Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Powerhouse

Sunday Special

ക്ലിഫ്ഹൗസ് പൊളിറ്റിക്കൽ പവർഹൗസ്

­­­­തി​രു​വ​ന​ന്ത​പു​രം ന​ന്ത​ന്‍​കോ​ട് കു​ന്നി​ന്‍​മു​ക​ളി​ല്‍ എ​ട്ട​ര പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​മ​യും പാ​ര​മ്പ​ര്യ​വുമു​ള്ള ബം​ഗ്ലാ​വ്. ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മേ​യു​ള്ളു മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലേ​ക്ക്. മ​ഹാ​സം​ഭ​വ​ങ്ങ​ളും ന​യ​തീ​രു​മാ​ന​ങ്ങ​ളും രാഷ്്‌ട്രീയ അ​ട​ക്കം​പ​റ​ച്ചി​ലും വാ​ഴ്ച​യും വീ​ഴ്ച​യു​മൊ​ക്കെ​യാ​യി ഈ ​മ​ന്ദി​ര​ത്തി​ന്‍റെ ചു​വ​രു​ക​ള്‍ എ​ല്ലാ​റ്റി​നും സാ​ക്ഷി​യാ​ണ്.

തി​രു​വി​താം​കൂ​ര്‍ രാ​ജ​ഭ​ര​ണം മു​ത​ല്‍ ഇ​ന്നേ​വ​രെ ക്ലി​ഫ് ഹൗ​സ് ഒ​രു ഔ​ദ്യോ​ഗി​ക വ​സ​തി മാ​ത്ര​മ​ല്ല മ​റി​ച്ച്, ഭ​ര​ണ രാ​ഷ്ട്രീ​യ ത​ല​ങ്ങ​ളി​ല്‍ ഏ​റെ നി​ര്‍​ണാ​യ​ക​മാ​യ ഇ​ടം​കൂ​ടി​യാ​ണ്. ഐ​ക്യ​കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മു​ഖ്യ​മ​ന്ത്രി​യാ​യ ഇ.​എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ട് മു​ത​ല്‍ ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ വ​രെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ ഔ​ദ്യോ​ഗി​ക​മ​ന്ദി​ര​മാ​യി മാ​റി​യ ക്ലി​ഫ് ഹൗ​സ് എ​ക്കാ​ല​വും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നു. 1939ല്‍ ​തു​ട​ങ്ങി 1942ല്‍ ​ക്ലി​ഫ് ഹൗ​സി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി.

തി​രു​വി​താം​കൂ​ര്‍ രാ​ജഭ​ര​ണ​കാ​ല​ത്ത് ദി​വാ​ന്‍ പേ​ഷ്‌​കാ​റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യാ​ണ് ഈ ​മ​ന്ദി​രം നി​ര്‍​മി​ക്ക​പ്പെ​ട്ട​ത്. ദേ​വ​സ്വം ഭൂ​മി​ക​ള്‍, ക്ഷേ​ത്ര​വ​രു​മാ​ന​ങ്ങ​ള്‍, ദാ​ന​സ്വ​ത്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തി​നു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ല്‍ ദി​വാ​ന്‍ പേ​ഷ്‌​കാ​ര്‍ നേ​രി​ട്ട് ദി​വാ​നോ​ടും മ​ഹാ​രാ​ജാ​വി​നോ​ടും ഉ​ത്ത​ര​വാ​ദിത്വ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ര​ണ സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി രാ​ജ​ഭ​ര​ണ​കാ​ല​ത്തു​ത​ന്നെ ക്ലി​ഫ് ഹൗ​സ് മാ​റി.

സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഈ മന്ദിരവും വ​ള​പ്പും ഏ​റ്റെ​ടു​ത്ത് സം​സ്ഥാ​ന അ​തി​ഥി മ​ന്ദി​ര​മാ​യി മാ​റ്റി. 1957ല്‍ ​മു​ഖ്യ​മ​ന്ത്രി ഇ.​എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ട് ഈ ​ബംഗ്ലാവി​ന്‍റെ സൗ​ക​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി തി​രു-​കൊ​ച്ചി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യി​രു​ന്ന റോ​സ് ഹൗ​സി​നു പ​ക​രം ക്ലി​ഫ് ഹൗ​സ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നി​ര്‍​മി​തി​യി​ലെ വ​ശ്യ​ത

ഇ​രു​നി​ല​ക​ളി​ലാ​യി 15,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള മ​ന്ദി​രം പ​ര​മ്പ​രാ​ഗ​ത കേ​ര​ള വാ​സ്തു​വി​ദ്യ​യും ബ്രി​ട്ടീ​ഷ് കൊ​ളോ​ണി​യ​ല്‍ ശൈ​ലി​യും സ​മ​ന്വ​യി​പ്പി​ച്ച മ​നോ​ഹ​ര നി​ര്‍​മി​തി​യാ​ണ്. വി​ശാ​ല​മാ​യ നാ​ലു വ​രാ​ന്ത​ക​ള്‍, ഉ​യ​ര്‍​ന്ന മേ​ല്‍​ക്കൂ​ര​ക​ള്‍, തേ​ക്കു​ത​ടി​യി​ല്‍ അ​ല​ങ്കാ​ര​പ്പ​ണി​ക​ള്‍, ആ​ക​ര്‍​ഷ​ക​മാ​യ പ​ടി​ക്കെ​ട്ട് എ​ന്നി​വ ഏ​റെ മ​നോ​ഹ​ര​മാ​ണ്. ഏ​ഴ് കി​ട​പ്പു​മു​റി​ക​ള്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്, സ​മ്മേ​ള​ന ഹാ​ള്‍, ജിം​നേ​ഷ്യം, വി​ശ്ര​മ​മു​റി​ക​ള്‍, നീ​ന്ത​ല്‍​ക്കു​ളം തു​ട​ങ്ങി ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നും സ്വ​കാ​ര്യ ജീ​വി​ത​ത്തി​നും ഒ​രു​പോ​ലെ അ​നു​യോ​ജ്യ​മാ​ണ് ക്ലി​ഫ് ഹൗ​സ്. 4.2 ഏ​ക്ക​ര്‍ സ്ഥ​ല​ത്തെ സ​മു​ച്ച​യ​ത്തോ​ടു ചേ​ര്‍​ന്നു വി​ശാ​ല​മാ​യ പൂ​ന്തോ​ട്ടം, ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള വ​സ​തി​ക​ള്‍, പ​ഴം പ​ച്ച​ക്ക​റി തോ​ട്ടം, പ​ശു​ത്തൊ​ഴു​ത്ത് എ​ന്നി​വ​യൊ​ക്കെ​യു​ണ്ട്.

കെ. ​ക​രു​ണാ​ക​ര​ന്‍റെ ​കാ​ല​ത്ത് ഭാ​ര്യ ക​ല്യാ​ണി​ക്കു​ട്ടി​യാ​ണ് അ​ടു​ക്ക​ള​യി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി​ക​ള്‍​ക്കാ​യി ഇ​വി​ ടെ തോ​ട്ടം ആ​രം​ഭി​ച്ച​ത്. എ.​കെ. ആ​ന്‍റണി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​ല്‍ വ​ലി​യൊ​ഴു വാ​ഴ​ത്തോ​ട്ട​മു​ണ്ടാ​ക്കി. ക്ലി​ഫ് ഹൗ​സ് അ​പ്പാ​ടെ പ​രി​പാ​ലി​ക്കു​ന്ന​ത് ടൂ​റി​സം വ​കു​പ്പാ​ണ്.

1992-ല്‍ ​കെ. ​ക​രു​ണാ​ക​ര​ന് വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി നീ​ന്ത​ല്‍​ക്കു​ളം നി​ര്‍​മി​ച്ച​തും പി​ന്നീ​ട് അ​തി​ന്‍റെ ന​വീ​ക​ര​ണ​വും രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. 2022-ല്‍ ​സോ​ളാ​ര്‍ കേ​സ് അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി സിബിഐ. ക്ലി​ഫ് ഹൗ​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. പി​ന്നീ​ട് ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് തെ​ളി​വി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും സം​ഭ​വം വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ന്നു.

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രിന്‍റെ കാ​ല​ത്ത് തൊ​ഴു​ത്ത്, ചാ​ണക​ക്കു​ഴി നി​ര്‍​മാ​ണം ഉ​ള്‍​പ്പെ​ടെ വി​വി​ധ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് 1.8 കോ​ടി ചെ​ല​വ​ഴി​ച്ച​തും വാ​ര്‍​ത്ത​യും വി​മ​ര്‍​ശ​ന​വു​മാ​യി. ഇ​ന്നേവ​രെ ന​ട​ത്തി​യ മോ​ടി​യാ​ക്ക​ല്‍ ചെ​ല​വു​ക​ളു​ടെ പ​ട്ടി​ക നോ​ക്കി​യാ​ല്‍ മ​റ്റൊ​രു മ​ഹാ​സൗ​ധം പ​ണി​യുന്നതിനേക്കാൾ ചെ​ല​വു​ണ്ടാ​യി​ട്ടുണ്ട്. മ​ര​പ്പ​ട്ടി​ശ​ല്യം കാ​ര​ണം ക്ലി​ഫ് ഹൗസിൽ ഉ​ണ്ണാ​നും ഉ​റ​ങ്ങാ​നും പ​റ്റു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ത​നി​മ​യും പ​ഴ​മ​യു​മു​ള്ള മ​നോ​ഹര​സൗ​ധം പൊ​ളി​ച്ചു പ​ണി​യു​ന്ന​തി​നോ​ട് ഒ​രാ​ള്‍​ക്കും യോ​ജി​പ്പി​ല്ല.

ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​നം

24 മ​ണി​ക്കൂ​റും സ​ജ്ജ​മാ​യ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം, ​ആ​ധു​നി​ക സു​ര​ക്ഷാ, നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ​യോ​ടെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത സ​ര്‍​ക്കാ​ര്‍ വ​സ​തി​ക​ളി​ലൊ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി. ഇ.​എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ട്, കെ. ​ക​രു​ണാ​ക​ര​ന്‍, ഇ.​കെ. നാ​യ​നാ​ര്‍, എ.​കെ. ആ​ന്‍റണി, ഉ​മ്മ​ന്‍ ചാ​ണ്ടി, വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍, പി​ണ​റാ​യി വി​ജ​യ​ന്‍ ഉൾപ്പെടെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ ഭ​ര​ണ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക വി​ലാ​സ​മാ​യി​രു​ന്നു ഈ ​സൗ​ധം.

സെ​ക്രട്ടേറി​യ​റ്റാ​ണ് ഭ​ര​ണ ​സി​രാകേ​ന്ദ്ര​മെ​ങ്കി​ലും സു​പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച​ക​ളും ന​യ​ത​ന്ത്ര ച​ര്‍​ച്ച​ക​ളും അ​നൗ​പ​ചാ​രി​ക തീ​രു​മാ​ന​ങ്ങ​ളും രൂ​പം കൊ​ള്ളു​ക ഈ ​വ​സ​തി​യി​ലാ​ണ്. വി​വി​ധ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ള്ള ക്ലി​ഫ് ഹൗ​സ് സർക്കാരിന്‍റെ മു​ഖ​മാ​യി അ​റി​യ​പ്പെ​ടു​ന്നു. ക്ലി​ഫ് ഹൗ​സ് ഒ​രു സ​ര്‍​ക്കാ​ര്‍ വ​സ​തി എ​ന്ന​തി​ന​പ്പു​റം കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണ രാ​ഷ്ട്രീ​യ രം​ഗ​ത്തി​ന്‍റെ പ്ര​തീ​ക​വുമാണ്.

രാഷ്‌ട്രീയത്തിലെ ശ്രദ്ധേയ വിലാസം

ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​വും പു​തി​യ മു​ഖ്യ​മ​ന്ത്രി ക്ലി​ഫ് ഹൗ​സി​ലേ​ക്ക് താ​മ​സം മാ​റു​മ്പോ​ള്‍ അ​ത് ഒ​രു വ്യ​ക്തി​യു​ടെ വി​ലാ​സം മാ​റ്റം മാ​ത്ര​മ​ല്ല കേ​ര​ള ഭ​ര​ണ​​ത്തി​ലെ മ​റ്റൊ​രു അ​ധ്യാ​യം തു​റ​ക്ക​പ്പെ​ട​ല്‍ കൂ​ടി​യാ​ണ്. ക്ലി​ഫ് ഹൗ​സ് തി​രു​വി​താം​കൂ​റി​ന്‍റെ രാ​ജ​പൈ​തൃ​ക​ത്തെ​യും കേ​ര​ള​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ രാ​ഷ്‌ട്രീയ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന അ​പൂ​ര്‍​വ മ​ന്ദി​ര​മാ​യി നി​ല​കൊ​ള്ളു​ന്നു. ഈ ബംഗ്ലാവ് കേ​ര​ളം രാഷ്്‌ട്രീയ ച​രി​ത്രം എ​ഴു​ത​പ്പെ​ടു​ന്നി​ട​ത്തോ​ളം കാ​ലം ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ വി​ലാ​സ​മാ​യി തു​ട​രും.

സെ​ഡ് പ്ല​സ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടേ​ത്. ഇ​ക്കാ​ര​ണ​ത്താ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തിയും പ​രി​സ​ര​വും അ​തി സു​ര​ക്ഷാ മേ​ഖ​ല​യാ​ണ്. ന​ന്ത​ന്‍​കോ​ട് ബെ​യി​ന്‍​സ് കോ​മ്പൗ​ണ്ടു വ​ഴി​യും ദേ​വ​സ്വം ബോ​ര്‍​ഡ് ജം​ഗ്ഷ​ന്‍ വ​ഴി​യും മാ​ത്ര​മേ ക്ലി​ഫ് ഹൗ​സി​ലേ​ക്കു പ്ര​വേ​ശ​ന​മു​ള്ളു. ര​ണ്ടു വ​ഴി​ക​ളി​ലും സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ ര​ണ്ടു വീ​തം പോ​യി​ന്‍റുക​ളു​ണ്ട്. ക്ലി​ഫ് ഹൗ​സ് പ​രി​സ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​ര്‍ ക​ട​ന്നു പോ​കു​ന്ന വ​ഴി​ക​ളും സ​ദാ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

കേ​ര​ള പോ​ലീ​സ് ആ​ക്ട് 83(2) വ​കു​പ്പു പ്ര​കാ​രം ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന​ത്തി​നും കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​നും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ക്ലി​ഫ് ഹൗ​സി​ന് നാ​ലു ഗേ​റ്റു​ക​ളാ​ണു​ള്ള​ത്. സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്കാ​ണ് സു​ര​ക്ഷാ ചു​മ​ത​ല​യു​ടെ മേ​ല്‍​നോ​ട്ടം. കേ​ര​ള പോലീ​സ് റാ​പ്പി​ഡ് റ​സ്‌​പോ​ണ്‍​സ് ആ​ന്‍​ഡ് റെ​സ്‌​ക്യു ഫോ​ഴ്‌​സും ഇ​ന്ത്യാ റി​സ​ര്‍​വ് ബ​റ്റാ​ലി​യ​നു​മാ​ണ് ക്ലി​ഫ് ഹൗ​സ് പ​രി​സ​ര​ത്ത് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്.

ന​ന്ത​ന്‍​കോ​ട് ബെ​യി​ന്‍​സ് കോ​മ്പൗ​ണ്ട് വ​ഴി​യു​ള്ള വൈ​എം​ആ​ര്‍ ഗേ​റ്റി​ലും ഇ​തേ സു​ര​ക്ഷ​യാ​ണു​ള്ള​ത്. ഒ​രേ സ​മ​യം 60 പേ​രാ​ണ് മെ​യി​ന്‍ ഗേ​റ്റി​ലും വൈ​എം​ആ​ര്‍ ഗേ​റ്റി​ലു​മാ​യി ഡ്യൂ​ട്ടി​യി​ലു​ള്ള​ത്. ഇ​തി​നു പു​റ​മേ മ്യൂ​സി​യം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീസ​ര്‍ നി​യോ​ഗി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വി​ടെ സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും.

കേ​ര​ള ഭ​ര​ണ ഗ​തി​വി​ഗ​തി​ക​ളി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പ​വ​ര്‍​ഹൗ​സ് എ​ന്ന് ക്ലി​ഫ് ഹൗ​സി​നെ വി​ശേ​ഷി​പ്പി​ക്കാം.

Latest News

Corehub Up