x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ന്ത​ൽ​ക്കു​ള​ത്തി​ലെ ദ്രോ​ണാ​ചാ​ര്യ​ർ

ഋ​ഷി
Published: March 26, 2026 03:29 PM IST | Updated: March 26, 2026 03:29 PM IST

ര​ണ്ടു​മാ​സ​ത്തെ അ​വ​ധി​ക്കാ​ലം തു​ട​ങ്ങു​ക​യാ​യി. ഇ​നി ക​ളി​ച്ചു തി​മി​ർ​ത്തു ന​ട​ക്കു​ന്ന സ​മ​യം. കു​ള​ത്തി​ലും പു​ഴ​യി​ലും ഒ​ക്കെ നീ​ന്ത​ൽ അ​റി​യി​ല്ലെ​ങ്കി​ലും ഇ​റ​ങ്ങാ​ൻ വെ​മ്പു​ന്ന കാ​ലം.

നീ​ന്ത​ൽ അ​റി​യാ​ത്ത​തു​കൊ​ണ്ട് നി​ല​യി​ല്ലാ വെ​ള്ള​ത്തി​ലേ​ക്ക് ആ​ണ്ടു പോ​യി ജ​ലം​കൊ​ണ്ട് മു​റി​വേ​റ്റ​വ​ർ നി​ര​വ​ധി. നീ​ന്ത​ൽ പ​ഠി​ക്കു​ക എ​ന്ന​ത് ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​വും ശീ​ല​വും ആ​ക്കേ​ണ്ട കാ​ലം വ​ല്ലാ​തെ അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

ഗ​ൾ​ഫി​ലെ ചി​ല സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും തെ​ര​ഞ്ഞെ​ടു​ത്ത പ​രി​ശീ​ല​നം നേ​ടേ​ണ്ട ര​ണ്ട് സം​ഭ​വ​ങ്ങ​ളു​ണ്ട്. ഒ​ന്നു നീ​ന്ത​ൽ ര​ണ്ട് ഫു​ട്ബോ​ൾ.

ഇ​തി​ൽ ഏ​തെ​ങ്കി​ലും ഒ​രെ​ണ്ണം കു​ട്ടി​ക​ൾ നി​ർ​ബ​ന്ധ​മാ​യും എ​ടു​ത്തി​രി​ക്ക​ണം എ​ന്ന് സ്കൂ​ളി​ൽ ചേ​രു​മ്പോ​ൾ ത​ന്നെ അ​ധി​കൃ​ത​ർ പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ ഈ ​നി​ബ​ന്ധ​ന ഇ​ല്ലെ​ങ്കി​ലും കു​ട്ടി​ക​ൾ നി​ർ​ബ​ന്ധ​മാ​യും നീ​ന്ത​ൽ പ​ഠി​ച്ചി​രി​ക്ക​ണം എ​ന്ന് പ​റ​യു​ന്ന ഒ​രാ​ളു​ണ്ട്.

തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​ളൂ​ർ കു​ഴി​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി ഹ​രി​ലാ​ൽ മൂ​ത്തേ​ട​ത്ത്. എം. ​എ​സ്. ഹ​രി​ലാ​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര് ര​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

 

നീ​ന്ത​ൽ അ​റി​യാ​ത്ത​തു​മൂ​ലം സം​സ്ഥാ​ന​ത്തു​ണ്ടാ​കു​ന്ന മു​ങ്ങി​മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്ക് ഞെ​ട്ടി​പ്പി​ക്കു​മ്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ നീ​ന്ത​ൽ സാ​ക്ഷ​ര​രാ​ക്കി മാ​റ്റി​യ ഹ​രി​ലാ​ൽ മാ​ഷ് ചെ​യ്ത കാ​ര്യം നി​റ​ഞ്ഞ ന​ന്ദി​യോ​ടെ മാ​ത്ര​മേ വി​വ​രി​ക്കാ​നാ​കൂ.

വ​ർ​ഷ​ങ്ങ​ളാ​യി നി​ര​വ​ധി ആ​ളു​ക​ളെ​യും നീ​ന്ത​ൽ പ​ഠി​പ്പി​ക്കു​ക എ​ന്ന ദൗ​ത്യം ആ​വേ​ശം ഒ​ട്ടും കു​റ​യാ​തെ ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ടു നീ​ന്തി കു​തി​ക്കു​ക​യാ​ണ് ഹ​രി​ലാ​ൽ.

K-Rail Survey

 

വ​ള​രെ എ​ളു​പ്പ​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യി നീ​ന്ത​ൽ പ​ഠി​താ​ക്ക​ൾ​ക്ക് ഒ​ട്ടും ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് ഹ​രി​ലാ​ൽ മാ​ഷ് നീ​ന്ത​ൽ പ​ഠി​പ്പി​ക്കാ​റു​ള്ള​ത്. അ​തും വ​ള​രെ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് ത​ന്നെ ഏ​തു കു​ള​ത്തി​ലും പു​ഴ​യി​ലും നീ​ന്താ​ൻ ആ​ളു​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന ടെ​ക്നി​ക്കു​ക​ളും ഹ​രി​ലാ​ൽ മാ​ഷി​ന്‍റെ കൈ​യി​ൽ ഉ​ണ്ട്.

പ​ഴ​യ സ്കൂ​ട്ട​റി​ന്‍റെ ട​യ​റി​ന്‍റെ ട്യൂ​ബ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​പ്പോ​ൾ കു​ള​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത് പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ഴാ​ണ് ഹ​രി​ലാ​ലി​നെ നീ​ന്ത​ൽ ഇ​ങ്ങ​നെ പ​ഠി​പ്പി​ച്ചു കൂ​ടെ എ​ന്നൊ​രു ഐ​ഡി​യ തോ​ന്നി​യ​ത്.

ര​ണ്ട​ര വ​യ​സു​ള്ള മ​ക​നെ ത​ന്നെ ആ​ദ്യം കു​ള​ത്തി​ൽ ഇ​ട്ട ട്യൂ​ബി​ൽ താ​ഴ​ത്തെ പൊ​ങ്ങി​ക്കി​ട​ക്കു​മോ എ​ന്ന് പ​രീ​ക്ഷി​ച്ചു നോ​ക്കി. സം​ഗ​തി വി​ജ​യി​ച്ചു. നീ​ന്ത​ൽ അ​റി​യാ​ത്ത​വ​ർ​ക്ക് നീ​ന്ത​ൽ പ​ഠി​ക്കാ​ൻ ഇ​ത് ന​ല്ല മാ​ർ​ഗ​മാ​ണെ​ന്ന് ഹ​രി​ലാ​ൽ അ​ന്ന് മ​ന​സ്സി​ലാ​ക്കി.

അ​ങ്ങ​നെ നീ​ന്ത​ൽ പ​ഠി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ ഹ​രി​ലാ​ൽ നാ​ട്ടു​കാ​രെ​യും നാ​ട്ടി​ലെ കു​ട്ടി​ക​ളെ​യും നീ​ന്ത​ൽ അ​റി​യാ​ത്ത മ​റ്റു​ള്ള​വ​രെ​യും പ​ല സ്കൂ​ളി​ലെ കു​ട്ടി​ക​ളെ​യും നീ​ന്ത​ൽ പ​ഠി​പ്പി​ച്ച് സാ​ധാ​ര​ണ കു​ള​ങ്ങ​ളി​ൽ നീ​ന്ത​ൽ ച​രി​ത്രം കു​റി​ച്ചു.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നീ​ന്ത​ൽ പ​ഠി​പ്പി​ക്ക​ൽ എ​ന്ന പ്രോ​ജ​ക്ട് ത​ന്നെ ഹ​രി​ലാ​ൽ മാ​ഷ് ആ​വി​ഷ്ക​രി​ച്ചു. പ​ത്തു ദി​വ​സം കൊ​ണ്ട് പ​ര​മാ​വ​ധി പേ​രെ നീ​ന്ത​ൽ സാ​ക്ഷ​ര​ത ഉ​ള്ള​വ​രാ​ക്കി മാ​റ്റി.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ള്ള കു​ള​ങ്ങ​ൾ ത​ന്നെ ഹ​രി​ലാ​ൽ ത​ന്‍റെ ശി​ഷ്യ​രെ പ​ഠി​പ്പി​ക്കാ​നു​ള്ള സ്വി​മ്മിം​ഗ് പൂ​ൾ ആ​ക്കി. കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും നീ​ന്ത​ൽ അ​ഭ്യ​സി​പ്പി​ച്ചു.

ഇ​ത്ര​കാ​ല​ത്തെ നീ​ന്ത​ൽ​കു​ള​ത്തി​ലെ അ​നു​ഭ​വ പ​രി​ച​യം വ​ച്ച് ഹ​രി​ലാ​ൽ മാ​ഷ് പ​റ​യു​ന്ന​ത് നീ​ന്ത​ൽ പ​ഠി​ക്കാ​നും പ​ഠി​പ്പി​ക്കാ​നും കു​ട്ടി​ക​ളെ​ക്കാ​ൾ പേ​ടി ര​ക്ഷി​താ​ക്ക​ൾ​ക്കാ​ണ്. അ​ത് മാ​റ​ണ​മെ​ന്ന് മാ​ഷ് പ​റ​യു​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ പേ​ടി മാ​റി​യാ​ൽ സ്വാ​ഭാ​വി​ക​മാ​യും കു​ട്ടി​ക​ളു​ടെ പേ​ടി​യും മാ​റും.

അ​തു​കൊ​ണ്ട് ര​ക്ഷി​താ​ക്ക​ൾ​ക്കും കോ​ച്ചി​ങ് കൊ​ടു​ക്കാ​ൻ എ​ല്ലാ മാ​ഷ് മു​ൻ​കൈ​യെ​ടു​ത്ത് കു​ള​ത്തി​ലി​റ​ങ്ങി. ആ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മ​ല്ല പെ​ൺ​കു​ട്ടി​ക​ളും വീ​ട്ട​മ്മ​മാ​രും വ​രെ നീ​ന്ത​ൽ പ​ഠി​ക്കാ​ൻ എ​ത്തു​ന്നു​ണ്ട്.

താ​ൻ നീ​ന്ത​ൽ പ​ഠി​പ്പി​ക്കു​ന്ന​ത് ഒ​രി​ക്ക​ലും മ​ത്സ​ര​ത്തി​നു വേ​ണ്ടി​യ​ല്ലെ​ന്നും ര​ക്ഷാ​മാ​ർ​ഗം എ​ന്ന നി​ല​യി​ൽ ആ​ണെ​ന്നും വെ​ള്ള​ത്തി​ൽ വീ​ണാ​ൽ എ​ങ്ങ​നെ ര​ക്ഷ​പ്പെ​ടാം എ​ന്നാ​ണ് താ​ൻ നീ​ന്ത​ലി​ലൂ​ടെ പ​ഠി​പ്പി​ച്ചു കൊ​ടു​ക്കു​ന്ന​തെ​ന്ന് ഹ​രി​ലാ​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സ്വി​മ്മിം​ഗ് പൂ​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്നും എ​ന്നാ​ൽ ത​ന്‍റെ കു​ള​ത്തി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് എ​ങ്ങ​നെ ജീ​വ​ൻ ര​ക്ഷി​ക്കാം എ​ന്ന​താ​ണ് പ്ര​ധാ​ന പാ​ഠം എ​ന്നും ഇ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ൻ പ​ഠി​പ്പി​ച്ച ഒ​രാ​ൾ​ക്കും വെ​ള്ള​ത്തി​ൽ നീ​ന്ത​ൽ അ​റി​യാ​തെ അ​പ​ക​ടം ഉ​ണ്ടാ​വി​ല്ലെ​ന്ന് ഹ​രി​ലാ​ൽ ത​റ​പ്പി​ച്ച് പ​റ​യു​ന്നു.

ത​ന്‍റെ അ​ടു​ക്ക​ൽ നീ​ന്ത​ൽ പ​ഠി​ക്കാ​ൻ എ​ത്തു​ന്ന വ​രെ എ​ല്ലാ അ​പ​ക​ട​സാ​ധ്യ​ത​ക​ളും ത​ര​ണം ചെ​യ്യാ​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കി​യാ​ണ് നീ​ന്ത​ലി​ൽ മി​ക​വു​ള്ള​വ​രാ​ക്കു​ന്ന​തെ​ന്നും ഹ​രി​ലാ​ൽ പ​റ​ഞ്ഞു. കു​ട്ടി​ക​ളെ മ​ര​ത്തി​നു മു​ക​ളി​ൽ നി​ന്നും കു​ള​ത്തി​ലേ​ക്ക് ചാ​ടി​പ്പി​ച്ച് അ​വ​രു​ടെ സ​ക​ല പേ​ടി​യും മാ​റ്റു​ന്ന ന​മ്പ​റു​ക​ളും ഹ​രി​ലാ​ൽ മാ​ഷി​ന്‍റെ കൈ​യി​ലു​ണ്ട്.

കു​ട്ടി​ക​ൾ​ക്കും ഇ​ത് ആ​വേ​ശം ത​ന്നെ. മ​ര​ത്തി​ൽ മു​ക​ളി​ൽ നി​ന്ന് കു​ള​ത്തി​ലേ​ക്ക് എ​ടു​ത്ത് ചാ​ടി കു​ള​ത്തി​ൽ 25 മീ​റ്റ​ർ നീ​ന്തി​യെ​ത്തു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും കൊ​ടു​ക്കാ​റു​ണ്ട്. ഹ​രി​ലാ​ലി​ന്‍റെ ഭാ​ര്യ ഹെ​ഡ്മി​സ്ട്ര​സ് ആ​യി​രു​ന്ന​സ്കൂ​ളി​ലെ എ​ല്ലാ കു​ട്ടി​ക​ളെ​യും നീ​ന്ത​ൽ പ​ഠി​പ്പി​ച്ച ക​ഥ​യും നീ​ന്ത​ൽ മാ​ഷ്ക്ക് പ​റ​യാ​നു​ണ്ട്.

മൂ​ന്നോ നാ​ലോ ദി​വ​സം കൊ​ണ്ട് ത​ന്നെ ഒ​രാ​ൾ​ക്ക് നീ​ന്ത​ൽ പ​ഠി​ക്കാം എ​ന്നും പ​ത്തു മു​ത​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ല്ല രീ​തി​യി​ൽ ഒ​രാ​ൾ​ക്ക് നീ​ന്താ​ൻ ക​ഴി​യു​മെ​ന്നും ഈ ​സ്വി​മ്മിം​ഗ് ഗു​രു പ​റ​യു​ന്നു ഹ​രി​ലാ​ൽ മാ​ഷി​ന്‍റെ അ​ടു​ത്ത് നീ​ന്ത​ൽ പ​ഠി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ സ്വ​യം പ​ര്യാ​പ്ത​രാ​യി​രി​ക്ക​ണം.

എ​ന്നു​വ​ച്ചാ​ൽ കു​ള​ത്തി​ലേ​ക്കോ പു​ഴ​യി​ലേ​ക്കോ ഇ​റ​ങ്ങു​ന്ന നി​മി​ഷം മു​ത​ൽ നീ​ന്ത​ലി​ന്‍റെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​ര​വ​ർ ഒ​റ്റ​യ്ക്ക് ചെ​യ്യ​ണം. മാ​ഷും മ​റ്റ് സ​ഹാ​യി​ക​ളും എ​ല്ലാം നി​രീ​ക്ഷി​ച്ചു നി​ൽ​ക്കും. എ​ല്ലാം ഒ​റ്റ​യ്ക്ക് ത​ന്നെ ചെ​യ്യാ​ൻ തു​ട​ങ്ങു​ന്ന​തോ​ടെ വ​ള​രെ പെ​ട്ടെ​ന്ന് അ​വ​ർ നീ​ന്ത​ലി​ന്‍റെ ട്രാ​ക്കി​ലേ​ക്ക് എ​ത്തും.

ഹ​രി​ലാ​ൽ മാ​ഷി​ന്‍റെ നീ​ന്ത​ൽ പ​ഠി​പ്പി​ക്ക​ലി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം നി​ല​യി​ല്ലാ വെ​ള്ള​ത്തി​ലാ​ണ് നീ​ന്ത​ൽ പ​ഠ​നം എ​ന്ന​താ​ണ്. നി​ല​യി​ല്ലാ വെ​ള്ള​ത്തി​ൽ നീ​ന്ത​ൽ പ​ഠി​ച്ചാ​ൽ കു​ട്ടി​ക​ൾ​ക്ക് പേ​ടി മാ​റും. പി​ന്നെ ഏ​തു കു​ള​വും പു​ഴ​യും അ​വ​ർ​ക്ക് സി​മ്പി​ൾ ആ​യി​രി​ക്കും നീ​ന്തി​ക​ട​ക്കാ​ൻ.

നീ​ന്ത​ൽ പ​ഠി​ക്കാ​ൻ പ്രാ​യം ഒ​രു പ്ര​ശ്ന​മേ അ​ല്ലെ​ന്നും ഏ​തു പ്രാ​യ​ക്കാ​ർ​ക്കും നീ​ന്ത​ൽ അ​ഭ്യ​സി​ക്കാ​മെ​ന്നും എ​ങ്കി​ലും ഉ​ത്ത​മം പ്രൈ​മ​റി ക്ലാ​സ് മു​ത​ൽ നീ​ന്ത​ൽ പ​രി​ശീ​ലി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി ആ​ണെ​ങ്കി​ലും മ​റ്റു ജി​ല്ല​ക​ളി​ലും നീ​ന്ത​ൽ പ​ഠി​പ്പി​ക്കാ​ൻ ഹ​രി​ലാ​ൽ പോ​കു​ന്നു​ണ്ട്.

വാ​യു നി​റ​ച്ച റ​ബ്ബ​ർ ട്യൂ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പേ​ടി​ച്ചു പേ​ടി​ച്ച് നീ​ന്താ​ൻ തു​ട​ങ്ങു​ന്ന​വ​ർ ര​ണ്ടോ മൂ​ന്നോ ദി​വ​സം കൊ​ണ്ട് ട്യൂ​ബ് ഇ​ല്ലാ​തെ ത​ന്നെ സു​ഖ​മാ​യി നീ​ന്തു​ന്ന​ത് കാ​ണു​മ്പോ​ൾ ഹ​രി​ലാ​ലി​ന്‍റെ മ​ന​സ് നി​റ​യും.

അ​പ്പോ​ഴേ​ക്കും ആ ​റ​ബ​ർ ട്യൂ​ബി​ന് പു​തി​യ അ​വ​കാ​ശി​ക​ൾ എ​ത്തി​യി​രി​ക്കും. 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഹ​രി​ലാ​ൽ നീ​ന്ത​ൽ പ​ഠി​പ്പി​ക്ക​ൽ തു​ട​രു​ന്നു. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്രോ​ജ​ക്ട് വ​ച്ച് നീ​ന്ത​ൽ പ​ഠി​പ്പി​ക്ക​ൽ ആ​രം​ഭി​ച്ച് പ​ത്ത് വ​ർ​ഷം ക​ഴി​ഞ്ഞു.

ജി​നേ​ഷ് ഏ​രി​മ്മ​ൽ, ന​വീ​ൻ ച​ന്ദ്ര​ശേ​ഖ​ർ, സോ​ണി ചു​ള്ളി​പ്പ​റ​മ്പി​ൽ, സ​ജീ​വ​ൻ ആ​ളൂ​പ​റ​മ്പി​ൽ, ബി​ജു​മോ​ൻ മൂ​ത്തേ​ട​ത്ത് എ​ന്നി​വ​രാ​ണ് ഹ​രി​ലാ​ൽ മാ​ഷി​നൊ​പ്പം നീ​ന്ത​ൽ കു​ള​ങ്ങ​ളി​ൽ കൂ​ടെ സ​ഹാ​യി​ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി പ​രി​ശീ​ല​ന​ത്തി​ന് കൂ​ടെ​യു​ള്ള​ത്.

ഇ​ത്ര​യേ​റെ വ​ർ​ഷ​മാ​യി ഒ​രു​പാ​ട് ആ​ളു​ക​ളെ നീ​ന്ത​ൽ പ​ഠി​പ്പി​ച്ച എ​ങ്കി​ലും താ​ൻ ഇ​പ്പോ​ഴും പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്ന ഹ​രി​ലാ​ൽ പ​റ​യു​ന്നു. വ്യ​ത്യ​സ്ത ശ​രീ​ര​പ്ര​കൃ​തി ഉ​ള്ള​വ​രാ​ണ് നീ​ന്ത​ൽ പ​ഠി​ക്കാ​ൻ എ​ത്തു​ന്ന​ത്.

അ​വ​ർ ഓ​രോ​രു​ത്ത​രും വെ​ള്ള​ത്തി​ൽ ബാ​ല​ൻ​സ് ചെ​യ്യു​ന്ന​തി​ൽ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. അ​തി​ൽ പ​ല​തും പു​തി​യ പാ​ഠ​ങ്ങ​ൾ ആ​വാ​റു​ണ്ട്. വെ​ള്ള​ത്തി​നോ​ടു​ള്ള പേ​ടി മാ​റാ​ൻ വെ​ള്ള​ത്തി​ൽ മു​ക്കു​ക കു​ള​ത്തി​ൽ ആ​ഴ​മു​ള്ള ഭാ​ഗ​ത്ത് കൊ​ണ്ടി​ടു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും വേ​ണ്ടി വ​രാ​റു​ണ്ട്.

ഇ​ത് ചെ​യ്യു​ന്ന​തോ​ടെ എ​ല്ലാ​വ​രു​ടെ​യും പേ​ടി മാ​റും എ​ന്നാ​ണ് മാ​ഷ് പ​റ​യു​ന്ന​ത്. ഏ​തു വ​യ​സി​ലും നീ​ന്ത​ൽ പ​ഠി​ക്കാം എ​ന്ന് പ​റ​യു​ന്ന​തി​നോ​ടൊ​പ്പം വ​യ​സ് അ​ല്ല മ​ന​സാ​ണ് പ്ര​ധാ​ന​മെ​ന്നും ഹ​രി​ലാ​ൽ ഓ​ർ​മി​പ്പി​ക്കു​ന്നു.

ഹ​രി​ലാ​ൽ മാ​ഷി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ നീ​ന്തി പ​ഠി​ച്ച​വ​ർ ഇ​പ്പോ​ഴും മാ​ഷേ കാ​ണാ​ൻ എ​ത്താ​റു​ണ്ട്. ട്യൂ​ബി​ൽ കി​ട​ന്നു പ​ഠി​ച്ച കു​ള​ത്തി​ൽ ര​ണ്ട് റൗ​ണ്ടെ​ങ്കി​ലും നീ​ന്താ​റു​ണ്ട്. നീ​ന്ത​ൽ പ​ഠി​ക്കാ​ൻ മ​ന​സു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും ഹ​രി​ലാ​ൽ മാ​ഷെ സ​മീ​പി​ക്കാം.

നി​ങ്ങ​ൾ നീ​ന്ത​ൽ പ​ഠി​ച്ചു​ക​ഴി​ഞ്ഞാ​ൽ നീ​ന്ത​റി​യാ​തെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന ഒ​രാ​ളെ ര​ക്ഷി​ക്കാ​ൻ നി​ങ്ങ​ൾ പ്രാ​പ്ത​രാ​കു​ന്നു എ​ന്ന നേ​ട്ടം കൂ​ടി നി​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ് എ​ന്നോ​ർ​ക്കു​ക.

94465 25145 എ​ന്ന പ​ത്തു ന​മ്പ​റു​ക​ൾ​ക്ക​പ്പു​റം നീ​ന്ത​ലി​ന്‍റെ ഈ ​ദ്രോ​ണാ​ചാ​ര്യ​ർ നി​ങ്ങ​ളെ മീ​നു​ക​ളെ പോ​ലെ ആ​ക്കാ​ൻ ത​യാ​റാ​യി ഇ​രി​പ്പു​ണ്ട്.

Tags : swimming coach special news

Recent News

Corehub Up