Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pratheesh And His Family

Palakkad

ഉ​ള്ളു​ല​ച്ച കൊ​ള്ളി​യാ​ൻ ഓ​ർ​മ​യി​ൽ പ്ര​തീ​ഷും കു​ടും​ബ​വും

വ​ട​ക്ക​ഞ്ചേ​രി: ഇ​ടി​മി​ന്ന​ലി​ൽ വീ​ട്ടു​വ​ള​പ്പി​ലെ ക​വു​ങ്ങു​ക​ൾ കൂ​ട്ട​ത്തോ​ടെ ന​ശി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ലും സ​ങ്ക​ട​ത്തി​ലു​മാ​ണ് ക​ർ​ഷ​ക​നാ​യ ക​ണ്ണ​മ്പ്ര വാ​രു​ക്കു​ന്ന് പൊ​രു​വാ​യ് വീ​ട്ടി​ൽ പ്ര​തീ​ഷും കു​ടും​ബ​വും.

ര​ണ്ടാ​ഴ്ച മു​മ്പു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലാ​ണ് അ​ട​യ്ക്കാ​കു​ല​ക​ൾ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന 28 ക​വു​ങ്ങു​ക​ൾ കൂ​ട്ട​ത്തോ​ടെ ന​ശി​ച്ച​ത്. മി​ന്ന​ലേ​റ്റ​തി​ന്‍റെ ശ​ക്തി​യി​ൽ ക​വു​ങ്ങു​ക​ളെ​ല്ലാം ക​രി​വാ​ളി​ച്ച നി​ല​യി​ലാ​യി. ചി​ല ക​വു​ങ്ങു​ക​ൾ പൊ​ട്ടി​പ്പി​ള​ർ​ന്നു. ഇ​തി​നി​ട​യി​ലെ വാ​ഴ​ക​ൾ പി​ണ്ടി ഉ​ൾ​പ്പെ​ടെ ക​ത്തു​ന്ന കാ​ഴ്ച​ക​ളി​പ്പോ​ഴും മ​ന​സി​ൽ ഭീ​തി യു​യ​ർ​ത്തു​ക​യാ​ണെ​ന്ന് പ്ര​തീ​ഷ് പ​റ​ഞ്ഞു. ര​ണ്ട് തെ​ങ്ങു​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്.

മി​ന്ന​ലി​ൽ സ​മീ​പ​ത്തെ വ​ലി​യ കൊ​ന്ന​മ​ര​വും വേ​പ്പു​മ​ര​വും പി​ള​ർ​ന്നു. ര​ണ്ടും ഇ​പ്പോ​ൾ ഉ​ണ​ങ്ങി. കി​ണ​റി​ലേ​ക്കു​ള്ള മോ​ട്ടോ​ർ വ​യ​റു​ക​ളും ക​ത്തി​ക്ക​രി​ഞ്ഞി​രു​ന്നു. പ​ത്ത​ടി മാ​ത്രം ദൂ​ര​മു​ള്ള വീ​ടി​നു​ള്ളി​ലേ​ക്ക് മി​ന്ന​ൽ ഏ​ൽ​ക്കാ​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​യി​രു​ന്നെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. വൈ​കീ​ട്ട് ഏ​ഴു​മ​ണി​യോ​ടെ ചെ​റി​യ മ​ഴ​ക്കൊ​പ്പ​മു​ണ്ടാ​യ മി​ന്ന​ലി​ലാ​ണ് പേ​ടി​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​മു​ണ്ടാ​യ​ത്. ചു​റ്റും വ​ലി​യ മ​ര​ങ്ങ​ളു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. അ​യ​ൽ​വാ​സി​യാ​യ പ്ര​ജി​ത്തി​ന്‍റെ വീ​ട്ടി​ലെ ഫാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക്ട്രി​ക് സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചി​രു​ന്നു.

കൃ​ഷി​ഭ​വ​നി​ൽ​നി​ന്ന് അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ വി​വേ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യി​ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കാ​യ്ഫ​ല​ങ്ങ​ൾ നി​റ​ഞ്ഞു തു​ട​ങ്ങി​യ ക​വു​ങ്ങു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. പ്ര​കൃ​തി​ദു​ര​ന്ത​മെ​ന്ന നി​ല​യി​ൽ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ്ര​തീ​ഷും കു​ടും​ബ​വും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up