Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pothencode Junction

Thiruvananthapuram

പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ൽ അപകടങ്ങൾ തുടർക്കഥ

ക​ഴ​ക്കൂ​ട്ടം : പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ലെ റോ​ഡു​ക​ളി​ൽ കൈയേറ്റ​വും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും വ്യാ​പ​ക​മാ​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. ന​ട​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നു വാ​ഹ​ന​ങ്ങ​ൾ ചീ​റി​പാ​യു​ന്ന​തി​നി​ട​യി​ലൂ​ടെ ഓ​രം​പ​റ്റി ന​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ് കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ.
തി​ര​ക്കേ​റി​യ റോ​ഡി​ൽ ജീ​വ​ൻ ക​യ്യി​ൽ പി​ടി​ച്ചാ​ണ് ഓ​രോ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ജം​ഗ്ഷ​ൻ ക​ട​ക്കു​ന്ന​ത്.

ജം​ഗ്ഷ​നി​ലേ​ക്ക് വ​ന്നു ക​യ​റു​ന്ന വ​ൺ​വേ റോ​ഡി​ലും പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​ൻ - മേ​ലെ​മു​ക്ക് റോ​ഡി​ലു​മാ​ണ് കാ​ൽ​ന​ട യാ​ത്ര ദു​ഷ്ക്ക​ര​മാ​യി​രി​ക്കു​ന്ന​ത്. മേ​ലെ​മു​ക്കി​ലേ​ക്കു​ള്ള റോ​ഡി​ലാ​ണെ​ങ്കി​ൽ ന​ട​പ്പാ​ത പൂ​ർ​ണ​മ​ല്ല. കാ​ൽ ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി ക​മ്പി​വേ​ലി​യും നി​ർ​മി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്തി​ലും മ​രാ​മ​ത്ത് വ​കു​പ്പി​നും നാ​ട്ടു​കാ​ർ ഒ​ട്ടേ​റെ പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ല.

​പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. ഒ​രു മാ​സം മു​ൻ​പാ​ണ് രാ​ത്രി റോ​ഡ് കു​റു​കെ ക​ട​ക്കാ​ൻ ശ്ര​മി​ച്ച റി​ട്ട. അ​ധ്യാ​പ​ക​ൻ കാ​ർ ഇ​ടി​ച്ചു മ​രി​ച്ച​ത്. മേ​ലെ​മു​ക്കി​ൽ നി​ന്നും പോ​ത്ത​ൻ​കോ​ട് ബ​സ് സ്‌​റ്റാ​ൻ​ഡി​ലേ​ക്ക് ന​ട​ന്നു​പോ​യ വി​ദ്യാ​ർ​ഥി​യെ ബൈ​ക്കി​ടി​ച്ച​തും ഒ​രാ​ഴ്‌​ച മു​ൻ​പാ​യി​രു​ന്നു. ന​ട​പ്പാ​ത ഇ​ല്ലാ​ത്ത ഭാ​ഗ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ല​പു​രം റോ​ഡ് പോ​ത്ത​ൻ കോ​ട് ജം​ഗ്ഷ​നി​ൽ വ​ന്നു ചേ​രു​ന്ന ഭാ​ഗ​വും അ​പ​ക​ട​കെ​ണി​യാ​ണ്. വ​ൺ​വേ റോ​ഡി​നോ​ട് ചേ​ർ​ന്ന് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് വ്യാ​പ​ക​മാ​യ​താ​ണ് കാ​ര​ണം.

ജം​ഗ്ഷ​നി​ൽ റോ​ഡ​രി​കി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് പാ​കാ​നാ​യി മ​രാ​മ​ത്ത് വ​കു​പ്പ് (കെ​എ​സ്ടി​പി) എ​ടു​ത്തി​ട്ടി​രി​ക്കു​ന്ന കു​ഴി​ക​ളും അ​പ​ക​ട കെ​ണി​യാ​യി മാ​റു​ക​യാ​ണ്. ര​ണ്ടാ​ഴ്ച​ക്ക് ഇ​ട​യി​ൽ ഏ​ഴ് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​ണ് മ​റി​ഞ്ഞു വീ​ണ​ത്. ഇ​തി​ൽ ര​ണ്ടു പേ​ർ​ക്കു സാ​ര​മാ​യി പ​രു​ക്കേ​റ്റു. ജം​ഗ്ഷ​നി​ലെ വ​ൺ​വേ റോ​ഡി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യും. ഇ​വി​ടെ ത​റ​യോ​ട് പാ​കാ​നാ​യി കു​ഴി എ​ടു​ത്തി​ട്ടി​ട്ട് ആ​ഴ്‌​ച​ക​ളാ​യി. കീ​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കു​ഴി​ച്ചി​ട്ട​തോ​ടെ ആ​ളു​ക​ൾ ജീ​വ​ൻ ക​യ്യി​ൽ പി​ടി​ച്ചു യാ​ത്ര ചെ​യ്യേ​ണ്ട സ്‌​ഥി​തി​യാ​യി.

പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും മ​രാ​മ​ത്തു വി​ഭാ​ഗ​ത്തി​ന്‍റെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഓ​ഫി​സി​ൽ എ​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 26ന് ​പ​ണി ആ​രം​ഭി​ച്ചു എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് ന​ൽ​കി​യ ഉ​റ​പ്പ്. എ​ന്നാ​ൽ പ​റ​ഞ്ഞ തീ​യ​തി ക​ഴി​ഞ്ഞു നാ​ല് ദി​വ​സ​മാ​യി​ട്ടും ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. ക​യ്യേ​റ്റ​ങ്ങ​ൾ​ക്ക് എ​തി​രെ പ​രാ​തി വ്യാ​പ​ക​മാ​യി​ട്ടും പ​ഞ്ചാ​യ​ത്തും മ​രാ​മ​ത്തു വ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.

ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്ത് ക​യ്യേ​റ്റം സം​ബ​ന്ധി​ച്ച പ​രാ​തി​യ​ട​ങ്ങു​ന്ന ഫ​യ​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും കാ​ണാ​താ​യി​രു​ന്നു. വ​ൻ​കി​ട സ്‌​ഥാ​പ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത നി​ർ​മാ​ണം സം​ബ​ന്ധി​ച്ച ഫ​യ​ൽ കാ​ണാ​യ​താ​യെ​ന്നു ഓ​ഡി​റ്റി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട‌​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യി​ൽ ഓ​ഡി​റ്റ് സൂ​പ്പ​ർ​വൈ​സ​ർ സ്‌​ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി അ​ന​ധി​കൃ​ത നി​ർ​മാ​ണം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. വ്യ​ക്ത​മാ​യ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​പ​ടി​യെ​ടു​ത്തി​ല്ല.

Latest News

Corehub Up