Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PositiveThoughts

ഇ​​​ന്ന് ശു​​​ഭ​​​ചി​​​ന്താ​​​ദി​​​നം: കാഴ്ചയിലെ ‘സൗന്ദര്യദൂരം’

ജീ​​​​വി​​​​തം പ്ര​​​​സാ​​​​ദാ​​​​ത്മ​​​​ക​​​​മാ​​​​കു​​​​ന്ന​​​​ത് ന​​​​മ്മ​​​​ൾ കാ​​​​ര്യ​​​​ങ്ങ​​​​ളെ എ​​​​ങ്ങ​​​​നെ നോ​​​​ക്കി​​​​ക്കാ​​​​ണു​​​​ന്നു എ​​​​ന്ന​​​​തി​​​​ലാ​​​​ണ്. ഒ​​​​രു പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ അ​​​​മി​​​​ത​​​​മാ​​​​യി വ്യാ​​​​ഖ്യാ​​​​നി​​​​ക്കാ​​​​തെ, ശാ​​​​ന്ത​​​​ത​​​​യോ​​​​ടെ സ​​​​മീ​​​​പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​തി​​​​ലാ​​​​ണ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി ഇ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​രു ദി​​​​വ​​​​സം വൈ​​​​കി​​​​യെ​​​​ത്തി​​​​യ കു​​​​ട്ടി​​​​യോ​​​​ട് അ​​​​ധ്യാ​​​​പ​​​​ക​​​​ൻ ചോ​​​​ദി​​​​ച്ചു:
“പേ​​​​മാ​​​​രി​​​​യു​​​​ടെ അ​​​​പ​​​​രി​​​​ഹാ​​​​ര്യ​​​​മാ​​​​യ ക്രൂ​​​​ര​​​​ത​​​​യാ​​​​ലാ​​​​ണോ കു​​​​ട്ടി നീ ​​​​ഇ​​​​ന്ന് ക്ലാ​​​​സി​​​​ൽ വൈ​​​​കി​​​​യ​​​​ത്?”

കു​​​​ട്ടി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി വ​​​​ള​​​​രെ ല​​​​ളി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു: “അ​​​​ല്ല സാ​​​​ർ, മ​​​​ഴ​​​​യാ​​​​യി​​​​രു​​​​ന്നു.”
അ​​​​ധ്യാ​​​​പ​​​​ക​​​​ന്‍റെ അ​​​​മി​​​​ത വ്യാ​​​​ഖ്യാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​കു​​​​ല​​​​ത​​​​ക​​​​ൾ​​​​ക്കു​​​​മ​​​​പ്പു​​​​റം, മ​​​​ഴ​​​​യെ വെ​​​​റു​​​​മൊ​​​​രു ‘മ​​​​ഴ​​​​യാ​​​​യി’ മാ​​​​ത്രം കാ​​​​ണാ​​​​ൻ ആ ​​​​കു​​​​ട്ടി​​​​ക്ക് ക​​​​ഴി​​​​ഞ്ഞു. തെ​​​​ളി​​​​ഞ്ഞ കാ​​​​ഴ്ച!

ഒ​​​​രു റോ​​​​സാ​​​​പ്പൂ​​​​വി​​​​ന്‍റെ ഭം​​​​ഗി ആ​​​​സ്വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ അ​​​​ത് ക​​​​ണ്ണി​​​​നോ​​​​ട് ചേ​​​​ർ​​​​ത്തു​​​​വ​​​​ച്ചാ​​​​ലോ ഒ​​​​രു​​​​പാ​​​​ട് ദൂ​​​​രേ​​​​ക്ക് മാ​​​​റ്റി​​​​പി​​​​ടി​​​​ച്ചാ​​​​ലോ സാ​​​​ധി​​​​ക്കി​​​​ല്ല. ഒ​​​​രു നി​​​​ശ്ചി​​​​ത അ​​​​ക​​​​ല​​​​ത്തി​​​​ൽ നി​​​​ൽ​​​​ക്കു​​​​മ്പോ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​തി​​​​ന്‍റെ ഭം​​​​ഗി പൂ​​​​ർ​​​​ണ​​​​മാ​​​​യി തെ​​​​ളി​​​​യു​​​​ന്ന​​​​ത്. സൗ​​​​ന്ദ​​​​ര്യ​​​​ശാ​​​​സ്ത്രം ഇ​​​​തി​​​​നെ ‘സൗ​​​​ന്ദ​​​​ര്യ​​​​ദൂ​​​​രം’ എ​​​​ന്ന് വി​​​​ളി​​​​ക്കു​​​​ന്നു.

പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ എ​​​​പ്പോ​​​​ഴും മ​​​​ന​​​​സി​​​​ലേ​​​​ക്ക് അ​​​​മി​​​​ത​​​​മാ​​​​യി അ​​​​ടു​​​​പ്പി​​​​ച്ചുപി​​​​ടി​​​​ച്ച് ആ​​​​കു​​​​ല​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കു​​​​ക. ഒ​​​​രു ചെ​​​​റു അ​​​​ക​​​​ല​​​​ത്തി​​​​ൽ​​നി​​​​ന്ന് ശാ​​​​ന്ത​​​​ത​​​​യോ​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ളെ നോ​​​​ക്കി​​​​ക്ക​​​​ണ്ട ആ ​​​​കു​​​​ട്ടി​​​​യെ​​​​പ്പോ​​​​ലെ, ജീ​​​​വി​​​​ത​​​​ത്തെ സ​​​​മ​​​​ചി​​​​ത്ത​​​​ത​​​​യോ​​​​ടെ​​​​യും പ്ര​​​​കാ​​​​ശ​​​​ത്തോ​​​​ടെ​​​​യും കാ​​​​ണാ​​​​ൻ ന​​​​മു​​​​ക്കും സാ​​​​ധി​​​​ക്ക​​​​ട്ടെ.

ശു​​​​ഭ​​​​ചി​​​​ന്താ​​​​ദി​​​​നാ​​​​ശം​​​​സ​​​​ക​​​​ൾ

Latest News

Corehub Up