വൈഗ ലക്ഷ്മി
മേപ്പാടി: ലളിതാസഹസ്രനാമം 183 സ്തോത്രങ്ങള്‍ 19 മിനിറ്റിനകം കാണാപാഠം ഉരുവിട്ട് ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി ആറുവയസുകാരി.
നെടുമ്പാല കാളിക്കുന്നുമ്മേല് ലതീഷ് വിജിത ദമ്പതികളുടെ ഇളയ മകള്‍ വൈഗ ലക്ഷ്മിയുടേതാണ് നേട്ടം. അഞ്ച് വയസുള്ളപ്പോള്‍ ലളിതാസഹസ്രനാമം 183 സ്തോത്രങ്ങള്‍ മനഃപാഠമാക്കി 19 മിനിറ്റില്‍ ചൊല്ലി ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടിയ വൈഗ ലക്ഷ്മിയെ 2026 മാര്‍ച്ച് ഒമ്പതിന് "ഗോത്രപര്‍വം’ ഉദ്ഘാടനത്തിന് ജില്ലയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അനുമോദിച്ചിരുന്നു. ഇതിനുശേഷമാണ് ഏഷ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്സിലേക്ക് നോമിനേഷനും തുടര്‍ന്ന് അംഗീകാരവും ലഭിച്ചത്.
സ്തോത്രങ്ങള്‍ മനഃപാഠമാക്കി ഉച്ചാരണ ശുദ്ധിയോടെ ജപിക്കുന്നതിലെ അസാധാരണ മികവിനുള്ള അംഗീകാരമായാണ് വൈഗ ലക്ഷ്മിയുടെ നേട്ടം വിലയിരുത്തപ്പെടുന്നത്. മുട്ടില്‍ ഡബ്ല്യുഎംഒ. ഇംഗ്ലീഷ് അക്കാദമിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഗ.
Tags : Records NattuVishasham DistrictNews