Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Precious Gift

ആ​ദ്യ തി​രു​നാ​ളി​നു റോ​മാ​യു​ടെ അ​മൂ​ല്യ സ​മ്മാ​നം

ച​ങ്ങ​നാ​ശേ​രി​യു​ടെ ആ​ത്മീ​യ ച​രി​ത്ര​ത്തി​ൽ പൊ​ൻ​തൂ​വ​ലാ​യി മാ​റി​യ അ​പൂ​ർ​വ ച​രി​ത്ര​രേ​ഖ​യു​ടെ ഓ​ർ​മ പു​തു​ക്കി വി​ശ്വാ​സീ​സ​മൂ​ഹം. പാ​റേ​ൽ പ​ള്ളി​യി​ലെ ആ​ദ്യ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടാ​ൻ റോ​മി​ൽ​നി​ന്നു ല​ഭി​ച്ച ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​മാ​ണി​ത്. ബ​സ​ലി​ക്കാ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​നി​ടെ പാ​റേ​ൽ പ​ള്ളി​ക്കു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പേ മാ​ർ​പാ​പ്പ ന​ൽ​കി​യ സ്നേ​ഹ​മു​ദ്ര​യു​ടെ രേ​ഖ ക​ണ്ടെ​ടു​ക്ക​പ്പെ​ട്ട​ത് ഇ​ര​ട്ട​ത്തി​ള​ക്ക​മാ​യി.

എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​ർ എ​ട്ട് അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ​ദി​ന​ത്തി​ൽ പ്ര​ത്യേ​ക ദ​ണ്ഡ​വി​മോ​ച​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് അ​ന്ന​ത്തെ വി​കാ​രി അ​പ്പ​സ്തോ​ലി​ക ബി​ഷ​പ് മാ​ർ മാ​ത്യു മാ​ക്കീ​ലാ​ണ് 1906 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് റോ​മി​ലെ പ്രൊ​പ്പ​ഗാ​ന്ത ഫി​ദെ തി​രു​സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യ ക​ർ​ദി​നാ​ൾ ജി​റോ​ള​മോ മ​രി​യ ഗൊ​ത്തി​ക്ക് ക​ത്ത​യ​ച്ച​ത്.

അ​മ​ലോ​ത്ഭ​വ ജൂ​ബി​ലി സ്മാ​ര​ക​മാ​യി ച​ങ്ങ​നാ​ശേ​രി​യി​ൽ ഒ​രു പ​ള്ളി പ​ണി​ക​ഴി​പ്പി​ച്ച വി​വ​രം ക​ത്തി​ലു​ണ്ടാ​യി​രു​ന്നു. വി​ശ്വാ​സി​ക​ളു​ടെ ഭ​ക്തി​യും ആ​ത്മീ​യ​നി​ഷ്ഠ​യും വ​ർ​ധി​പ്പി​ക്കാ​ൻ എ​ല്ലാ വ​ർ​ഷ​വും അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ​ദി​ന​ത്തി​ൽ ഈ ​പ്രാ​ർ​ഥ​നാ​ല​യം ഭ​ക്തി​പൂ​ർ​വം സ​ന്ദ​ർ​ശി​ക്കു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക്, എ​ത്ര ത​വ​ണ സ​ന്ദ​ർ​ശി​ക്കു​ന്നു​വോ അ​ത്ര​യും ത​വ​ണ പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം (toties quoties indulgentiam plenariam) പ്രാ​പി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വ​ണ​മെ​ന്ന് ക​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

റോ​മി​ൽ​നി​ന്നു​ള്ള അം​ഗീ​കാ​രം

ബി​ഷ​പ് മാ​ർ മാ​ത്യു മാ​ക്കീലി​ന്‍റെ അ​പേ​ക്ഷ​യെ​ത്തു​ട​ർ​ന്ന്, സെ​പ്റ്റം​ബ​ർ 22നു ​പ​ത്താം പി​യൂ​സ് മാ​ർ​പാ​പ്പ​യു​മാ​യി ന​ട​ത്തി​യ ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം പ​രി​ശു​ദ്ധ സിം​ഹാ​സ​നം ഈ ​പ്രാ​ർ​ഥ​നാ​ല​യ​ത്തി​ന് പ്ര​ത്യേ​ക പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം അ​നു​വ​ദി​ച്ചു തീ​രു​മാ​ന​മെ​ടു​ത്തു. മാ​ക്കീ​ൽ മെ​ത്രാ​ന്‍റെ അ​പേ​ക്ഷ​യു​ടെ മു​ക​ളി​ൽ വ​ല​തു​ഭാ​ഗ​ത്തു തീ​രു​മാ​നം എ​ഴു​തി​യ​താ​യി രേ​ഖ​യി​ൽ കാ​ണാം.

സെ​പ്റ്റം​ബ​ർ 22, 1905. പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം എ​ത്ര പ്രാ​വ​ശ്യം വേ​ണ​മെ​ങ്കി​ലും (toties quoties) അ​നു​വ​ദി​ക്കു​ന്നി​ല്ല. സാ​ധാ​ര​ണ വ്യ​വ​സ്ഥ​ക​ൾ​ക്ക വി​ധേ​യ​മാ​യി, ഡി​സം​ബ​ർ എ​ട്ടി​ന് ഒ​രി​ക്ക​ൽ മാ​ത്രം നേ​ടാ​വു​ന്ന (semel in die) പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണ്... തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ 26ന് ​റോ​മി​ൽ​നി​ന്ന് ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം അ​യ​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു.

ച​ങ്ങ​നാ​ശേ​രി അ​മ​ലോ​ത്ഭ​വ ജൂ​ബി​ലി സ്മാ​ര​ക​ക്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും മെ​ത്രാ​സ​ന​പ്പ​ള്ളി വി​കാ​രി​യു​മാ​യി​രു​ന്ന ക​ണ്ട​ങ്കേ​രി കു​ര്യാ​ക്കോ​സ് ക​ത്ത​നാ​ർ 1907 ഒ​ക്ടോ​ബ​ർ 30നു ​പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഇ​പ്ര​കാ​രം കാ​ണാം "എ. ​പെ. പെ. ​ബ. ന​മ്മു​ടെ മെ​ത്രാ​ന​ച്ച​ൻ അ​വ​ർ​ക​ൾ ആ​റാ​ടോ മു​ത​ൽ ഈ ​കാ​ര്യ​സാ​ദ്ധ്യ​ത്തി​നാ​യി വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​ത​ന്ന​തു​കൂ​ടാ​തെ, പ​രി​ശു​ദ്ധ പി​താ​വാ​യ 10-ാം പീ​യോ​സു മാ​ർ​പ്പാ​പ്പാ തി​രു​മ​ന​സ്സി​നു ബോ​ധി​പ്പി​ച്ചു. ധ​നു 8-ാം തി​രു​നാ​ൾ ദി​വ​സം ക്ര​മ​പ്ര​കാ​രം കു​മ്പ​സാ​രി​ച്ചു ശു: ​കു​ർ​ബ്ബാ​ന കൈ​കൊ​ണ്ട് ഈ ​പ​ള്ളി​യി​ൽ കു​മ്പി​ട്ടു ന​മ​സ്ക​രി​ക്കു​ന്ന സ​ക​ല വി​ശ്വാ​സി​ക​ൾ​ക്കും പ​രി​പൂ​ർ​ണ്ണ ദ​ണ്ഡ​വി​മോ​ച​ന​മെ​ന്ന വി​ല​യേ​റി​യ മ​നോ​ഗു​ണ​വും സ​മ്പാ​ദി​ച്ചു.'

ആ​ത്മീ​യ അ​നു​ഗ്ര​ഹം

ഈ ​ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​ത്തോ​ടെ, അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ദി​ന​ത്തി​ൽ ഈ ​പ​ള്ളി ഭ​ക്തി​പൂ​ർ​വം സ​ന്ദ​ർ​ശി​ച്ച് പ്രാ​ർ​ഥി​ക്കു​ന്ന ഏ​വ​ർ​ക്കും പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം പ്രാ​പി​ക്കാ​നു​ള്ള അ​പൂ​ർ​വ​മാ​യ ആ​ത്മീ​യ വ​രം ല​ഭി​ച്ചു. ആ​ദ്യ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് റോ​മി​ൽ​നി​ന്നു ല​ഭി​ച്ച ഈ ​അ​നു​മ​തി, ച​ങ്ങ​നാ​ശേ​രി​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ദൈ​വ​ജ​ന​ത്തി​നു വ​ലി​യ ആ​ത്മീ​യ സ​ന്തോ​ഷ​വും ഉ​ണ​ർ​വു​മാ​ണ് സ​മ്മാ​നി​ച്ച​ത്.

Latest News

Corehub Up