്കെ​ട്ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം അ​പ​ക​ടമേ​ഖ​ല​ക​ളാ​യി മാ​റു​ന്നു.

എ​ത്ര​ത്തോ​ളം നീ​ന്താ​ന​റി​യാം

നീ​ന്താ​ൻ അ​റി​യാ​മെ​ന്ന അ​മി​ത ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണു പ​ല​രും ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത്. എ​ത്ര​ത്തോ​ളം നീ​ന്താ​ൻ അ​റി​യാ​മെ​ന്ന​തു പ്ര​ധാ​ന​മാ​ണ്. ആ​ഴം കു​റ​ഞ്ഞ​തും ഒ​ഴു​ക്കി​ല്ലാ​ത്ത​തു​മാ​യ ജ​ലാ​ശ​യ​ങ്ങ​ളി​ൽ നീ​ന്തി​ ശീ​ലി​ച്ച​വ​ർ​ക്കു പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്കും അ​ടി​ത്ത​ട്ടി​ലെ ചെ​ളി​യും അ​തി​ജീ​വി​ക്കാ​നാ​വി​ല്ല. ഇ​ത്ത​ര​ത്തി​ൽ നീ​ന്ത​ലി​ൽ വൈ​ദ​ഗ്ധ്യ​മി​ല്ലാ​ത്ത​വ​ർ വെ​ള്ള​ത്തി​ൽ വീ​ണ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​പ​ക​ടം ഇ​ര​ട്ടി​യാ​കും.

പ​രി​ച​യ​മി​ല്ലാ​ത്ത ക​ട​വു​ക​ളി​ൽ ഇ​റ​ങ്ങു​ന്ന​തും കു​ളി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. അ​തി​സാ​ഹ​സി​ക​ത കാ​ട്ടാ​നു​ള്ള സ്ഥ​ല​ങ്ങ​ള​ല്ല ജ​ലാ​ശ​യ​ങ്ങ​ൾ. പു​ല്ലു​വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ള്‍​ക്ക് ആ​ഴം കു​റ​വാ​കു​മെ​ന്നു ക​രു​തി​ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രേ​റെ​യാ​ണ്. നീ​ന്ത​ൽ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ത്ര​മേ പു​ഴ​ക​ളി​ലും മ​റ്റും ഇ​റ​ങ്ങാ​ൻ പാ​ടു​ള്ളൂ. വേ​ലി​യേ​റ്റ​വും ഇ​റ​ക്ക​വും അ​നു​സ​രി​ച്ച് ക​ട​ലി​ലെ​യും പു​ഴ​ക​ളി​ലെ​യും ഒ​ഴു​ക്കി​നു ജ​ല​നി​ര​പ്പി​നും വ്യ​ത്യാ​സ​മു​ണ്ടാ​കും. ഇ​തൊ​ന്നു​മ​റി​യാ​തെ വെ​ള്ള​ത്തി​ലി​റ​ങ്ങു​ന്ന​വ​ർ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തും.

സ്കൂ​ളു​ക​ളി​ൽ വേ​ണം നീ​ന്ത​ൽ പ​രി​ശീ​ല​നം

കു​ട്ടി​ക​ൾ​ക്കു ചെ​റു​പ്പ​ത്തി​ലേ നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നും ജ​ല​ത്തെ​ക്കു​റി​ച്ചു​ള്ള ഭ​യം ഇ​ല്ലാ​താ​ക്കാ​നും സ​ഹാ​യി​ക്കും. ഇ​ത് ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​ങ്ങ​ളെ ഒ​രു പ​രി​ധി​വ​രെ ത​ട​യും. അ​ഞ്ചു മു​ത​ൽ പ​ത്തു വ​രെ ക്ലാ​സു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ, പ​ല സ്കൂ​ളു​ക​ൾ​ക്കും നീ​ന്ത​ൽ പ​ഠി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സം​വി​ധാ​നം ക്ര​മീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

നീ​ന്ത​ൽ പ​രി​ശീ​ല​നം കാ​ര്യ​ക്ഷ​മ​മാ​യാ​ൽ ജ​ല​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു കു​ട്ടി​ക​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​നും അ​തു​വ​ഴി ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നും സാ​ധി​ക്കും. നീ​ന്ത​ൽ വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ജ​ല​സു​ര​ക്ഷാ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി സ​ർ​ക്കാ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ത​ന്നെ പ്ര​സ്താ​വി​ച്ചി​രു​ന്നു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​വ​രു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളി​ൽ നൂ​ത​ന നീ​ന്ത​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണു മ​റ്റൊ​രു അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ, ഇ​തി​ലെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്നു​മി​ല്ല. ആ​രോ​ഗ്യം, ശാ​രീ​രി​ക ക്ഷ​മ​ത, ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള ധാ​ര​ണ വി​ക​സി​പ്പി​ക്കാ​നാ​ണ് നീ​ന്ത​ലും ജ​ല​സു​ര​ക്ഷ​യും പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

നീ​ന്ത​ൽ പ​ഠ​ന​ത്തി​ന് ഫ​ണ്ടി​ല്ല

നീ​ന്ത​ല്‍ പ​രി​ശീ​ല​നം സ്‌​കൂ​ള്‍ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ച് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ട​ത് 2022 ഫെ​ബ്രു​വ​രി​യി​ലാ​ണ്. എ​ന്നാ​ല്‍, പ​ല സ്‌​കൂ​ളു​ക​ളി​ല്‍ എ​വി​ടെ​യും പ​ഠ​നം ന​ട​ക്കു​ന്നി​ല്ല. പ​ഠ​ന​ത്തി​നു ചെ​ല​വാ​ക്കേ​ണ്ട തു​ക, നീ​ന്ത​ല്‍ പ​രി​ശീ​ല​ക​രെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത പ്ര​ശ്നം തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി നി​ല​യ്ക്കാ​ന്‍ കാ​ര​ണം. 2022 വ​രെ നീ​ന്ത​ലി​നു ര​ണ്ട് ശ​ത​മാ​നം ഗ്രേ​സ് മാ​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി ഇ​തു ല​ഭി​ക്കാ​റി​ല്ല. ഗ്രേ​സ് മാ​ര്‍​ക്ക് ന​ഷ്ട​പ്പെ​ടേ​ണ്ട എ​ന്ന കാ​ര​ണ​ത്താ​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ത​ന്നെ മു​ന്നി​ട്ടി​റ​ങ്ങി വി​ദ്യാ​ര്‍​ഥി​ക​ളെ നീ​ന്ത​ല്‍ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​തു നി​ര്‍​ത്ത​ലാ​ക്കി​യ​തോ​ടെ നീ​ന്ത​ല്‍ പ​ഠ​ന​വും അ​വ​സാ​നി​ച്ചു. ബി​ആ​ര്‍​സി, എ​സ്എ​സ്കെ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ര​ലി​ല്‍ എ​ണ്ണാ​വു​ന്ന സ്‌​കൂ​ളു​ക​ളി​ലാ​ണ് പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ട​ന്നി​രു​ന്ന​ത്. സ്‌​കൂ​ളു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു പ​ല വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കും ല​ഭി​ച്ചി​ട്ടി​ല്ല.

നീ​ന്ത​ൽ പ​ഠി​ക്കാം, ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കാം

നീ​ന്ത​ൽ പ​ഠ​നം ഒ​രു അ​ടി​സ്ഥാ​ന ക​ഴി​വാ​യി മാ​റു​ക​യും ജ​ല​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം സ​മൂ​ഹ​ത്തി​ൽ വ്യാ​പി​ക്കു​ക​യും ചെ​യ്താ​ൽ ഒ​രു പ​രി​ധി​വ​രെ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും. വ്യ​ക്തി​ക​ൾ, കു​ടും​ബ​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സം​സ്ഥാ​ന-​കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ എ​ന്നി​വ​രെ​ല്ലാം ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കൂ.

ഓ​രോ ജീ​വ​നും അ​മൂ​ല്യ​മാ​ണ്, അ​തു ര​ക്ഷി​ക്കാ​ൻ ന​മു​ക്കു കൈ​കോ​ർ​ക്കാം. ജ​ല​ത്തെ ഭ​യ​ക്കാ​തെ, ജ​ല​ത്തെ അ​റി​ഞ്ഞ് സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​ൻ ന​മു​ക്കു പ​ഠി​ക്കാം. നീ​ന്ത​ൽ വെ​റു​മൊ​രു വി​നോ​ദ​മ​ല്ല, അ​തൊ​രു അ​തി​ജീ​വ​ന മാ​ർ​ഗം കൂ​ടി​യാ​ണ്. ഓ​രോ വ്യ​ക്തി​യും അ​റി​ഞ്ഞി​രി​ക്കേ​ണ്ട ഒ​ര​ത്യാ​വ​ശ്യ ക​ഴി​വാ​ണ് നീ​ന്ത​ൽ.

നീ​ന്ത​ൽ പ​ഠി​ക്കേ​ണ്ട​തി​ന്‍റെ 20 കാ​ര​ണ​ങ്ങ​ൾ

♦ ജീ​വ​ന്‍റെ സു​ര​ക്ഷ: വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​കു​ന്ന​ത് ത​ട​യാ​നും മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​നും നീ​ന്ത​ൽ സ​ഹാ​യി​ക്കും.

♦ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കു​ന്നു: നീ​ന്ത​ൽ പ​ഠി​ക്കു​ന്ന​തി​ലൂ​ടെ ആ​ത്മ​വി​ശ്വാ​സം കൂ​ടു​ക​യും ഏ​തു സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​നു​ള്ള ധൈ​ര്യം ല​ഭി​ക്കു​ക​യും ചെ​യ്യും.

♦ ശാ​രീ​രി​ക ആ​രോ​ഗ്യം: നീ​ന്ത​ൽ ഒ​രു മി​ക​ച്ച വ്യാ​യാ​മ​മാ​ണ്. ഇ​തു പേ​ശി​ക​ളെ ബ​ല​പ്പെ​ടു​ത്തു​ക​യും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

♦ സ​ന്ധി​വേ​ദ​ന കു​റ​യ്ക്കു​ന്നു: സ​ന്ധി​ക​ൾ​ക്ക് അ​ധി​കം ആ​യാ​സ​മി​ല്ലാ​തെ ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഒ​രു വ്യാ​യാ​മ​മാ​ണി​ത്.

♦ മാ​ന​സി​കാ​രോ​ഗ്യം: നീ​ന്ത​ൽ സ​മ്മ​ർ​ദം കു​റ​യ്ക്കാ​നും മാ​ന​സി​കോ​ല്ലാ​സം ന​ൽ​കാ​നും സ​ഹാ​യി​ക്കും.

♦ ഊ​ർ​ജം വ​ർ​ധി​പ്പി​ക്കു​ന്നു: പ​തി​വാ​യ നീ​ന്ത​ൽ ശ​രീ​ര​ത്തി​നു കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​ത ന​ൽ​കു​ന്നു.

♦ ഭാ​രം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു: ഒ​രു മി​ക​ച്ച ക​ലോ​റി ബേ​ണിം​ഗ് വ്യാ​യാ​മ​മാ​ണി​ത്.

♦ പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടു​ന്നു: ഇ​തു ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്നു.

♦ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും അ​നു​യോ​ജ്യം: കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ചെ​യ്യാ​വു​ന്ന വ്യാ​യാ​മ​മാ​ണി​ത്.

♦ മ​റ്റ് ജ​ല​വി​നോ​ദ​ങ്ങ​ൾ​ക്ക്: ബോ​ട്ടിം​ഗ്, സ​ർ​ഫിം​ഗ്, ഡൈ​വിം​ഗ് തു​ട​ങ്ങി​യ വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ നീ​ന്ത​ൽ അ​റി​ഞ്ഞി​രി​ക്ക​ണം.

♦ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ: വെ​ള്ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

♦ യാ​ത്രാ​വേ​ള​ക​ളി​ൽ സു​ര​ക്ഷ: കാ​യ​ലു​ക​ളി​ലോ പു​ഴ​ക​ളി​ലോ ക​ട​ലി​ലോ യാ​ത്ര ചെ​യ്യു​മ്പോ​ൾ നീ​ന്ത​ൽ അ​റി​ഞ്ഞി​രി​ക്കു​ന്ന​തു സ​ഹാ​യ​ക​മാ​കും.

♦ വേ​ന​ൽ​ക്കാ​ല വി​നോ​ദം: ചൂ​ടു​കാ​ല​ത്ത് ശ​രീ​ര​ത്തെ ത​ണു​പ്പി​ക്കാ​നും ഉ​ന്മേ​ഷം ന​ൽ​കാ​നും നീ​ന്ത​ൽ സ​ഹാ​യി​ക്കും.

♦ ശ​രീ​ര​ത്തി​ന്‍റെ വ​ഴ​ക്കം കൂ​ട്ടു​ന്നു: നീ​ന്ത​ൽ ശ​രീ​ര​ത്തി​നു ന​ല്ല വ​ഴ​ക്കം ന​ൽ​കു​ന്നു.

♦ പേ​ശി​ക​ൾ​ക്ക് ബ​ലം: എ​ല്ലാ പ്ര​ധാ​ന പേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ വ്യാ​യാ​മം ല​ഭി​ക്കു​ന്നു.

♦ അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കു​ന്നു: നീ​ന്ത​ൽ പ​രി​ശീ​ല​നം ക്ഷ​മ​യും അ​ച്ച​ട​ക്ക​വും പ​ഠി​പ്പി​ക്കും.

♦ ന​ല്ല ഉ​റ​ക്കം: പ​തി​വാ​യ നീ​ന്ത​ൽ ന​ല്ല ഉ​റ​ക്കം ല​ഭി​ക്കാ​ൻ സ​ഹാ​യി​ക്കും.

♦ സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ: നീ​ന്ത​ൽ ക്ലാ​സു​ക​ളി​ലൂ​ടെ പു​തി​യ സു​ഹൃ​ത്തു​ക്ക​ളെ ഉ​ണ്ടാ​ക്കാ​നും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും സാ​ധി​ക്കും.

♦ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്: പ്ര​ള​യം പോ​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ നീ​ന്ത​ൽ ക​ഴി​വ് ആ​വ​ശ്യ​മാ​ണ്.

♦ ആ​ജീ​വ​നാ​ന്ത​ ക​ഴി​വ്: ഒ​രി​ക്ക​ൽ പ​ഠി​ച്ചാ​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഒ​രു ക​ഴി​വാ​ണ് നീ​ന്ത​ൽ.

വേ​ണം ശ​രി​യാ​യ പ​രി​ശീ​ല​നം

♦ അ​ടി​സ്ഥാ​ന നീ​ന്ത​ൽ ക​ഴി​വു​ക​ൾ: വെ​ള്ള​ത്തി​ൽ നി​ൽ​ക്കാ​നും ശ്വാ​സ​മെ​ടു​ക്കാ​നും മു​ന്നോ​ട്ടു നീ​ങ്ങാ​നും പ​ഠി​ക്കു​ക.

♦ ജ​ല​ത്തി​ൽ ഭ​യം കു​റ​യ്ക്കു​ക: വെ​ള്ള​വു​മാ​യി ഇ​ണ​ങ്ങി​ച്ചേ​രാ​നും ഭ​യം ഇ​ല്ലാ​താ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന പ​രി​ശീ​ല​നം.

♦ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​റി​വ്: അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന ഒ​രാ​ളെ എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷി​ക്കാ​മെ​ന്നും സ്വ​യം എ​ങ്ങ​നെ സു​ര​ക്ഷി​ത​നാ​യി​രി​ക്കാ​മെ​ന്നും പ​ഠി​ക്കു​ക. ഇ​തി​ൽ ഡൈ​വിം​ഗ്, നീ​ന്ത​ൽ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ക​ഴി​വ്, പ്ര​ഥ​മ​ശു​ശ്രൂ​ഷ, സി​പി​ആ​ർ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു.

♦ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്വ​യം ര​ക്ഷി​ക്കാ​നു​ള്ള ക​ഴി​വ്: ചു​ഴി​ക​ളി​ൽ അ​ക​പ്പെ​ട്ടാ​ൽ, ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽപ്പെ​ട്ടാ​ൽ, ബോ​ധം ന​ഷ്ട​പ്പെ​ട്ടാ​ൽ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്വ​യം ര​ക്ഷി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ​ഠി​ക്കു​ക.

♦ ജ​ല​സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം: അ​പ​ക​ട​ക​ര​മാ​യ ജ​ലാ​ശ​യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും, സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​നും, മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്കാ​നും പ​ഠി​ക്കു​ക.

♦ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗം: ജ​ലാ​ശ​യ​ങ്ങ​ളി​ലെ അ​പ​ക​ട​സാ​ധ്യ​താ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നും അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യം തേ​ടു​ക. (വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക്, ആ​ഴം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ മൊ​ബൈ​ൽ ആ​പ്പു​ക​ളി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ക).

♦ സു​ര​ക്ഷാ ഓ​ഡി​റ്റ്: പൊ​തു​ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ ജ​ലാ​ശ​യ​ങ്ങ​ളി​ലും (കു​ള​ങ്ങ​ൾ, പു​ഴ​ക്ക​ട​വു​ക​ൾ, നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ) കൃ​ത്യ​മാ​യ സു​ര​ക്ഷാ ഓ​ഡി​റ്റു​ക​ൾ ന​ട​ത്തി അ​പ​ക​ട​സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​ഞ്ഞ് പ​രി​ഹ​രി​ക്കു​ക.

Latest News

Corehub Up