Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Visuals

ഡോ​ക്ട​ര്‍​ക്കെ​തി​രാ​യ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി: ഫോ​ണി​ല്‍ 12 യു​വ​തി​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍, പ്ര​തി ഒ​ളി​വി​ല്‍ 

കൊ​ച്ചി: യു​വ​ന​ടി​യും സം​ഘ​വും ഫ്‌​ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മ​ര്‍​ദി​ച്ച ഡോ. ​ജോ​ണ്‍​സ​ണ്‍ കെ. ​വ​ര്‍​ഗീ​സി​നെ​തി​രെ (41) നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ പൊ​ലി​സി​ന് ല​ഭി​ച്ചു. പ്ര​തി​യു​ടെ ഫോ​ണി​ല്‍ നി​ന്നും 12 യു​വ​തി​ക​ളു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലി​സ് ക​ണ്ടെ​ത്തി. നി​ല​വി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ള്‍​ക്കാ​യി പൊ​ലി​സ് തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. 

ന​ടി​യും അ​ഭി​ഭാ​ഷ​ക​യു​മാ​യ അ​തു​ല്യ ച​ന്ദ്ര​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ അ​മ്പ​തു​കാ​രി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പൊ​ലി​സ് ഡോ​ക്ട​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഡോ​ക്ട​റെ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടു. 

ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത് മ​ദ്യം ന​ല്‍​കി​യ ശേ​ഷം കാ​ക്ക​നാ​ട്ടെ ഹോ​ട്ട​ലി​ല്‍ എ​ത്തി​ച്ച് ഡോ​ക്ട​ര്‍ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് അ​മ്പ​തു​കാ​രി​യു​ടെ പ​രാ​തി. ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വ​വും ഡോ​ക്ട​റു​ടെ ഫോ​ണി​ലെ ദൃ​ശ്യ​ങ്ങ​ളും ബ​ന്ധു​വാ​യ അ​തു​ല്യ​യോ​ട് പ​ങ്കു​വ​ച്ച​താ​ണു ത​ര്‍​ക്ക​ങ്ങ​ള്‍​ക്കും തു​ട​ര്‍​ന്നു​ള്ള കൈ​യേ​റ്റ​ത്തി​നും കാ​ര​ണ​മാ​യ​ത്. 

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ബ​ന്ധു​വി​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ വേ​ണ​മെ​ന്നു പ​റ​ഞ്ഞ് പൊ​ന്നു​രു​ന്നി​യി​ലെ അ​പ്പാ​ര്‍​ട്ട്മെ​ന്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ഡോ​ക്ട​റെ ത​ട​ങ്ക​ലി​ല്‍ വ​ച്ച് മ​ര്‍​ദി​ക്കു​ക​യും സം​ഭ​വം പു​റ​ത്തു പ​റ​യാ​തി​രി​ക്കാ​ന്‍ മൂ​ന്നു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്നാ​യി​രു​ന്നു ഡോ​ക്ട​റു​ടെ പ​രാ​തി. 

ഇ​തേ തു​ട​ര്‍​ന്ന് ന​ടി അ​തു​ല്യ ച​ന്ദ്ര (32), ന​ട​നും എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റു​മാ​യ ബി​ബി​ന്‍ പെ​രു​മ്പി​ള്ളി (42), കെ.​ബി. വി​ഷ്ണു (31) എ​ന്നി​വ​രെ ക​ട​വ​ന്ത്ര പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ര്‍​ദ​ന​മേ​റ്റ് അ​വ​ശ​നാ​യ ഡോ​ക്ട​റെ സു​ഹൃ​ത്താ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മ​ര്‍​ദ​ന​ത്തി​ല്‍ ഡോ​ക്ട​റു​ടെ ക​ര്‍​ണ​പ​ടം പൊ​ട്ടു​ക​യും വാ​രി​യെ​ല്ലി​നു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​റ്റു കാ​ര​ണ​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​നു പി​ന്നി​ലെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പൊ​ലി​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പൊ​ലി​സ് ഡോ​ക്ട​റു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും ന​ടി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പൊ​ലി​സി​ന്റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലും ചോ​ദ്യം ചെ​യ്യ​ലി​ലു​മാ​ണ് ന​ടി ഉ​ള്‍​പ്പെ​ട്ട സം​ഘം ഡോ​ക്ട​റെ മ​ര്‍​ദി​ക്കാ​നു​ണ്ടാ​യ യ​ഥാ​ര്‍​ഥ കാ​ര​ണം പു​റ​ത്തു​വ​രു​ന്ന​ത്. തു​ട​ര്‍​ന്ന് ബ​ന്ധു​വാ​യ അ​മ്പ​തു​കാ​രി ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പൊ​ലി​സി​ല്‍ നേ​രി​ട്ടെ​ത്തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. 

ന​ടി​യു​ടെ​യും സം​ഘ​ത്തി​ന്റെ​യും ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് എ​റ​ണാ​കു​ളം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് ക​ട​തി പ​ര​ഗി​ണി​ക്കും. ത​ങ്ങ​ള്‍ ഡോ​ക്ട​റെ മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്നും കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യാ​നാ​യി വി​ളി​ച്ചു വ​രു​ത്തു​ക​യാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് അ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്ന​ത്.

Latest News

Corehub Up