ന്യൂഡൽഹി: എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പൂർണമായും കള്ളമാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.
കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ സത്യവാങ്മൂലം സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരേ കുറ്റവിചാരണ നടപ്പാക്കണം.
രാജ്യവ്യാപകമായി എസ് ഐആർ നടത്തുന്നതിന് ആരാണ് അനുമതി നൽകിയത്? അധികാരപരിധിക്കു പുറത്തായിരുന്നിട്ടും പുതിയ വോട്ടർമാർക്കുള്ള ഫോം 6ൽ അധിക പ്രഖ്യാപനം നിർബന്ധമാക്കിയതു തെരഞ്ഞെടുപ്പു കമ്മിഷനാണ്. എന്നിട്ടും ഫോം 6ൽ ഭേദഗതി വരുത്തിയിട്ടില്ലെന്ന് കമ്മിഷൻ കോടതിയിൽ നുണ പറയുകയാണ്-പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.