Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prabhas

പ്ര​ഭാ​സി​ന്‍റെ ഛത്ര​പ​തി റീ ​റി​ലീ​സി​നൊ​രു​ങ്ങു​ന്നു; ട്രെ​യി​ല​ർ പു​റ​ത്ത്

മ​ല​യാ​ള​ത്തി​ലും മ​റ്റ് ഭാ​ഷ​ക​ളി​ലും ക്ലാ​സി​ക് ചി​ത്ര​ങ്ങ​ളു​ടെ റീ-​റി​ലീ​സ് ട്രെ​ൻ​ഡ് തു​ട​രു​മ്പോ​ൾ ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശ​മാ​യി തെ​ലു​ങ്കി​ൽ നി​ന്നും മ​റ്റൊ​രു ചി​ത്രം കൂ​ടി തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു. പ്ര​ഭാ​സി​നെ നാ​യ​ക​നാ​ക്കി എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ആ​ക്ഷ​ൻ ചി​ത്രം ഛത്ര​പ​തി​യാ​ണ് വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

2005-ൽ ​പു​റ​ത്തി​റ​ങ്ങി വ​ൻ വി​ജ​യം നേ​ടി​യ ഈ ​ചി​ത്രം, ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ബി​ഗ് സ്ക്രീ​നി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത്. പ്ര​ഭാ​സി​ന്‍റെ പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി ഒ​ക്ടോ​ബ​ർ 23-നാ​ണ് ചി​ത്രം ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ റീ-​റി​ലീ​സ് ചെ​യ്യു​ന്ന​ത്. റി​ലീ​സി​നു മു​ന്നോ​ടി​യാ​യി ചി​ത്ര​ത്തി​ന്‍റെ 4K റീ-​റി​ലീ​സ് ട്രെ​യി​ല​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു.

ഭാ​നു​പ്രി​യ, ശ്രി​യ ശ​ര​ൺ, പ്ര​ദീ​പ് റാ​വ​ത്ത്, കോ​ട്ട ശ്രീ​നി​വാ​സ റാ​വു, സു​പ്രീ​ത് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. ശ്രീ ​വെ​ങ്ക​ടേ​ശ്വ​ര സി​നി ചി​ത്ര​യു​ടെ ബാ​ന​റി​ൽ ബി.​വി.​എ​സ്.​എ​ൻ. പ്ര​സാ​ദാ​ണ് നി​ർ​മാ​ണം. എം.​എം. കീ​ര​വാ​ണി സം​ഗീ​ത​വും കെ.​കെ. സെ​ന്തി​ൽ കു​മാ​ർ ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

ഒ​രു ശ്രീ​ല​ങ്ക​ന്‍ അ​ഭ​യാ​ര്‍​ഥി​യാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ഭാ​സ് അ​വ​ത​രി​പ്പി​ച്ച ശി​വ​ജി. 2005 സെ​പ്റ്റം​ബ​ര്‍ 29 ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ ചി​ത്രം വ​ലി​യ പ്രേ​ക്ഷ​ക​പ്രീ​തി​യും സാ​മ്പ​ത്തി​ക വി​ജ​യ​വും നേ​ടി​യി​രു​ന്നു. പു​തി​യ സാ​ങ്കേ​തി​ക തി​ക​വോ​ടെ 4K ദൃ​ശ്യ മി​ക​വി​ലാ​ണ് ചി​ത്രം വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. റീ ​റി​ലീ​സി​ലും ചി​ത്രം കാ​ണി​ക​ളെ നേ​ടും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

Movies

ബോ​ക്‌​സ് ഓ​ഫീ​സ് വേ​ട്ട തു​ട​ങ്ങി പ്ര​ഭാ​സ്; നാ​ടെ​ങ്ങും രാ​ജാ സാ​ബ് ത​രം​ഗം

ആ​രാ​ധ​ക​ര്‍ ഏ​റെ നാ​ളാ​യി കാ​ത്തി​രു​ന്ന പാ​ന്‍ ഇ​ന്ത്യ​ന്‍ ഹൊ​റ​ര്‍-​കോ​മ​ഡി ചി​ത്രം ദി ​രാ​ജാ സാ​ബ്- തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ പ്ര​വ​ച​നാ​തീ​ത​മാ​യ കു​തി​പ്പാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. റി​ലീ​സി​ന് മു​മ്പു​ത​ന്നെ അ​ഡ്വാ​ന്‍​സ് ബു​ക്കിം​ഗി​ലൂ​ടെ കോ​ടി​ക​ള്‍ കൊ​യ്ത് റി​ക്കാ​ര്‍​ഡു​ക​ള്‍ തി​രു​ത്തു​ക​യാ​ണ് ചി​ത്രം.

റി​ലീ​സ് മു​മ്പ് ഇ​ന്ത്യ​യൊ​ട്ടാ​കെ അ​ഞ്ച് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ അ​ഡ്വാ​ന്‍​സ് ബു​ക്കിം​ഗാ​ണ് ചി​ത്രം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സി​നി​മാ ട്രാ​ക്ക​റാ​യ സാ​ക്‌​നി​ല്‍​കി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം തെ​ലു​ങ്ക് പ​തി​പ്പി​ല്‍ നി​ന്ന് മാ​ത്രം 2.38 കോ​ടി രൂ​പ (84,894 ടി​ക്ക​റ്റു​ക​ള്‍) ചി​ത്രം നേ​ടി​യി​ട്ടു​ണ്ട്.

ഹി​ന്ദി ബെ​ല്‍​റ്റി​ലും പ്ര​ഭാ​സ് ത​രം​ഗം പ്ര​ക​ട​മാ​ണ്. ഡോ​ള്‍​ബി സി​നി ഫോ​ര്‍​മാ​റ്റി​ല​ട​ക്കം 1.12 കോ​ടി രൂ​പ​യാ​ണ് ഹി​ന്ദി പ​തി​പ്പ് നേ​ടി​യ​ത്. ബ്ലോ​ക്ക് സീ​റ്റു​ക​ള്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഗ്രോ​സ് ക​ള​ക്ഷ​ന്‍ പ​ത്ത് കോ​ടി​ക്ക് മു​ക​ളി​ല്‍ പോ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

പ്രീ​മി​യ​ര്‍ ഷോ​യ്ക്ക് 1000 രൂ​പ

ആ​ന്ധ്രാ​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ന​ട​ക്കു​ന്ന പെ​യ്ഡ് പ്രീ​മി​യ​ര്‍ ഷോ​ക​ള്‍​ക്ക് 1000 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. എ​ന്നി​ട്ടും ടി​ക്ക​റ്റു​ക​ള്‍ മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ വി​റ്റു​തീ​രു​ന്ന​ത് പ്ര​ഭാ​സ് എ​ന്ന താ​ര​ത്തി​ന്‍റെ ജ​ന​പ്രീ​തി​ക്ക് തെ​ളി​വാ​ണ്.

സാ​ധാ​ര​ണ സ്‌​ക്രീ​നു​ക​ളി​ല്‍ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​തോ​ടെ സിം​ഗി​ള്‍ സ്‌​ക്രീ​നു​ക​ളി​ല്‍ ടി​ക്ക​റ്റ് വി​ല 297 രൂ​പ​യാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വ​ന്‍​കി​ട സി​നി​മ​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന ഈ ​പ​രി​ഗ​ണ​ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ദി​ന ക​ള​ക്ഷ​നി​ല്‍ വ​ലി​യ പ്ര​തി​ഫ​ല​ന​മു​ണ്ടാ​ക്കും.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പ്ര​ഭാ​സി​ന്‍റെ സ്‌​റ്റൈ​ലി​ഷ് ലു​ക്കും കോ​മ​ഡി ടൈ​മിം​ഗും കാ​ണാ​മെ​ന്ന​താ​ണ് രാ​ജാ സാ​ബി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. പീ​പ്പി​ള്‍ മീ​ഡി​യ ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ല്‍ മാ​രു​തി സം​വി​ധാ​നം ചെ​യ്ത് ടി.​ജി. വി​ശ്വ​പ്ര​സാ​ദ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ബോ​ളി​വു​ഡ് താ​രം സ​ഞ്ജ​യ് ദ​ത്ത്, ബോ​മ​ന്‍ ഇ​റാ​നി എ​ന്നി​വ​ര്‍ നി​ര്‍​ണാ​യ​ക വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു.

മാ​ള​വി​ക മോ​ഹ​ന​ന്‍, നി​ധി അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ര്‍. എ​സ്. ത​മ​ന്റെ സം​ഗീ​ത​വും കാ​ര്‍​ത്തി​ക് പ​ള​നി​യു​ടെ ദൃ​ശ്യ​ഭം​ഗി​യും കൂ​ടി​യാ​കു​മ്പോ​ള്‍ ചി​ത്രം ഒ​രു ദൃ​ശ്യ​വി​രു​ന്നാ​കു​മെ​ന്നു​റ​പ്പാ​ണ്.

ആ​ക്ഷ​ന്‍ ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്ന് മാ​റി ഹൊ​റ​ര്‍-​കോ​മ​ഡി പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ഭാ​സ് എ​ത്തു​മ്പോ​ള്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ പു​തി​യ ച​രി​ത്രം കു​റി​ക്കു​മോ എ​ന്നാ​ണ് ഇ​നി അ​റി​യേ​ണ്ട​ത്.

Movies

പൊ​ങ്ക​ൽ ക​ള​റാ​ക്കാ​ൻ വി​ജ​യ്‌​യും പ്ര​ഭാ​സും; ജ​നു​വ​രി ഒ​ൻ​പ​തി​ന് ജ​ന​നാ​യ​ക​നും രാ​ജാ സാ​ബും എ​ത്തും

പ്രേ​ക്ഷ​ക ല​ക്ഷ​ങ്ങ​ളെ ആ​വേ​ശം കൊ​ള്ളി​ച്ച് പൊ​ങ്ക​ൽ ആ​ഘോ​ഷ​മാ​ക്കാ​ൻ ഇ​ത്ത​വ​ണ തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത് ര​ണ്ട് ബി​ഗ്ബ​ജ​റ്റ് ചി​ത്ര​ങ്ങ​ൾ‌.

ഇ​ള​യ​ദ​ള​പ​തി വി​ജ​യ് നാ​യ​ക​നാ​കു​ന്ന ജ​ന​നാ​യ​ക​നും പ്ര​ഭാ​സി​ന്‍റെ ദ് ​രാ​ജാ സാ​ബും ആ​ണ് ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ. വി​ജ​യ്‌​യു​ടെ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മാ​ണ് ജ​ന​നാ​യ​ക​ൻ.

ജ​ന​നാ​യ​ക​ൻ

വി​ജ​യ്‌​യു​ടെ ജ​ന​നാ​യ​ക​നെ സ്വീ​ക​രി​ക്കാ​ൻ ത​മി​ഴ്മ​ക്ക​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ച വി​ജ​യ്‌​യു​ടെ അ​വ​സാ​ന​ചി​ത്ര​മാ​യി​രി​ക്കും ജ​ന​നാ​യ​ക​ൻ.

ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ സൂ​പ്പ​ർ ഹി​റ്റാ​കു​ക​യും വ​ൻ ച​ർ​ച്ച​യ്ക്കു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്തു. ദ​ള​പ​തി വെ​ട്രി കൊ​ണ്ട​ൻ ഐ​പി​എ​സ് എ​ന്ന പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് വി​ജ​യ് വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്.

എ​ച്ച്. വി​നോ​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ഡ്രാ​മ​യി​ൽ പൂ​ജ ഹെ​ഗ്‌​ഡെ, ബോ​ബി ഡി​യോ​ൾ, മ​മി​ത ബൈ​ജു, പ്ര​കാ​ശ് രാ​ജ്, ഗൗ​തം വ​സു​ദേ​വ് മേ​നോ​ൻ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ പു​ല​ർ​ച്ചെ ആ​റി​ന് ആ​ദ്യ ഷോ ​ആ​രം​ഭി​ക്കും. ത​മി​ഴ്നാ​ട്ടി​ൽ രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കു​ക.

Movies

ഓ​രോ കേ​ൾ​വി​യി​ലും മ​നം ക​വ​രു​ന്ന പാ​ട്ട്! രാ​ജാ​സാ​ബി​ലെ പു​തി​യ ഗാ​നം പു​റ​ത്ത്

കോ​രി​ത്ത​രി​പ്പി​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ദൃ​ശ്യ വി​രു​ന്നാ​യി പ്ര​ഭാ​സി​ന്‍റെ ഹൊ​റ​ർ - ഫാ​ന്‍റ​സി ചി​ത്രം രാ​ജാ​സാ​ബ് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​പ്പോ​ഴി​താ സി​നി​മ​യി​ലെ ര​ണ്ടാ​മ​ത്തെ ഗാ​നം പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

സ​ഹാ​നാ...​സ​ഹാ​നാ... എ​ന്ന പ്ര​ണ​യ ഗാ​നം ഓ​രോ കേ​ൾ​വി​യി​ലും ഇ​ഷ്ടം കൂ​ടു​ന്ന രീ​തി​യി​ലു​ള്ളൊ​രു ഈ​ണ​വു​മാ​യി ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ള്‍ കീ​ഴ​ട​ക്കു​ക​യാ​ണ്. പ്ര​ഭാ​സും നി​ധി അ​ഗ​ർ​വാ​ളു​മാ​ണ് ഗാ​ന​രം​ഗ​ത്തി​ലു​ള്ള​ത്.

സം​ഗീ​ത സം​വി​ധാ​യ​ക​ൻ ത​മ​ൻ ഒ​രു​ക്കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഡി ​ധീ​ര​ജ്, ത​മ​ൻ എ​സ്., ശ്രു​തി ര​ഞ്ജ​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ഗാ​നം എ​ഴു​തി​യി​രി​ക്കു​ന്ന​ത് നി​ർ​മ്മ​ൽ എം.​ആ​ർ. ആ​ണ്. ജ​നു​വ​രി ഒ​ൻ​പ​തി​നാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്.

സൂ​പ്പ​ർ സ്വാ​ഗി​ൽ കി​ടി​ല​ൻ സ്റ്റൈ​ലി​ൽ ത്ര​സി​പ്പി​ക്കു​ന്ന ചു​വ​ടു​ക​ളു​മാ​യി പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ൽ ആ​വേ​ശ​പ്പെ​രു​മ​ഴ തീ​ർ​ത്ത റി​ബ​ൽ സാ​ബ് എ​ന്ന ഗാ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ഗാ​നം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഐ​തി​ഹ്യ​ങ്ങ​ളും മി​ത്തു​ക​ളും എ​ഡ്ജ് ഓ​ഫ് ദ ​സീ​റ്റ് ത്രി​ല്ലിം​ഗ് നി​മി​ഷ​ങ്ങ​ളു​മൊ​ക്കെ​യാ​യാ​ണ് റി​ബ​ൽ സ്റ്റാ​ർ പ്ര​ഭാ​സി​ന്‍റെ പാ​ൻ - ഇ​ന്ത്യ​ൻ ഹൊ​റ​ർ ഫാ​ന്‍റ​സി ത്രി​ല്ല​ർ രാ​ജാ​സാ​ബ് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്താ​നൊ​രു​ങ്ങു​ന്ന​ത്.

പ്ര​ഭാ​സി​ന്‍റെ ഇ​ര​ട്ട​വേ​ഷം ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ ഹൈ​ലൈ​റ്റ് എ​ന്ന് ട്രെ​യി​ല​ർ സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം സ​ഞ്ജ​യ് ദ​ത്തി​ന്‍റേ​യും വേ​റി​ട്ട വേ​ഷ​പ്പ​ക​ർ​ച്ച​യു​മു​ണ്ട്. ടി.​ജി. വി​ശ്വ​പ്ര​സാ​ദ് നി​ർ​മി​ച്ച് മാ​രു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​താ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം.

രാ​ജാ സാ​ബി​ന്‍റെ വി​സ്മ​യി​പ്പി​ക്കു​ന്ന ടീ​സ​ർ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ​ത് ഏ​വ​രും ഏ​റ്റെ​ടു​ത്തി​രു​ന്നു. ഹൊ​റ​റും ഫാ​ന്‍റ​സി​യും റൊ​മാ​ൻ​സും കോ​മ​ഡി​യും മ​നം​മ​യ​ക്കു​ന്ന വി​എ​ഫ്എ​ക്സ് ദൃ​ശ്യ​ങ്ങ​ളു​മൊ​ക്കെ സ​മ​ന്വ​യി​പ്പി​ച്ചെ​ത്തി​യി​രി​ക്കു​ന്ന ട്രെ​യി​ല​റും ഏ​വ​രി​ലും രോ​മാ​ഞ്ചം തീ​ർ​ക്കു​ക​യു​ണ്ടാ​യി.

 

Movies

പ്ര​ഭാ​സി​ന്‍റെ ‘രാ​ജാ​സാ​ബ്’ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

കോ​രി​ത്ത​രി​പ്പി​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ദൃ​ശ്യ വി​രു​ന്നാ​യി പ്ര​ഭാ​സി​ന്‍റെ ഹൊ​റ​ർ - ഫാ​ന്‍റ​സി ചി​ത്രം രാ​ജാ​സാ​ബ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്. പേ​ടി​പ്പെ​ടു​ത്തു​ന്ന​തും അ​തേ​സ​മ​യം അ​ദ്ഭു​തം നി​റ​യ്ക്കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ളു​മാ​യെ​ത്തി​യ ട്രെ​യി​ല​ർ വാ​നോ​ളം പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ന് ആ​വേ​ശ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​നം. അ​തി​ൽ കി​ടി​ല​ൻ സ്റ്റൈ​ലി​ൽ ത്ര​സി​പ്പി​ക്കു​ന്ന ചു​വ​ടു​ക​ളു​മാ​യി പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ൽ ആ​വേ​ശ​പ്പെ​രു​മ​ഴ തീ​ർ​ത്തി​രി​ക്കു​ക​യാ​ണു പ്ര​ഭാ​സ്. ജ​നു​വ​രി ഒ​ന്പ​തി​നാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്.

ത​മ​ൻ എ​സ്. സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന റി​ബ​ൽ സാ​ബ് ഗാ​നം അ​ത്യ​ന്തം ത്ര​സി​പ്പി​ക്കു​ന്ന​തും ക​ള​ർ​ഫു​ളു​മാ​ണ്. നി​ർ​മ​ൽ എം.​ആ​ർ ആ​ണ് ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ന​സീ​റു​ദ്ദീ​ൻ, ബ്ലേ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ഭാ​സി​ന്‍റെ ഇ​ര​ട്ട​വേ​ഷം ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ ഹൈ​ലൈ​റ്റ്. അ​തോ​ടൊ​പ്പം സ​ഞ്ജ​യ് ദ​ത്തി​ന്‍റേ​യും വേ​റി​ട്ട വേ​ഷ​പ്പ​ക​ർ​ച്ച​യു​മു​ണ്ട്. ടി.​ജി. വി​ശ്വ​പ്ര​സാ​ദ് നി​ർ​മി​ച്ച് മാ​രു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​താ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം. ബോ​ക്സോ​ഫീ​സ് വി​പ്ല​വം തീ​ർ​ത്ത ക​ൽ​ക്കി 2898 എ​ഡി​ക്കു ശേ​ഷം പ്ര​ഭാ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്തൊ​രു സൂ​പ്പ​ർ നാ​ച്വ​റ​ൽ ദൃ​ശ്യ​വി​രു​ന്ന് ത​ന്നെ​യാ​കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ൾ.
പ്ര​ഭാ​സി​നു പു​റ​മെ സ​ഞ്ജ​യ് ദ​ത്ത്, ബൊ​മ​ൻ ഇ​റാ​നി, സെ​റീ​ന വ​ഹാ​ബ്, നി​ധി അ​ഗ​ർ​വാ​ൾ, മാ​ള​വി​ക മോ​ഹ​ന​ൻ, റി​ദ്ധി കു​മാ​ർ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ ഒ​രു​മി​ക്കു​ന്ന​ത്.

ഹൊ​റ​ർ ഈ​സ് ദ ​ന്യൂ ഹ്യൂ​മ​ർ എ​ന്ന ടാ​ഗ് ലൈ​നു​മാ​യാ​ണ് എ​ത്തു​ന്ന​ത് എ​ന്ന​തി​നാ​ൽ ത​ന്നെ തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ത​ന്നെ ഒ​രു ഹൊ​റ​ർ സി​നി​മ​യ്ക്കു​വേ​ണ്ടി ഒ​രു​ക്കി​യി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ സെ​റ്റാ​ണ് ചി​ത്ര​ത്തി​ന്‍റേ​ത്.

വി​വേ​ക് കു​ച്ചി​ബോ​ട്‌​ല​യാ​ണ് സ​ഹ​നി​ർ​മാ​താ​വ്. ഛായാ​ഗ്ര​ഹ​ണം- കാ​ർ​ത്തി​ക് പ​ള​നി, ചി​ത്ര​സം​യോ​ജ​നം- കോ​ത്ത​ഗി​രി വെ​ങ്കി​ടേ​ശ്വ​ര റാ​വു, ഫൈ​റ്റ് കോ​റി​യോ​ഗ്ര​ഫി- രാം ​ല​ക്ഷ്മ​ൺ മാ​സ്റ്റേ​ഴ്‌​സ്, കിം​ഗ് സോ​ള​മ​ൻ, വി​എ​ഫ്എ​ക്‌​സ്- ബാ​ഹു​ബ​ലി ഫെ​യിം ആ​ർ.​സി. ക​മ​ൽ ക​ണ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- രാ​ജീ​വ​ൻ, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ- എ​സ്എ​ൻ​കെ, പി​ആ​ർ​ഒ- ആ​തി​ര ദി​ൽ​ജി​ത്ത്.

Movies

യുഎസിലും കാനഡയിലും മണികിലുക്കി ബാഹുബലി

അമേരിക്കയിലും കാനഡയിലും റിക്കാര്‍ഡ് കളക്‌ഷന്‍ നേടി ബാഹുബലി ദി എപ്പിക്. സൂപ്പര്‍താരം പ്രഭാസ്, റാണ ദഗുബതി, അനുഷ്ക ഷെട്ടി, സത്യരാജ്, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ഈ മാഗ്നം ഓപസ് വലിയ ആവേശമാണു പ്രേക്ഷകരില്‍ സൃഷ്ടിച്ചത്. ബോക്സ് ഓഫീസിലെ റിക്കാര്‍ഡ് നേട്ടം, 'ബാഹുബലി' നിത്യഹരിതമാണെന്നും പ്രേക്ഷകര്‍ ഇപ്പോഴും ബിഗ് സ്ക്രീനില്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നതിന്‍റെ തെളിവായിരുന്നു ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും ചേര്‍ന്നുള്ള പുതിയ റിലീസ്.

ബാഹുബലി, ബാഹുബലി 2 എന്നീ രണ്ട് സിനിമകള്‍ സംയോജിപ്പിച്ച് ഒറ്റ സിനിമയാക്കി മാറ്റിയ മാഗ്നം ഓപസ് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ, സവിശേഷമായ പുനര്‍-റിലീസ് രീതിയായിരുന്നു. കൂടാതെ, ഇതുവരെ കാണാത്ത സീനുകളും ഉള്‍പ്പെടുത്തി. മികച്ച ദൃശ്യവിരുന്നു നല്‍കുന്നതില്‍ ബാഹുബലി ചിത്രങ്ങള്‍ പ്രേക്ഷകമനസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് എന്നതിന്‍റെ തെളിവുകൂടിയായിരുന്നു രണ്ടു ചിത്രങ്ങള്‍ ചേര്‍ത്തുള്ള പുതിയ റിലീസിനു ലഭിച്ച സ്വീകരണം.

വെങ്കി ബോക്സ് ഓഫീസിന്‍റെ കണക്കനുസരിച്ച്, ബാഹുബലി-ദി എപ്പിക് വടക്കേ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ 8.26 കോടി രൂപ നേടി. മേഖലയില്‍ ഇന്ത്യന്‍ റീ-റിലീസ് ചിത്രത്തിനു ലഭിക്കുന്ന എക്കാലത്തെയും റിക്കാര്‍ഡ് കളക്‌ഷനാണിത്. അമേരിക്കയില്‍നിന്നാണ് കൂടുതല്‍ കളക്‌ഷന്‍ നേടിയത്.

ഇന്ത്യയിൽ

ഇന്ത്യയില്‍ ബാഹുബലി ദി എപ്പിക് ബോക്സ് ഓഫീസ് കുതിപ്പ് ഏതാണ്ട് അവസാനിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം, 20 ദിവസത്തിനുള്ളില്‍ 33.48 കോടിയിലേറെ രൂപയുടെ വരുമാനം നേടിയിട്ടുണ്ട്. ജിഎസ്ടി കണക്കുകള്‍ പ്രകാരം, മൊത്തം കളക്‌ഷന്‍ 39.5 കോടി രൂപ. (നേരിയ വ്യത്യാസങ്ങള്‍ വരാം).

Movies

അ​മ​രേ​ന്ദ്ര ബാ​ഹു​ബ​ലി മ​രി​ച്ചി​ട്ടി​ല്ല; ബാ​ഹു​ബ​ലി– ദ് ​എ​റ്റേ​ണ​ൽ വാ​ർ ടീ​സ​ർ

ബാ​ഹു​ബ​ലി യൂ​ണി​വേ​ഴ്സി​ലേ​ക്ക് പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് നി​ർ​മാ​താ​ക്ക​ൾ. ബാ​ഹു​ബ​ലി– ദ് ​എ​റ്റേ​ണ​ൽ വാ​ർ എ​ന്ന ആ​നി​മേ​റ്റ​ഡ് ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യാ​കും പു​തി​യ ചി​ത്രം എ​ത്തു​ക.

സ്റ്റാ​ർ വാ​ർ​സ്: വി​ഷ​ൻ​സ്, ദ് ​ബ​ൻ​ഡി​റ്റ്സ് ഓ​ഫ് ഗോ​ലാ​ക്ക് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ഇ​ഷാ​ൻ ശു​ക്ല​യാ​ണ് ബാ​ഹു​ബ​ലി– ദ് ​എ​റ്റേ​ണ​ൽ വാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ബാ​ഹു​ബ​ലി സി​നി​മ​യി​ലെ നി​ർ​ണാ​യ​ക സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ന​ട​ക്കു​ന്ന ക​ഥ​യാ​ണ് ആ​നി​മേ​ഷ​ൻ സി​നി​മ പ​റ​യു​ന്ന​ത്. അ​മ​രേ​ന്ദ്ര ബാ​ഹു​ബ​ലി​യു​ടെ മ​ര​ണ ശേ​ഷ​മു​ള്ള സം​ഭ​വ​ങ്ങ​ളാ​ണ് ടീ​സ​റി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

 

Movies

സീ​താ രാ​മം സം​വി​ധാ​യ​ക​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ പ്ര​ഭാ​സ് നാ​യ​ക​ൻ

 

തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം പ്ര​ഭാ​സി​നെ നാ​യ​ക​നാ​ക്കി ഹ​നു രാ​ഘ​വ​പു​ടി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പു​റ​ത്ത്. ഫൗ​സി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പ്ര​ഭാ​സി​ന്‍റെ ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ചാ​ണ് റി​ലീ​സ് ചെ​യ്ത​ത്.

മെ​ഗാ കാ​ൻ​വാ​സി​ൽ ഒ​രു​ക്കു​ന്ന ഈ ​വ​മ്പ​ൻ പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് തെ​ലു​ങ്കി​ലെ പ്ര​ശ​സ്ത ബാ​ന​റാ​യ മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സാ​ണ്.

പ്ര​ഭാ​സും ഹ​നു രാ​ഘ​വ​പു​ഡി​യും മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം ടി ​സീ​രീ​സ് ഫി​ലിം​സ് ബാ​ന​റി​ൽ ഗു​ൽ​ഷ​ൻ കു​മാ​ർ, ഭൂ​ഷ​ൺ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ ​ബ​റ്റാ​ലി​യ​ൻ ഹു ​വോ​ക്‌​സ് എ​ലോ​ൺ എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ്‌​ലൈ​ൻ.

ടൈ​റ്റി​ലി​നൊ​പ്പം പ്ര​ഭാ​സി​ന്‍റെ ലു​ക്കും ടൈ​റ്റി​ൽ പോ​സ്റ്റ​റി​ലൂ​ടെ പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്. ച​രി​ത്ര​ത്താ​ളു​ക​ളി​ൽ മ​റ​ഞ്ഞു പോ​യ ഒ​രു ധീ​ര യോ​ദ്ധാ​വി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​തെ​ന്നും പോ​സ്റ്റ​ർ സൂ​ചി​പ്പി​ക്കു​ന്നു.

സീ​താ രാ​മം എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ത്തി​ന് ശേ​ഷം ഹ​നു രാ​ഘ​വ​പു​ടി ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. 1940-ക​ളു​ടെ പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ ക​ഥ പ​റ​യു​ന്ന ബി​ഗ് ബ​ജ​റ്റ് ച​രി​ത്ര ചി​ത്ര​മാ​യാ​ണ് ഈ ​പ്രൊ​ജ​ക്റ്റ് ഒ​രു​ക്കു​ന്ന​ത്.

പ്ര​ഭാ​സി​ന്‍റെ നാ​യി​ക​യാ​യി ഇ​മാ​ൻ​വി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് താ​രം അ​നു​പം ഖേ​ർ, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, ജ​യ​പ്ര​ദ എ​ന്നി​വ​രും മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. രാ​ജ്യാ​ന്ത​ര സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

1932 മു​ത​ൽ തേ​ട​പ്പെ​ടു​ന്ന ഒ​രു മോ​സ്റ്റ് വാ​ണ്ട​ഡ് ക​ഥാ​പാ​ത്രം ആ​യാ​ണ് പ്ര​ഭാ​സ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. തെ​ലു​ങ്ക്, മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, ക​ന്ന​ഡ ഉ​ൾ​പ്പെ​ടെ ആ​റു ഭാ​ഷ​ക​ളി​ൽ ആ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ക.

ന​വീ​ൻ യെ​ർ​നേ​നി​യും വൈ ​ര​വി​ശ​ങ്ക​റും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സു​ദീ​പ് ചാ​റ്റ​ർ​ജി ഐ​എ​സ്സി, സം​ഗീ​തം വി​ശാ​ൽ ച​ന്ദ്ര​ശേ​ഖ​ർ, എ​ഡി​റ്റിം​ഗ് കോ​ട്ട​ഗി​രി വെ​ങ്കി​ടേ​ശ്വ​ര റാ​വു, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ അ​നി​ൽ വി​ലാ​സ് ജാ​ദ​വ്, വ​രി​ക​ൾ കൃ​ഷ്ണ​കാ​ന്ത്, ക​ൺ​സെ​പ്റ്റ് ഡി​സൈ​ന​ർ പ്രേം ​ര​ക്ഷി​ത്, വ​സ്ത്രാ​ല​ങ്കാ​രം ശീ​ത​ൾ ഇ​ഖ്ബാ​ൽ ശ​ർ​മ, ടി. ​വി​ജ​യ് ഭാ​സ്ക​ർ, വി​എ​ഫ്എ​ക്സ് ആ​ർ.​സി. ക​മ​ല ക​ണ്ണ​ൻ, സൗ​ണ്ട് ഡി​സൈ​ന​ർ കെ. ​ജ​യ് ഗ​ണേ​ഷ്, സൗ​ണ്ട് മി​ക്സ് എ.​എം. റ​ഹ്മ​ത്തു​ള്ള, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ​മാ​ർ അ​നി​ൽ–​ഭാ​നു, മാ​ർ​ക്ക​റ്റിം​ഗ്- ഫ​സ്റ്റ് ഷോ, ​പി​ആ​ർ​ഒ ശ​ബ​രി.

Movies

രാ​ജാ​സാ​ബി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യം; പ്ര​ഭാ​സ് ചി​ത്ര​ത്തി​ന്‍റെ ബ്ര​ഹ്മാ​ണ്ഡ സെ​റ്റൊ​രു​ക്കി​യ​ത് ത​ല​ശേ​രി​ക്കാ​ര​ൻ

ഐ​തി​ഹ്യ​ങ്ങ​ളും മി​ത്തു​ക​ളും എ​ഡ്ജ് ഓ​ഫ് ദ ​സീ​റ്റ് ത്രി​ല്ലിം​ഗ് നി​മി​ഷ​ങ്ങ​ളു​മൊ​ക്കെ​യാ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന റി​ബ​ൽ സ്റ്റാ​ർ പ്ര​ഭാ​സി​ന്‍റെ ഹൊ​റ​ർ ഫാ​ന്‍റ​സി ത്രി​ല്ല​ർ രാ​ജാ​സാ​ബി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ലൊ​ക്കേ​ഷ​ൻ വി​ശേ​ഷ​ങ്ങ​ള്‍ പു​റ​ത്ത്.

ടി.​ജി. വി​ശ്വ​പ്ര​സാ​ദ് നി​ർ​മി​ച്ച് മാ​രു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന രം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ചി​ത്രീ​ക​രി​ക്കു​ന്ന​ത് 42000 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​മു​ള്ള കൂ​റ്റ​ൻ പ്രേ​ത​ക്കൊ​ട്ടാ​ര​ത്തി​ലാ​ണ്.

ത​ല​ശേ​രി​ക്കാ​ര​നാ​യ ര​ജീ​വ​ൻ ന​മ്പ്യാ​രാ​ണ് നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള പ്രേ​ത​ക്കൊ​ട്ടാ​ര​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ ഈ ​വ​മ്പ​ൻ സെ​റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നാ​യി ഹൈ​ദ​രാ​ബാ​ദി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി മു​പ്പ​തോ​ളം സെ​റ്റു​ക​ളാ​ണ് ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ രാ​ജീ​വ​ൻ ന​മ്പ്യാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഉ​ദ​യ​നാ​ണ് താ​രം, കാ​ണ്ട​ഹാ​ർ എ​ന്നീ സി​നി​മ​ക​ളു​ടെ ആ​ർ​ട്ട് ഡ​യ​റ​ക്ട​റാ​യി​രു​ന്ന​യാ​ളാ​ണ് രാ​ജീ​വ​ൻ ന​മ്പ്യാ​ർ. 1994 മു​ത​ൽ സി​നി​മാ​ലോ​ക​ത്തു​ള്ള അ​ദ്ദേ​ഹം ത​മി​ഴി​ൽ കാ​ക്ക കാ​ക്ക, വേ​ട്ട​യാ​ട് വി​ള​യാ​ട്, വ​ല്ല​വ​ൻ, സി​ല്ലി​ന് ഒ​രു കാ​ത​ൽ, ഭീ​മ, വാ​ര​ണം ആ​യി​രം, അ​യ​ൻ, വി​ണ്ണൈ​ത്താ​ണ്ടി വ​രു​വാ​യ, പ​യ്യ, ഏ​ഴാം അ​റി​വ്, അ​ഞ്ചാ​ൻ, ജി​ല്ല, കാ​ശ്മോ​ര തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ സി​നി​മ​ക​ളി​ലും തെ​ലു​ങ്കി​ൽ നാ​ൻ പേ​ര് സൂ​ര്യ, ധ്രു​വ, ഗ്യാം​ഗ് ലീ​ഡ​ർ, സെ​യ്റാ ന​ര​സിം​ഹ റെ​ഡ്ഡി, വ​ക്കീ​ൽ സാ​ബ് തു​ട​ങ്ങി​യ നി​ര​വ​ധി സി​നി​മ​ക​ളി​ലും ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ള​ത്തി​ൽ ജ​യ​സൂ​ര്യ നാ​യ​ക​നാ​യെ​ത്തു​ന്ന ക​ത്ത​നാ​ർ എ​ന്ന സി​നി​മ​യും അ​ഖി​ൽ സ​ത്യ​ൻ - നി​വി​ൻ പോ​ളി സി​നി​മ​യു​മാ​ണ് അ​ടു​ത്ത​താ​യി രാ​ജീ​വ​ൻ ന​മ്പ്യാ​രു​ടേ​താ​യി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന ചി​ത്ര​ങ്ങ​ൾ.

ചെ​യ്യു​ന്ന എ​ല്ലാ സെ​റ്റും വ്യ​ത്യ​സ്ത​മാ​യി ചെ​യ്യാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്, രാ​ജാ​സാ​ബി​ൽ ഗോ​സ്റ്റ് എ​ല​മെ​ന്‍റ് കൊ​ണ്ട് വ​രാ​ൻ വേ​ണ്ടി നി​റം, ആ​കൃ​തി അ​ങ്ങ​നെ എ​ല്ലാം വ്യ​ത്യ​സ്ത​മാ​ക്കി​യാ​ണ് ചെ​യ്ത​ത്.

ഭി​ത്തി​ക​ള്‍​ക്ക് കോ​ർ​ണ​റു​ക​ള്‍ കൊ​ടു​ക്കാ​തെ ക​ർ​വ്ഡ് ആ​ക്കി​യാ​ണ് ചെ​യ്ത​ത്, ഒ​രു ഗോ​സ്റ്റ്‌​ലി ഫീ​ൽ കി​ട്ടാ​ൻ വേ​ണ്ടി​യി​ട്ടാ​ണ​ത്. മൂ​ന്ന് മാ​സ​ത്തോ​ള​മെ​ടു​ത്താ​യി​രു​ന്നു ഡി​സൈ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ര​ണ്ട​ര​മാ​സ​ത്തോ​ള​മാ​യി 1200-ഓ​ളം പേ​രു​ടെ അ​ധ്വാ​നം ഈ ​സെ​റ്റ് ഒ​രു​ക്കി​യ​തി​ന് പി​ന്നി​ലു​ണ്ട്. സെ​റ്റ് ക​ണ്ട ശേ​ഷം പ്ര​ഭാ​സ് ഏ​റെ എ​ക്സൈ​റ്റ​ഡ് ആ​യി​രു​ന്നു. രാ​ജീ​വ​ൻ ന​മ്പ്യാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൊ​റ​ർ-​ഫാ​ന്‍റ​സി സെ​റ്റി​നു​ള്ളി​ൽ ഒ​രു​ക്കി​യ ടീ​സ​ർ ലോ​ഞ്ച് ഇ​വ​ന്‍റ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നി​രു​ന്നു. ക്ഷ​ണി​ക്ക​പ്പെ​ട്ട മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് സെ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​രു​ന്നു.

ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്‌​ന​റാ​യെ​ത്തി​യ പ്ര​തി റോ​ജു പാ​ണ്ഡ​ഗെ, റൊ​മാ​ൻ്റി​ക് കോ​മ​ഡി ചി​ത്ര​മാ​യ മ​ഹാ​നു​ഭാ​വു​ഡു എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മാ​രു​തി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ദ ​രാ​ജാ സാ​ബ്.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ്റ്റൈ​ലി​ലും സ്വാ​ഗി​ലും ക​രി​യ​റി​ൽ ഇ​തു​വ​രെ അ​വ​ത​രി​പ്പി​ക്കാ​ത്ത രീ​തി​യി​ലു​ള്ളൊ​രു പു​തു​പു​ത്ത​ൻ വേ​ഷ​പ്പ​ക​ർ​ച്ച​യി​ലാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ഭാ​സ് എ​ത്തു​ന്ന​ത് എ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന. ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്.

മാ​ള​വി​ക മോ​ഹ​ന​നാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത്. തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന രാ​ജാ​സാ​ബ് പീ​പ്പി​ൾ മീ​ഡി​യ ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ ടി.​ജി. വി​ശ്വ​പ്ര​സാ​ദാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

വി​വേ​ക് കു​ച്ചി​ബോ​ട്ല​യാ​ണ് സ​ഹ​നി​ർ​മാ​താ​വ്. ത​മ​ൻ എ​സ്. സം​ഗീ​തം പ​ക​രു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം: കാ​ർ​ത്തി​ക് പ​ള​നി, ചി​ത്ര​സം​യോ​ജ​നം: കോ​ത്ത​ഗി​രി വെ​ങ്കി​ടേ​ശ്വ​ര റാ​വു, ഫൈ​റ്റ് കോ​റി​യോ​ഗ്ര​ഫി: രാം ​ല​ക്ഷ്മ​ൺ മാ​സ്റ്റേ​ഴ്‌​സ്, കിം​ഗ് സോ​ള​മ​ൻ, വി​എ​ഫ്എ​ക്‌​സ്: ബാ​ഹു​ബ​ലി ഫെ​യിം ആ​ർ.​സി. ക​മ​ൽ ക​ണ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: രാ​ജീ​വ​ൻ, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ: എ​സ്.​എ​ൻ. കെ, ​പി.​ആ​ർ.​ഒ. ആ​തി​ര ദി​ൽ​ജി​ത്ത്.

Latest News

Corehub Up