Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poultry India Trade Fair

Alappuzha

പൗ​ൾ​ട്രി ഇ​ന്ത്യ ട്രേ​ഡ് ഫെ​യ​ർ 24 മു​ത​ൽ ഹൈ​ദ​രാ​ബാ​ദി​ൽ

ആ​ല​പ്പു​ഴ: രാ​ജ്യ​ത്തെ പൗ​ൾ​ട്രി വ്യ​വ​സാ​യ​ത്തിന്‍റെ വ​ള​ർ​ച്ച​യ്ക്കും ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ​യും നൂ​ത​ന സം​രം​ഭ​ങ്ങ​ളു​ടെ​യും വി​വ​ര കൈ​മാ​റ്റ​ത്തി​നും പു​തി​യ ദി​ശാ​ബോ​ധം പ​ക​രു​ന്ന പൗ​ൾ​ട്രി ഇ​ന്ത്യ ട്രേ​ഡ് ഫെ​യ​ർ ഈ ​മാ​സം 24 മു​ത​ൽ 27 വ​രെ ഹൈ​ദ​രാ​ബാ​ദി​ലെ ഹൈ​ടെ​ക് സി​റ്റി​യി​ൽ അ​ര​ങ്ങേ​റും. പൗ​ൾ​ട്രി ഇ​ന്ത്യ, ഓ​ൾ കേ​ര​ള പൗ​ൾ​ട്രി ഫെ​ഡ​റേ​ഷ​ൻ, കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് രാ​ജ്യാ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വ്യ​വ​സാ​യ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

തെലുങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഢി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ന്ത്രി​മാ​ർ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, പ്ര​മു​ഖ വ്യ​വ​സാ​യി​ക​ൾ, രാ​ജ്യാ​ന്ത​ര ബി​സി​ന​സ് പ്ര​തി​നി​ധി​ക​ൾ, പൗ​ൾ​ട്രി മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ക​ർ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടും.

പൗ​ൾ​ട്രി മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ, ആ​ധു​നി​ക ഉ​ത്പാ​ദ​ന സം​വി​ധാ​ന​ങ്ങ​ൾ, നൂ​ത​ന സം​രം​ഭ​ങ്ങ​ൾ, വി​പ​ണ​ന സാ​ധ്യ​ത​ക​ൾ, നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള അ​റി​വും അ​നു​ഭ​വ​സ​മ്പ​ത്തും പ​ങ്കു​വയ്​ക്കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ വേ​ദി​യാ​യി​രി​ക്കും ട്രേ​ഡ് ഫെ​യ​ർ.
വ്യ​വ​സാ​യ​ത്തി​ന്‍റെ ഭാ​വി സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും സം​രം​ഭ​ക​രും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും നി​ക്ഷേ​പ​ക​രും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും മേ​ള വ​ഴി​യൊ​രു​ക്കും. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​ത്യേ​ക പി​ന്തു​ണ​യും പ​രി​പാ​ടി​ക്കു​ണ്ടാ​കും.

കേ​ര​ള​ത്തി​ൽ​നി​ന്ന് 2,500ല​ധി​കം ബി​സി​ന​സ് പ്ര​തി​നി​ധി​ക​ൾ ഇ​തി​ന​കം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഓ​ൾ കേ​ര​ള പൗ​ൾ​ട്രി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​താ​ജു​ദ്ദീ​ൻ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ പൗ​ൾ​ട്രി വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നു​ന​ൽ​കാ​ൻ ഈ ​പ​ങ്കാ​ളി​ത്തം സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

കേ​ര​ള​ത്തി​ൽനി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തെ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ ആ​ർ. ര​വീ​ന്ദ്ര​ൻ ന​യി​ക്കും.

Latest News

Corehub Up