ലണ്ടൻ: ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡിൽട്ടണും ഇന്ന് മുംബൈയിലെത്തും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി പുരസ്കാരങ്ങളിലൊന്നായ എർത്ത്ഷോട്ട് പുരസ്കാരം പ്രഖ്യാപിക്കുന്നതിനാണ് ഇരുവരുടെയും ഇന്ത്യാ സന്ദർശനം.
അന്തിമപട്ടികയിലെത്തുന്ന അഞ്ച് വിജയികൾക്ക് ഒരു ദശലക്ഷം പൗണ്ട് (ഏകദേശം 12.25 കോടി രൂപ) വീതമാണ് സമ്മാനത്തുക.ആറ് വർഷം മുമ്പ് വില്യം രാജകുമാരനാണ് പുരസ്കാരം ഏർപ്പെടുത്തിയത്.