Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Buses High Speed

Ernakulam

ആ​ര് ക​ടി​ഞ്ഞാ​ണി​ടും

കൊ​ച്ചി: മ​നു​ഷ്യ​ജീ​വ​നു​ക​ള്‍ പൊ​ലി​ഞ്ഞി​ട്ടും ഹൈ​ക്കോ​ട​തി രൂ​ക്ഷ​വി​മ​ര്‍​ശ​നം ന​ട​ത്തി​യി​ട്ടും കൊ​ച്ചി​യി​ല്‍ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ല്‍ തു​ട​രു​ന്നു. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി റോ​ഡി​ൽ നി​ൽ​ക്കു​ന്ന ട്രാ​ഫി​ക് പൊ​ലി​സി​നു പോ​ലും ര​ക്ഷ​യി​ല്ലാ​താ​യ​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഈ ​മ​ര​ണ​പ്പാ​ച്ചി​ലി​ന് ആ​ര് ത​ട​യി​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പൊ​തു​ജ​നം.

ഓ​രോ വ​ര്‍​ഷ​വും സ്വ​കാ​ര്യ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യാ​ണ് ട്രാ​ഫി​ക് പൊ​ലി​സി​ന്‍റെ ക​ണ​ക്കു​ക​ള്‍. 2023ല്‍ 23 ​മ​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 228 അ​പ​ക​ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍, അ​ടു​ത്ത വ​ര്‍​ഷം 20 മ​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 240 അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. 2025ല്‍ ​കേ​സു​ക​ളു​ടെ എ​ണ്ണം 271 ആ​യി ഉ​യ​ര്‍​ന്നു. 16 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗു​മാ​ണ് മ​ര​ണ​ങ്ങ​ള്‍​ക്കി​ടി​യാ​ക്കി​യി​ട്ടു​ള്ള​ത്.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​ര്‍​വീ​സ് സ​മ​യ​മാ​ണ് ന​ഗ​ര​ത്തി​ലെ അ​മി​ത​വേ​ഗ​ത​യ്ക്ക് കാ​ര​ണ​മാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത്. അ​പ​ക​ട​ങ്ങ​ളും ഇ​തേ​ത്തു​ട​ര്‍​ന്നു​ള്ള മ​ര​ണ​ങ്ങ​ളും പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ലെ സ​മ​യ​ക്ര​മ​ത്തി​ല്‍ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്‌​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

ലൈ​സ​ന്‍​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ക, അ​മി​ത വേ​ഗ​ത, അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ്, അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ ഓ​വ​ര്‍​ടേ​ക്കിം​ഗ്, ല​ഹ​രി കേ​സു​ക​ളി​ല​ട​ക്കം പ്ര​തി​ക​ളാ​യ​വ​രെ ജീ​വ​ന​ക്കാ​രാ​യി നി​യ​മി​ക്കു​ക, നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വു​ക​ള്‍ മ​നഃ​പൂ​ര്‍​വം അ​നു​സ​രി​ക്കാ​തി​രി​ക്കു​ക, നി​ശ്ചി​ത ബ​സ് സ്റ്റോ​പ്പു​ക​ളി​ല്‍ നി​ര്‍​ത്താ​തി​രി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് വി​വി​ധ പ​രി​ശോ​ധ​ന​ക​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​വ.

ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് പൊ​ലി​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​യി​രി​ക്കെ ഇ​വ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വി​ര​ലി​ല്‍ എ​ണ്ണാ​വു​ന്ന​വ മാ​ത്ര​മാ​ണ്. ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ര്‍​മാ​രും, ഡ്രൈ​വിം​ഗി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. റോ​ഡി​ലെ തി​ര​ക്കു​മൂ​ലം ന​ഷ്ട​പ്പെ​ട്ട സ​മ​യം വീ​ണ്ടെ​ടു​ക്കാ​നു​ള്ള മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ ഫു​ട്പാ​ത്തി​ലൂ​ടെ​യു​ള്ള അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗും ന​ഗ​ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം കു​റ്റ​ക്കാ​ര്‍​ക്ക് പ​ല​പ്പോ​ഴും ശ​രി​യാ​യ ശി​ക്ഷ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ മാ​ത്രം ക​ര്‍​ശ​ന​മാ​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളും നി​യ​മ​ങ്ങ​ളും നി​ര​ന്ത​ര​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up