Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PremiumHike

Middle East and Gulf

നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ

മ​നാ​മ: പ്ര​വാ​സി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ പ​രി​ര​ക്ഷ ല​ക്ഷ്യ​മി​ട്ട് ന​ട​പ്പി​ലാ​ക്കി​യ "നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷുറ​ൻ​സ്' പ​ദ്ധ​തി​യി​ൽ ഒ​രു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ വ​രു​ത്തി​യ വ​ൻ പ്രീ​മി​യം വ​ർ​ധ​ന അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ ആ​ക്ടിംഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​രും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യ​വും ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ​ഞ്ഞ പ്രീ​മി​യ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ പ​രി​ര​ക്ഷ എ​ന്ന പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ത്തോ​ടെ തു​ട​ക്ക​മി​ട്ട പ​ദ്ധ​തി ഇ​പ്പോ​ഴ​ത്തെ നി​ര​ക്ക് വ​ർധന​യോ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​നാ​വാ​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ്രാ​യ​ഭേ​ദ​മ​ന്യേ ഫ്ലാ​റ്റ് പ്രീ​മി​യ നി​ര​ക്ക് എ​ന്ന​താ​യി​രു​ന്നു നോ​ർ​ക്ക കെ​യ​റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. എ​ന്നാ​ൽ പ്രാ​യ​ത്തി​ന​നു​സ​രി​ച്ച് വി​വി​ധ സ്ലാ​ബു​ക​ൾ തി​രി​ച്ച് ഉ​യ​ർ​ന്ന പ്രീ​മി​യം ഈ​ടാ​ക്കു​ന്ന​ത് സ​ർ​ക്കാ​രിന്‍റെ ത​ന്നെ വാ​ഗ്ദാ​ന​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ കു​ടും​ബ ഇ​ൻ​ഷു​റ​ൻ​സി​ന് പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ 13,411 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ഈ മാസം 31-ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന നി​ല​വി​ലു​ള്ള പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് പ​ഴ​യ പ്രീ​മി​യ​ത്തി​ൽ ത​ന്നെ പോ​ളി​സി പു​തു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണം. സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ മു​ഴു​വ​ൻ പോ​ളി​സി ഉ​ട​മ​ക​ൾ​ക്കും പു​തു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക സാ​ധ്യ​മ​ല്ല.

അ​തി​നാ​ൽ, നി​ല​വി​ലെ പോ​ളി​സി​ക​ളു​ടെ തു​ട​ർ​ച്ച​യ്ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും ത​ട​സ​മി​ല്ലാ​ത്ത രീ​തി​യി​ൽ ന്യാ​യ​മാ​യ കാ​ലാ​വ​ധി അ​നു​വ​ദി​ക്ക​ണം. ഈ ​ഗ്രേ​സ് പീ​രി​യ​ഡ് കാ​ല​യ​ള​വി​ൽ ചി​കി​ത്സാ പ​രി​ര​ക്ഷ ല​ഭ്യ​മാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ നോ​ർ​ക്ക റൂ​ട്ട്സും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും വ്യ​ക്ത​മാ​യ രേ​ഖാ​മൂ​ല​മു​ള്ള ഉ​റ​പ്പ് ന​ൽ​ക​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​നി​ര​ക്ക് വ​ർധ​ന​യ്ക്കെ​തി​രെ മു​ഴു​വ​ൻ പ്ര​വാ​സി സം​ഘ​ട​ന​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്തു.

Latest News

Corehub Up