കൊച്ചി: അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ മക്കള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ സ്ഥാപനം മുഖേന ഇ ഗ്രാന്റ്സ് വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഓഗസ്റ്റ് 15. കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്പറേഷന് പട്ടികജാതി വികസന ഓഫീസുമായോ 04842422256 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.