അന്പൂരി: പനച്ചമൂട് രാജഗിരി ക്രിസ്തുരാജാ പള്ളിയിൽ മിശിഹായുടെ രാജത്വ തിരുനാളിനോടനുബന്ധിച്ചുള്ള പത്തു ദിവസത്തെ തിരുക്കർമങ്ങളും ഇടവകയിൽനിന്നുള്ള വൈദികനായ ഫാ. വർഗീസ് കൊടിത്തറയുടെ പൗരോഹിത്യ ജൂബിലി ആഘോഷങ്ങളും 13 മുതൽ 22 വരെ സംഘടിപ്പിക്കും.
13നു വൈകുന്നേരം 4.30ന് ജപമാലയോടെ തിരുനാൾ പരിപാടികൾ ആരംഭിക്കും. തുടർന്ന് പ്രസുദേന്തി വാഴ്ച, കൊടിയേറ്റ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. ഇടവക വികാരി ഫാ. അന്തോനിച്ചൻ തറക്കുന്നേൽ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും.
14നു പൂർവികാനുസ്മരണ ദിനമായി ആചരിക്കും. വൈകുന്നേരം 4.30ന് ജപമാല, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവ നടക്കും. കുച്ചപ്പുറം ഇടവക വികാരി ഫാ. ജിനോ കന്യേകോണിൽ സിഎംഐ മുഖ്യകാർമികനാകും. തുടർന്ന് സെമിത്തേരി സന്ദർശനവും ഒപ്പീസും നടത്തും.
15 ന് ആഘോഷമായ റാസ കുർബാനയും വാഹന വെഞ്ചരിപ്പും ഇടവക ധ്യാനവും നടക്കും. വൈകുന്നേരം 3.30ന് ജപമാലയും തുടർന്ന് ആഘോഷമായ റാസ കുർബാനയും വചനസന്ദേശവും ഉണ്ടായിരിക്കും. കുറ്റിച്ചൽ ലൂർദ് മാതാ കോളജ് വാർഡൻ ഫാ. ഷെറിൻ കുറശ്ശേരി തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. വൈകുന്നേരം ആറിനു വാഹന വെഞ്ചരിപ്പും 6.15ന് ധ്യാനവിചിന്തനവും നടക്കും. എംസിബി എസ് സഭാംഗമായ ഫാ. ജൂഡ് കോയിൽപറമ്പിൽ ധ്യാനത്തിനു നേതൃത്വം നൽകും. രാത്രി 8.30ന് ദിവ്യകാരുണ്യ ആരാധനയും ഒന്പതിനു സമാപന ആശീർവാദവും ഉണ്ടായിരിക്കും.
16നു കുമ്പസാര ദിനമായി ആചരിക്കും. വൈകുന്നേരം 4.30ന് ജപമാല, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവ നടക്കും. മായം ഇടവക വികാരി ഫാ. ജോർജ് കപ്പാമൂട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് 6.15ന് എംസിബിഎസ് സഭാംഗമായ ഫാ. ജൂഡ് കോയിൽപറമ്പിലിന്റെ നേതൃത്വത്തിൽ ധ്യാനവിചിന്തനവും കുമ്പസാരവും നടക്കും. രാത്രി 8.30ന് ദിവ്യകാരുണ്യ ആരാധനയും ഒന്പതിനു സമാപന ആശീർവാദവും ഉണ്ടായിരിക്കും.
17ന് ഇടവക ധ്യാനദിനവും വീട്ടുകഴുന്നു വെഞ്ചരിപ്പും നടക്കും. വൈകുന്നേരം 4.30ന് ജപമാലയും തുടർന്ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവയും ഉണ്ടായിരിക്കും. എംസിബിഎസ് സഭാംഗമായ ഫാ. ജൂഡ് കോയിൽപറമ്പിൽ ധ്യാനവിചിന്തനത്തിനു നേതൃത്വം നൽകും. തുടർന്ന് ദിവ്യകാരുണ്യ ആരാധനയും സമാപന ആശീർവാദവും നടക്കും.
18നു പൗരോഹിത്യ ജൂബിലി ആഘോഷദിനമാണ്. വൈകുന്നേരം 4.30ന് ജപമാല, മധ്യസ്ഥ പ്രാർഥന, സീറോ മലങ്കര ക്രമത്തിലുള്ള വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവ നടക്കും. പനച്ചമൂട് ഇടവക വികാരി ഫാ. വർഗീസ് കൊടിത്തറ മുഖ്യകാർമികനാകും. വൈകുന്നേരം 6.30ന് ജൂബിലി ആശംസാസമ്മേളനം നടത്തപ്പെടും.
19നു കഴുന്ന് സമർപ്പണ ദിനമായി ആചരിക്കും. വൈകുന്നേരം 4.30ന് ജപമാല, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവ നടക്കും. അമ്പൂരി ഫൊറോന പള്ളി വികാരി ഫാ. സോണി കരുവേലിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
20നു കലാസന്ധ്യാ ദിനമായി ആചരിക്കും. വൈകുന്നേരം 4.30ന് ജപമാല, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവ നടക്കും. അമ്പൂരി ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. നവീൻ മാമ്മൂട്ടിൽ മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം 6.30ന് കലാസന്ധ്യ അരങ്ങേറും. 21നു പ്രദക്ഷിണ ദിനമാണ്. വൈകുന്നേരം 4.30ന് ജപമാല, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവ നടക്കും. ആറുകാണി ഫൊറോന വികാരി ഫാ. ജോബിൻ വെട്ടുകല്ലേൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ചപ്പാത്ത് കുരിശടിയിലേക്ക് പ്രദക്ഷിണം. ലോയോള സ്കൂൾ ഡയറക്ടറും മാനേജരുമായ ഫാ. തോമസ് എസ്ജെ സന്ദേശം നൽകും. പള്ളിയിൽ സമാപന ആശീർവാദവും ബാൻഡ് മേളം, ശിങ്കാരിമേളം, ആകാശവിസ്മയം എന്നിവയും ഉണ്ടായിരിക്കും.
22നു തിരുനാളിന്റെ സമാപന ദിനമായി ആചരിക്കും. രാവിലെ 9.45ന് സപ്രാ, ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവ നടക്കും. പത്തുകാണി ഇടവക വികാരി ഫാ. ഷിന്റോ ശൗര്യാംകുഴി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പള്ളിക്കുചുറ്റും പ്രദക്ഷിണം, കൊടിയിറക്ക്, സമാപന ആശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.
വികാരി ഫാ. അന്തോനിച്ചൻ തറക്കുന്നേൽ, കൈക്കാരൻമാരായ ജോസഫ് കെ.വി. കല്ലുവേലിൽ, സജോവർഗീസ് ആലുങ്കൽ, കൺവീനർമാരായ സജോ ജെയിംസ് നിരപ്പിൽ പ്ലാങ്കാല, ഷീജ പുത്തൻപറമ്പിൽ എന്നിവർ നേതൃത്വം വഹിക്കും.