Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prakash

ചോടിളകാതെ ഉ​റ​ച്ചു​നി​ന്ന പ്രകാശിന്‍റെ വിസ്മയവീട് വൈറലായി

കാ​​​​ഠ്മ​​​​ണ്ഡു: പ്ര​​​​കൃ​​​​തി​​​​യു​​​​ടെ സ​​​​ർ​​​​വ​​​സം​​​​ഹാ​​​​ര താ​​​​ണ്ഡ​​​​വ​​​​ത്തി​​​​ൽ നാ​​​​ടു​​​​മു​​​​ഴു​​​​വ​​​​ൻ ഒ​​​​ലി​​​​ച്ചു​​​​പോ​​​​യ​​​​പ്പോ​​​​ഴും പ്ര​​​​ള​​​​യ​​​​ജ​​​​ല​​​​ത്തെ വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ച് ഒ​​​​രു നാ​​​​ലു​​​​നി​​​​ല വീ​​​​ട് മാ​​​​ത്രം ത​​​​ല​​​​യു​​​​യ​​​​ർ​​​​ത്തി നി​​​​ന്നു! നേ​​​​പ്പാ​​​​ളി​​​​ലെ ത്രി​​​​ശൂ​​​​ലി ന​​​​ദീ​​​​തീ​​​​ര​​​​ത്ത് നു​​​​വാ​​​​കോ​​​​ട്ട് ഡു​​​​ങ്കെ ബ​​​​സാ​​​​റി​​​​ലെ പ്ര​​​​കാ​​​​ശ് എ​​​​ന്ന​​​​യാ​​​​ളു​​​​ടെ 40 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള പ​​​​ച്ച​​​​ച്ചാ​​​​യ​​​​മ​​​​ടി​​​​ച്ച വീ​​​​ടാ​​​​ണ് ഇ​​​​പ്പോ​​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും നാ​​​​ട്ടു​​​​കാ​​​​രി​​​​ലും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യം.

ചു​​​​റ്റു​​​​മു​​​​ള്ള വീ​​​​ടു​​​​ക​​​​ളും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും പാ​​​​ല​​​​ങ്ങ​​​​ളും വ​​​​ൻ പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്നു ത​​​​രി​​​​പ്പ​​​​ണ​​​​മാ​​​​യ​​​​പ്പോ​​​​ഴും ആ​​​​റു പേ​​​​രു​​​​ടെ ജീ​​​​വ​​​​നാ​​​​ണ് ഈ ‘അ​​​​ത്ഭു​​​​ത വീ​​​​ട്’കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ച്ച​​​​ത്.ക​​​​ഴി​​​​ഞ്ഞ 26നു​​​​ണ്ടാ​​​​യ മി​​​​ന്ന​​​​ൽപ്ര​​​​ള​​​​യ​​​​ത്തി​​​​ൽ ന​​​​ദി ക​​​​ര​​​​ക​​​​വി​​​​ഞ്ഞൊ​​​​ഴു​​​​കി​​​​യ​​​​പ്പോ​​​​ൾ പ്ര​​​​കാ​​​​ശും കു​​​​ടും​​​​ബ​​​​വും വീ​​​​ടി​​​​ന്‍റെ ടെ​​​​റ​​​​സി​​​​ലേ​​​​ക്കു മാ​​​​റി​​​​യാ​​​​ണ് ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. താ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ലെ ക​​​​ട​​​​യും ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ​​​​യു​​​​ടെ സാ​​​​ധ​​​​ന​​​​ങ്ങ​​​​ളും കാ​​​​റു​​​​ക​​​​ളും ബൈ​​​​ക്കു​​​​ക​​​​ളും ഒ​​​​ലി​​​​ച്ചു​​​​പോ​​​​യെ​​​​ങ്കി​​​​ലും കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ന​​​​യ്ക്ക് ഒ​​​​രു പോ​​​​റ​​​​ൽ പോ​​​​ലു​​​മേ​​​​റ്റി​​​​ല്ല.

പാറപോലെ ഉറച്ച ആ ‘ര​​​​ഹ​​​​സ്യം’

ഈ ​​​​ര​​​​ക്ഷ​​​​പ്പെ​​​​ട​​​​ൽ കേ​​​​വ​​​​ലം ഭാ​​​​ഗ്യം മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന് വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു. ഈ ‘പ​​​​ച്ച​​​​വീ​​​​ടി​​​​'നെ പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ​​​നി​​​​ന്നു ര​​​​ക്ഷി​​​​ച്ച പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​വ​​​​യാ​​​​ണ്:

ശക്തമായ അ​​​​ടി​​​​ത്ത​​​​റ: 40 വ​​​​ർ​​​​ഷം മു​​​​മ്പ് ന​​​​ദി​​​​ക്ക​​​​ര​​​​യി​​​​ൽ വീ​​​​ടു​​​​വ​​​​യ്ക്കു​​​​മ്പോ​​​​ൾ, റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന കൂ​​​​റ്റ​​​​ൻ ക​​​​ല്ലു​​​​ക​​​​ളും മ​​​​ണ്ണും പ്ര​​​​ത്യേ​​​​ക രീ​​​​തി​​​​യി​​​​ൽ നി​​​​ര​​​​ത്തി​​​​യാ​​​​ണ് അ​​​​ടി​​​​ത്ത​​​​റ ഉ​​​​റ​​​​പ്പി​​​​ച്ച​​​​ത്.

കോ​​​​ൺ​​​​ക്രീ​​​​റ്റ് ക​​​​രു​​​​ത്ത്: ചു​​​​റ്റു​​​​മു​​​​ള്ള ഭൂ​​​​രി​​​​ഭാ​​​​ഗം വീ​​​​ടു​​​​ക​​​​ളും സാ​​​​ധാ​​​​ര​​​​ണ ക​​​​ല്ലു​​​​ക​​​​ൾ അ​​​​ടു​​​​ക്കി​​​​വ​​​​ച്ച് ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ, പ്ര​​​​കാ​​​​ശ് ക​​​​മ്പി​​​​യും കോ​​​​ൺ​​​​ക്രീ​​​​റ്റും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് തൂ​​​​ണു​​​​ക​​​​ളും ബീ​​​​മു​​​​ക​​​​ളും ബ​​​​ല​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ച് ‘സ്ട്ര​​​​ക്ച​​​​റ​​​​ൽ സ്ട്രെം​​​ഗ്ത് ​’ന​​​​ൽ​​​​കി.

കൃ​​​​ത്യ​​​​മാ​​​​യ സ്ഥാ​​​​നം: ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ൽ ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യ ഭീ​​​​മ​​​​ൻ പാ​​​​റ​​​​ക​​​​ളും മ​​​​ര​​​​ങ്ങ​​​​ളും ന​​​​ദി​​​​യു​​​​ടെ ന​​​​ടു​​​​വി​​​​ലൂ​​​​ടെ ഒ​​​​ഴു​​​​കി​​​​പ്പോ​​​​യ​​​​പ്പോ​​​​ൾ, വീ​​​​ട് സ്ഥി​​​​തി​​​ചെ​​​​യ്തി​​​​രു​​​​ന്ന ഉ​​​​യ​​​​ർ​​​​ന്ന പ്ര​​​​ദേ​​​​ശം വ​​​​ലി​​​​യ ആ​​​​ഘാ​​​​ത​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.

ആ​​​​കൃ​​​​തി ന​​​​ൽ​​​​കി​​​​യ ആ​​​​നു​​​​കൂ​​​​ല്യം: ച​​​​തു​​​​രാ​​​​കൃ​​​​തി​​​​യി​​​​ലു​​​​ള്ള ചെ​​​​റി​​​​യ കെ​​​​ട്ടി​​​​ട​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ, വെ​​​​ള്ള​​​​ത്തി​​​​ന്‍റെ ശ​​​​ക്ത​​​​മാ​​​​യ കു​​​​ത്തൊ​​​​ഴു​​​​ക്കി​​​​നെ ര​​​​ണ്ടാ​​​​യി വി​​​​ഭ​​​​ജി​​​​ച്ച് ഇ​​​​രു​​​​വ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും തി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ ഈ ​​​​വീ​​​​ടി​​​​നു സാ​​​​ധി​​​​ച്ചു.

ശ​​​​രി​​​​യാ​​​​യ ആ​​​​സൂ​​​​ത്ര​​​​ണ​​​​വും ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള നി​​​​ർ​​​​മാ​​​​ണ​​​​വും ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ഘാ​​​​ത​​​​ത്തെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​മെ​​​​ന്ന​​​​തി​​​​ന്‍റെ ജീ​​​​വി​​​​ക്കു​​​​ന്ന തെ​​​​ളി​​​​വാ​​​​യി മാ​​​​റി സ​​​​മു​​​​ദ്രം പോ​​​​ലെ ഒ​​​​ഴു​​​​കി​​​​യ പ്ര​​​​ള​​​​യ​​​​ജ​​​​ല​​​​ത്തി​​​​ന് ന​​​​ടു​​​​വി​​​​ൽ ത​​​​നി​​​​ച്ചു​​​​നി​​​​ന്ന ഈ ​​​​പ​​​​ച്ച​​​​വീ​​​​ട്.

Latest News

Corehub Up