Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prevent Suicide

Kannur

ആ​ത്മ​ഹ​ത്യ​യെ പ്ര​തി​രോ​ധി​ക്കാ​ൻ ന​വ​ജ്യോ​തി​യു​ടെ "കൂ​ട​പ്പി​റ​പ്പ്'

ചെ​റു​പു​ഴ: ലോ​ക ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​റു​പു​ഴ ന​വ​ജ്യോ​തി കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് (ബി​എ​സ്ഡ​ബ്ല്യു) വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ലും പൊ​തു​വേ​ദി​ക​ളി​ലും ആ​ത്മ​ഹ​ത്യ​ക്കെ​തി​രേ സ​ന്ദേ​ശം ഉ​യ​ർ​ത്തി തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. "കൂ​ട​പ്പി​റ​പ്പ്' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​നു​ള്ള കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്തും പ​ക​ർ​ന്നു​ന​ൽ​കി.

ചി​റ്റാ​രി​ക്കാ​ൽ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ, സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച തെ​രു​വു​നാ​ട​കം ന​വ്യാ​നു​ഭ​വ​മാ​യി. ജീ​വി​തം എ​ത്ര​മേ​ൽ മ​നോ​ഹ​ര​മാ​ണെ​ന്നും ചെ​റി​യ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ ജീ​വ​നൊ​ടു​ക്കു​ന്ന പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ എ​ത്ര​ത്തോ​ളം ജാ​ഗ്ര​ത വേ​ണ​മെ​ന്നും നാ​ട​കം വ​ര​ച്ചു​കാ​ട്ടി. വി​ദ്യാ​ർ​ഥി​ക​ളി​ലും അ​ധ്യാ​പ​ക​രി​ലും ഒ​രു​പോ​ലെ ചി​ന്താ​വി​ഷ​യ​മു​ണ​ർ​ത്താ​ൻ സ​ഹാ​യ​ക​മാ​യി.

കാ​മ്പ​യി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. സോ​മ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ. ​സി​ജോ​യി പോ​ൾ ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം ന​ൽ​കി. ജീ​വി​തം ന​ഷ്ട​പ്പെ​ടു​ത്ത​ല​ല്ല, അ​തി​ജീ​വി​ക്കാ​നു​ള്ള​താ​ണെ​ന്നും പ​ര​സ്പ​രം കൈ​ത്താ​ങ്ങാ​വു​ക എ​ന്ന​താ​ണ് മ​നു​ഷ്യ​ന്‍റെ ഏ​റ്റ​വും വ​ലി​യ ധ​ർ​മമെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ബി​എ​സ്ഡ​ബ്ല്യു വി​ഭാ​ഗം മേ​ധാ​വി ഫാ. ​ബി​നോ​യ് വാ​ഴ​യി​ൽ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up