x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​രോ കേ​ൾ​വി​യി​ലും മ​നം ക​വ​രു​ന്ന പാ​ട്ട്! രാ​ജാ​സാ​ബി​ലെ പു​തി​യ ഗാ​നം പു​റ​ത്ത്


Published: December 18, 2025 03:41 PM IST | Updated: December 18, 2025 03:41 PM IST

കോ​രി​ത്ത​രി​പ്പി​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ദൃ​ശ്യ വി​രു​ന്നാ​യി പ്ര​ഭാ​സി​ന്‍റെ ഹൊ​റ​ർ - ഫാ​ന്‍റ​സി ചി​ത്രം രാ​ജാ​സാ​ബ് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​പ്പോ​ഴി​താ സി​നി​മ​യി​ലെ ര​ണ്ടാ​മ​ത്തെ ഗാ​നം പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

സ​ഹാ​നാ...​സ​ഹാ​നാ... എ​ന്ന പ്ര​ണ​യ ഗാ​നം ഓ​രോ കേ​ൾ​വി​യി​ലും ഇ​ഷ്ടം കൂ​ടു​ന്ന രീ​തി​യി​ലു​ള്ളൊ​രു ഈ​ണ​വു​മാ​യി ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ള്‍ കീ​ഴ​ട​ക്കു​ക​യാ​ണ്. പ്ര​ഭാ​സും നി​ധി അ​ഗ​ർ​വാ​ളു​മാ​ണ് ഗാ​ന​രം​ഗ​ത്തി​ലു​ള്ള​ത്.

സം​ഗീ​ത സം​വി​ധാ​യ​ക​ൻ ത​മ​ൻ ഒ​രു​ക്കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഡി ​ധീ​ര​ജ്, ത​മ​ൻ എ​സ്., ശ്രു​തി ര​ഞ്ജ​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ഗാ​നം എ​ഴു​തി​യി​രി​ക്കു​ന്ന​ത് നി​ർ​മ്മ​ൽ എം.​ആ​ർ. ആ​ണ്. ജ​നു​വ​രി ഒ​ൻ​പ​തി​നാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്.

സൂ​പ്പ​ർ സ്വാ​ഗി​ൽ കി​ടി​ല​ൻ സ്റ്റൈ​ലി​ൽ ത്ര​സി​പ്പി​ക്കു​ന്ന ചു​വ​ടു​ക​ളു​മാ​യി പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ൽ ആ​വേ​ശ​പ്പെ​രു​മ​ഴ തീ​ർ​ത്ത റി​ബ​ൽ സാ​ബ് എ​ന്ന ഗാ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ഗാ​നം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഐ​തി​ഹ്യ​ങ്ങ​ളും മി​ത്തു​ക​ളും എ​ഡ്ജ് ഓ​ഫ് ദ ​സീ​റ്റ് ത്രി​ല്ലിം​ഗ് നി​മി​ഷ​ങ്ങ​ളു​മൊ​ക്കെ​യാ​യാ​ണ് റി​ബ​ൽ സ്റ്റാ​ർ പ്ര​ഭാ​സി​ന്‍റെ പാ​ൻ - ഇ​ന്ത്യ​ൻ ഹൊ​റ​ർ ഫാ​ന്‍റ​സി ത്രി​ല്ല​ർ രാ​ജാ​സാ​ബ് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്താ​നൊ​രു​ങ്ങു​ന്ന​ത്.

പ്ര​ഭാ​സി​ന്‍റെ ഇ​ര​ട്ട​വേ​ഷം ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ ഹൈ​ലൈ​റ്റ് എ​ന്ന് ട്രെ​യി​ല​ർ സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം സ​ഞ്ജ​യ് ദ​ത്തി​ന്‍റേ​യും വേ​റി​ട്ട വേ​ഷ​പ്പ​ക​ർ​ച്ച​യു​മു​ണ്ട്. ടി.​ജി. വി​ശ്വ​പ്ര​സാ​ദ് നി​ർ​മി​ച്ച് മാ​രു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​താ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം.

രാ​ജാ സാ​ബി​ന്‍റെ വി​സ്മ​യി​പ്പി​ക്കു​ന്ന ടീ​സ​ർ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ​ത് ഏ​വ​രും ഏ​റ്റെ​ടു​ത്തി​രു​ന്നു. ഹൊ​റ​റും ഫാ​ന്‍റ​സി​യും റൊ​മാ​ൻ​സും കോ​മ​ഡി​യും മ​നം​മ​യ​ക്കു​ന്ന വി​എ​ഫ്എ​ക്സ് ദൃ​ശ്യ​ങ്ങ​ളു​മൊ​ക്കെ സ​മ​ന്വ​യി​പ്പി​ച്ചെ​ത്തി​യി​രി​ക്കു​ന്ന ട്രെ​യി​ല​റും ഏ​വ​രി​ലും രോ​മാ​ഞ്ചം തീ​ർ​ക്കു​ക​യു​ണ്ടാ​യി.

 

ബോ​ക്സോ​ഫീ​സ് വി​പ്ല​വം തീ​ർ​ത്ത ക​ൽ​ക്കി 2898 എ​ഡി​ക്ക് ശേ​ഷം പ്ര​ഭാ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്തൊ​രു സൂ​പ്പ​ർ നാ​ച്ച്വ​റ​ൽ ദൃ​ശ്യ വി​രു​ന്ന് ത​ന്നെ​യാ​കും ചി​ത്ര​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ൾ.

പ്ര​ഭാ​സി​ന് പു​റ​മെ സ​ഞ്ജ​യ് ദ​ത്ത്, ബൊ​മ​ൻ ഇ​റാ​നി, സെ​റീ​ന വ​ഹാ​ബ്, നി​ധി അ​ഗ​ർ​വാ​ൾ, മാ​ള​വി​ക മോ​ഹ​ന​ൻ, റി​ദ്ധി കു​മാ​ർ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ ഒ​രു​മി​ക്കു​ന്ന​ത്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ്റ്റൈ​ലി​ലും സ്വാ​ഗി​ലും ക​രി​യ​റി​ൽ ഇ​തു​വ​രെ അ​വ​ത​രി​പ്പി​ക്കാ​ത്ത രീ​തി​യി​ലു​ള്ളൊ​രു പു​തു​പു​ത്ത​ൻ ലു​ക്കി​ലു​മാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ഭാ​സി​നെ ഡ​ബി​ൾ റോ​ളി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ൾ.

ഏ​വ​രേ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന അ​മാ​നു​ഷി​ക ഘ​ട​ക​ങ്ങ​ളും മി​ത്തു​ക​ളും ഒ​ക്കെ സ​ന്നി​വേ​ശി​പ്പി​ച്ചു​കൊ​ണ്ട് എ​ത്തു​ന്ന ഹൊ​റ​ർ എ​ന്‍റ​ർ​ടെ​യ്ന​റാ​യ രാ​ജാ​സാ​ബ് ഹൊ​റ​ർ ഈ​സ് ദ ​ന്യൂ ഹ്യൂ​മ​ർ എ​ന്ന ടാ​ഗ് ലൈ​നു​മാ​യാ​ണ് എ​ത്തു​ന്ന​ത് എ​ന്ന​തി​നാ​ൽ ത​ന്നെ പ്രേ​ക്ഷ​ക​രേ​വ​രും ഏ​റെ ആ​കാം​ക്ഷ​യി​ലാ​ണ്.

ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്‌​ന​റാ​യെ​ത്തി​യ പ്ര​തി റോ​ജു പാ​ണ്ഡ​ഗെ, റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​മാ​യ മ​ഹാ​നു​ഭാ​വു​ഡു എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മാ​രു​തി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ദ ​രാ​ജാ സാ​ബ്.

തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന രാ​ജാ​സാ​ബ് പീ​പ്പി​ൾ മീ​ഡി​യ ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ ടി.​ജി. വി​ശ്വ​പ്ര​സാ​ദാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ത​ന്നെ ഒ​രു ഹൊ​റ​ർ സി​നി​മ​യ്ക്കു​വേ​ണ്ടി ഒ​രു​ക്കി​യി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ സെ​റ്റാ​ണ് ചി​ത്ര​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

വി​വേ​ക് കു​ച്ചി​ബോ​ട്ല​യാ​ണ് സ​ഹ​നി​ർ​മാ​താ​വ്. ത​മ​ൻ എ​സ്. സം​ഗീ​തം പ​ക​രു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം: കാ​ർ​ത്തി​ക് പ​ള​നി, ചി​ത്ര​സം​യോ​ജ​നം: കോ​ത്ത​ഗി​രി വെ​ങ്കി​ടേ​ശ്വ​ര റാ​വു, ഫൈ​റ്റ് കോ​റി​യോ​ഗ്ര​ഫി: രാം ​ല​ക്ഷ്മ​ൺ മാ​സ്റ്റേ​ഴ്‌​സ്, കിം​ഗ് സോ​ള​മ​ൻ, വി​എ​ഫ്എ​ക്‌​സ്: ബാ​ഹു​ബ​ലി ഫെ​യിം ആ​ർ.​സി. ക​മ​ൽ ക​ണ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: രാ​ജീ​വ​ൻ, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ: എ​സ്.​എ​ൻ.​കെ, പി​ആ​ർ.​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

Tags : The RajaSaab Prabhas Nidhhi Agerwal

Recent News

Corehub Up