Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pratheeksha 10th Edition Tomorrow

Pathanamthitta

മു​സ​ലി​യാ​ർ കോ​ള​ജി​ൽ പ്ര​തീ​ക്ഷ പ​ത്താം പ​തി​പ്പ് നാ​ളെ

പ​ത്ത​നം​തി​ട്ട: മു​സ​ലി​യാ​ർ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘പ്ര​തീ​ക്ഷ 2026’ പ​ത്താ​മ​ത് പ​തി​പ്പ് നാ​ളെ കോ​ള​ജ് കാ​മ്പ​സി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ളി​ൽ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം വ​ള​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ അ​മി​തോ​പ​യോ​ഗം, ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ദു​രു​പ​യോ​ഗം, സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ, റോ​ഡ് സു​ര​ക്ഷ​യും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും, അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ, വ്യ​ക്തി​സു​ര​ക്ഷ, ഉ​ത്ത​ര​വാ​ദി​ത്വ​പൂ​ർ​ണ​മാ​യ പെ​രു​മാ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മോ​ട്ടോ​ർ വാ​ഹ​നം, എ‌​ക്സൈ​സ്, പൊ​ലി​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ സ​ർ​വീ​സ​സ്, ഭ​ക്ഷ്യ​സു​ര​ക്ഷ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കും.

റോ​ഡ് സു​ര​ക്ഷ സം​ബ​ന്ധി​ച്ച് റീ​ൽ​സ് നി​ർ​മാ​ണം, ല​ഹ​രി​ക്കെ​തി​രേ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ​ക്കു​റി​ച്ച് ക്വി​സ് മ​ത്സ​രം, സൈ​ബ​ർ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് പ്ര​സം​ഗം, തീ ​ഉ​പ​യോ​ഗി​ക്കാ​തെ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ന് 9995791799 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്രി​യ ജി. ​ദാ​സ്, പ്ര​തീ​ക്ഷ ക​ൺ​വീ​ന​ർ ഡോ. ​എ​ൽ.​ ലി​ജേ​ഷ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ശ​ര​ത് രാ​ജ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up