Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Positivity

Kouthukam

"ഇ​തും ക​ട​ന്നു​പോ​കും!"; ക്യാ​ൻ​സ​റി​നോ​ട് പ​ത​റാ​തെ പോ​രാ​ടി മാ​തൃ​ക​യാ​യി സ​ഹോ​ദ​രി​മാ​രാ​യ ഡോ​ക്ട​ർ​മാ​ർ

ജീ​വി​ത​ത്തി​ൽ നി​സാ​ര​മാ​യ അ​സ്വ​സ്ഥ​ത​ക​ൾ വ​രു​മ്പോ​ൾ പോ​ലും മ​ന​സ് ത​ക​ർ​ന്ന് തോ​റ്റു​കൊ​ടു​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ, ഏ​തൊ​രു ക​ടു​ത്ത പ്ര​തി​സ​ന്ധി​യെ​യും പു​ഞ്ചി​രി​യോ​ടെ നേ​രി​ടാ​മെ​ന്ന് സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ കാ​ണി​ച്ചു​ത​രി​ക​യാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ക​ള​രി​ക്ക​ൽ സ​ഹോ​ദ​രി​മാ​ർ.

ക്യാ​ൻ​സ​ർ എ​ന്ന മ​ഹാ​മാ​രി​യോ​ട് നി​ര​ന്ത​രം പോ​രാ​ടു​ന്ന കു​ടും​ബ​ത്തി​ലെ ഇ​ള​യ മ​ക​ളാ​യ ഡോ. ​ചി​ത്ര ക​ള​രി​ക്ക​ലും, പു​തു​താ​യി ലു​ക്കീ​മി​യ സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ സ​ഹോ​ദ​രി ഡോ. ​താ​ര ക​ള​രി​ക്ക​ലു​മാ​ണ് പ​ത​റാ​ത്ത ധൈ​ര്യ​ത്തോ​ടെ രോ​ഗ​വാ​ർ​ത്ത​യെ നേ​രി​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ക്യാ​ൻ​സ​ർ ഈ ​കു​ടും​ബ​ത്തെ സം​ബ​ന്ധി​ച്ച് ഒ​രു പു​തി​യ അ​നു​ഭ​വ​മ​ല്ല. അ​മ്മ​യ്ക്കും അ​മ്മ​യു​ടെ അ​മ്മ​യ്ക്കും പി​ന്നാ​ലെ മൂ​ത്ത സ​ഹോ​ദ​രി ഡോ. ​സൂ​ര്യ​യ്ക്കും മു​ൻ​പ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ഡോ. ​സൂ​ര്യ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​യ​താ​ണ്.

ഇ​തി​നു​ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ത്തി​യ ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ ഡോ. ​താ​ര​യ്ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി വ​രാ​ന്ത​യി​ലി​രു​ന്ന് തി​ക​ച്ചും ശാ​ന്ത​രാ​യി, പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് രോ​ഗ​വി​വ​രം പ​ങ്കു​വെ​ച്ചു​ള്ള ഇ​വ​രു​ടെ വീ​ഡി​യോ ക​ണ്ട​വ​രെ​ല്ലാം ആ​ദ്യ​മൊ​ന്ന് ഞെ​ട്ടി​യെ​ങ്കി​ലും, അ​വ​ർ പ​ക​ർ​ന്നു​ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സം വ​ലി​യൊ​രു സ​ന്ദേ​ശ​മാ​യി മാ​റി.

രോ​ഗ​വാ​ർ​ത്ത ആ​ദ്യ​മാ​യി കേ​ട്ട​പ്പോ​ൾ ഞെ​ട്ട​ലു​ണ്ടാ​യെ​ങ്കി​ലും, വി​ങ്ങി​പ്പൊ​ട്ടി​യി​രി​ക്കു​ന്ന​തി​ൽ ഒ​രു അ​ർ​ഥ​വു​മി​ല്ലെ​ന്നാ​ണ് ഡോ. ​ചി​ത്ര വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​മ്മ​യു​ടെ ചി​കി​ത്സാ​കാ​ല​ത്ത് ആ​ശു​പ​ത്രി​ക​ളി​ൽ ഏ​റെ സ​മ​യം ചെ​ല​വ​ഴി​ച്ച അ​നു​ഭ​വം രോ​ഗ​ത്തെ തി​ക​ച്ചും പ്രാ​യോ​ഗി​ക​മാ​യി കാ​ണാ​ൻ ഇ​വ​രെ പ്രാ​പ്ത​രാ​ക്കി.

ക്യാ​ൻ​സ​ർ നി​സാ​ര​മാ​യ ഒ​ന്നാ​ണെ​ന്ന​ല്ല, മ​റി​ച്ച് രോ​ഗം മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞാ​ൽ ശ​രി​യാ​യ ചി​കി​ത്സ​യി​ലൂ​ടെ പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണ് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

രോ​ഗ​ത്തെ​ക്കു​റി​ച്ച് ഓ​ർ​ത്തോ​ർ​ത്ത് സ​ങ്ക​ട​പ്പെ​ടു​ന്ന​തി​ൽ പ്ര​യോ​ജ​ന​മി​ല്ലെ​ന്നും, വ​ന്ന​തി​നെ അ​തി​ജീ​വി​ച്ച് മു​ൻ​പോ​ട്ട് പോ​വു​ക​യാ​ണ് വേ​ണ്ട​തെ​ന്നു​മാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്.

ഇ​ന്നും സ​മൂ​ഹ​ത്തി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ ക്യാ​ൻ​സ​റി​നെ ഭ​യ​ത്തോ​ടെ കാ​ണു​ക​യും അ​ത് പു​റ​ത്തു​പ​റ​യാ​ൻ മ​ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഭ​യ​ന്നു​പി​ന്മാ​റു​ന്ന അ​ത്ത​രം ആ​ളു​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​കാ​നും, ചു​റ്റു​മു​ള്ള​വ​രി​ലേ​ക്ക് പോ​സി​റ്റി​വി​റ്റി പ​ക​രാ​നു​മാ​ണ് ഇ​വ​ർ ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

വീ​ഡി​യോ ക​ണ്ട​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ആ​ളു​ക​ൾ മു​ൻ​കൈ​യെ​ടു​ത്ത് ര​ക്ത​പ​രി​ശോ​ധ​ന​യും രോ​ഗ​നി​ർ​ണ​യ​വും ന​ട​ത്തി​യ​താ​യി അ​റി​യി​ച്ച​പ്പോ​ൾ വ​ലി​യ സ​ന്തോ​ഷം തോ​ന്നി​യെ​ന്നും, ഇ​തൊ​രു വ​ലി​യ ബോ​ധ​വ​ൽ​ക്ക​ര​ണ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

നി​ല​വി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന ഡോ. ​താ​ര, ഉ​ത്ക​ണ്ഠ​ക​ൾ​ക്കി​ട​യി​ലും "ഇ​തും ക​ട​ന്നു​പോ​കും" എ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തോ​ടെ അ​ടു​ത്ത ഘ​ട്ട ചി​കി​ത്സ​യ്ക്കാ​യി ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്.

Latest News

Corehub Up