Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prasidh

രാ​​ഹു​​ലും പ്ര​​സി​​ദ്ധും ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലേ​​ക്ക്

ബം​​ഗ​​ളൂ​​രു: വി​​രാ​​ട് കോഹ്‌ലി ക്കും രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്കും പി​​ന്നാ​​ലെ ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ക​​ളി​​ക്കാ​​ൻ കെ.​​എ​​ൽ. രാ​​ഹു​​ലും പ്ര​​സി​​ദ്ധ് കൃ​​ഷ്ണ​​യും. വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​ക്കു​​ള്ള ക​​ർ​​ണാ​​ട​​ക ടീ​​മി​​ൽ ഇ​​രു​​വ​​രും ക​​ളി​​ക്കും.

ജ​​നു​​വ​​രി 24 മു​​ത​​ലാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റ് തു​​ട​​ങ്ങു​​ന്ന​​ത്. മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളാ​​ണ് ടീ​​മി​​നെ ന​​യി​​ക്കു​​ന്ന​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ ക​​ളി​​ച്ച​​തി​​നു​​ശേ​​ഷ​​മാ​​ണ് രാ​​ഹു​​ലും പ്ര​​സി​​ദ്ധും ആ​​ഭ്യ​​ന്ത​​ര ഏ​​ക​​ദി​​ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ക​​ളി​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ന്ന​​ത്.

ദേ​​ശീ​​യ താ​​ര​​ങ്ങ​​ളും ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ക​​ളി​​ക്ക​​ണ​​മെ​​ന്ന ബി​​സി​​സി​​ഐ​​യു​​ടെ ക​​ർ​​ശ​​ന നി​​ർ​​ദേ​​ശ​​ത്തെ​​തു​​ട​​ർ​​ന്നാ​​ണ് രാ​​ഹു​​ലി​​നെ​​യും പ്ര​​സി​​ദ്ധി​​നെ​​യും ആ​​ഭ്യ​​ന്ത​​ര ഏ​​ക​​ദി​​ന ടൂ​​ർ​​ണ​​മെ​​ന്‍റാ​​യ വി​​ജ​​യ് ഹ​​സാ​​രെ​​ക്കു​​ള്ള ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്.

ടെ​​സ്റ്റി​​ൽ​​നി​​ന്നും ട്വ​​ന്‍റി20​​യി​​ൽ നി​​ന്നും വി​​ര​​മി​​ച്ച ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ വി​​രാ​​ട് കോഹ്‌ ലി ഡ​​ൽ​​ഹി​​ക്കാ​​യും രോ​​ഹി​​ത് ശ​​ർ​​മ മും​​ബൈ​​ക്കാ​​യും വി​​ജ​​യ് ഹ​​സാ​​രെ​​യി​​ൽ ക​​ളി​​ക്കു​​ന്നു​​ണ്ട്.

ജാ​​ർ​​ഖ​​ണ്ഡ്, കേ​​ര​​ളം, ത​​മി​​ഴ്നാ​​ട്, ത്രി​​പു​​ര, രാ​​ജ​​സ്ഥാൻ, മ​​ധ്യ​​പ്ര​​ദേ​​ശ് ടീ​​മു​​ക​​ൾ​​ക്കൊ​​പ്പം ഗ്രൂ​​പ്പ് എ​​യി​​ലാ​​ണ് ക​​ർ​​ണാ​​ട​​ക. അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലാ​​ണ് ക​​ർ​​ണാ​​ട​​ക ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളെ​​ല്ലാം ക​​ളി​​ക്കു​​ക.

Latest News

Corehub Up