തൃശൂർ: കേരളത്തിലെ പ്രമുഖ പ്രീ- എൻജിനീയേർഡ് സ്റ്റീൽ ബിൽഡിംഗ് നിർമാതാക്കളായ പ്രൈം ഗ്രൂപ്പ് ഓഫ് കന്പനീസ് പുഴയ്ക്കലിൽ ഒരുക്കിയിരിക്കുന്ന പ്രീമിയം ലൈഫ്സ്റ്റൈൽ ആൻഡ് എന്റർടൈൻമെന്റ് ഡെസ്റ്റിനേഷനായ പ്രൈം പ്രൊമേനേഡ് ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായികളായ ഡോ. ജോയ് ആലുക്കാസ്, പ്രകാശ് പട്ടാഭിരാമൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ദീപം തെളിയിക്കൽ ചടങ്ങിൽ ജോളി ആലുക്കാസ്, വർധിനി പ്രകാശ്, സീമ അനിൽ, വിവേക് വിൻസെന്റ്, വർഷ, റോമാസ് എസ്. വാസ്വാനി, ജോളി ജോർജ്, ശ്യാമ ജോളി എന്നിവർ പങ്കെടുത്തു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ചടങ്ങിൽ സന്നിഹിതനായിരുന്നു.
45,000 ചതുരശ്ര അടിയിൽ സജ്ജീകരിച്ചിരിക്കുന്ന പ്രൈം പ്രൊമേനേഡ്, ഷോപ്പിംഗ്, ഡൈനിംഗ്, ഫിറ്റ്നസ്, വെൽനെസ്, വിനോദം, ദൈനംദിന സൗകര്യങ്ങൾ എന്നിവയെ ഒരൊറ്റ കുടക്കീഴിൽ ഒരുക്കുന്ന ആധുനിക ലൈഫ്സ്റ്റൈൽ ഡെസ്റ്റിനേഷനാണ്. അത്യാധുനിക പ്രി- എൻജിനീയേർഡ് സ്റ്റീൽ ബിൽഡിംഗ് (പിഇബി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.
ആധുനിക സൗകര്യങ്ങളും വൈവിധ്യമാർന്ന സേവനങ്ങളും സമന്വയിപ്പിച്ച പ്രൈം പ്രൊമെനേഡ് തൃശൂരിലെ പുതിയ ലൈഫ്സ്റ്റൈൽ, വെൽനെസ് ആൻഡ് എന്റർടെയ്ൻമെന്റ് കേന്ദ്രമായി മാറുമെന്ന് പ്രത്യാശിക്കുന്നതായി പ്രൈം ഗ്രൂപ്പ് അധികൃതർ അറിയിച്ചു.