Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Praful Hinch

സ​ൺ​റൈ​സേ​ഴ്സി​ന് കൂ​റ്റ​ൻ സ്കോ​ർ; വി​സ്മ​യ​മാ​യി പ്ര​ഫു​ൽ ഹിങ്കെ, രാ​ജ​സ്ഥാ​ൻ ത​ക​ർ​ച്ച‍​യി​ലേ​ക്ക്

ഹൈ​ദ​രാ​ബാ​ദ്: ഇ​ഷാ​ൻ കി​ഷ​നും ഹെ​ൻ​റി​ച്ച് ക്ലാ​സ​നും ത​ക​ർ​ത്താ​ടി​യ മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് 216 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ സ്കോ​ർ. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ വി​റ​പ്പി​ച്ച​ത് ഐ​പി​എ​ൽ അ​ര​ങ്ങേ​റ്റ​ക്കാ​ര​നാ​യ പ്ര​ഫു​ൽ ഹി​ങ്കെയുടെ അ​വി​ശ്വ​സ​നീ​യ പ്ര​ക​ട​ന​മാ​ണ്. വി​ദ​ർ​ഭ​യി​ൽ നി​ന്നു​ള്ള ഈ ​യു​വ​താ​രം ത​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ഐ​പി​എ​ൽ മ​ത്സ​ര​ത്തി​ൽ ത​ന്നെ ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സീ​സ​ണി​ലെ മി​ക​ച്ച ഫോ​മി​ലു​ള്ള വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ പു​റ​ത്താ​ക്കി​യാ​ണ് പ്ര​ഫു​ൽ വി​ക്ക​റ്റ് വേ​ട്ട തു​ട​ങ്ങി​യ​ത്.

വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ ആ​ദ്യ പ​ന്തി​ൽ ത​ന്നെ വി​ക്ക​റ്റ് കീ​പ്പ​റു​ടെ കൈ​ക​ളി​ൽ എ​ത്തി​ച്ച് പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ ധ്രു​വ് ജൂ​റ​ലി​നെ ഇ​ൻ​സൈ​ഡ് എ​ഡ്ജി​ലൂ​ടെ ക്ലീ​ൻ ബൗ​ൾ​ഡി​ന് പു​റ​ത്താ​ക്കി. പി​ന്നാ​ലെ എ​ത്തി​യ ലു​വാ​ൻ​ഡ്രെ പ്രി​ട്ടോ​റി​യ​സ് ലോ​ങ് ലെ​ഗി​ൽ ക്യാ​ച്ച് ന​ൽ​കി പു​റ​ത്താ​യി. ഒ​രേ ഓ​വ​റി​ൽ ത​ന്നെ മൂ​ന്ന് നി​ർ​ണാ​യ​ക വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യാ​ണ് പ്ര​ഫു​ൽ ഹി​ങ്കെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ച്ച​ത്. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച അ​ര​ങ്ങേ​റ്റ പ്ര​ക​ട​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി ഇ​ത് മാ​റി. നി​ല​വി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് മ​ത്സ​ര​ത്തി​ൽ വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ ല​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up