തിരുവനന്തപുരം: എംസി റോഡ് വികസനത്തിന് ആയിരം ഹെക്ടറിലേറെ സ്വകാര്യ ഭൂമിയേറ്റെടുക്കണമെന്നും ഇതിന് 5,000 കോടിയിലേറെ രൂപ ചെലവുണ്ടാകുമെന്നും മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ പറഞ്ഞു.
ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ എംസി റോഡ് കടന്നുപോകുന്ന മേഖലയിലെ 18 എംഎൽഎമാരുടെയും സ്പീക്കറുടെയുമടക്കം യോഗം നാളെ വിളിച്ചിട്ടുണ്ട്.
2022ൽ എംസി റോഡ് വികസനത്തിനുള്ള 1500 കോടിയുടെ പദ്ധതിക്ക് ഇടതു സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു.
പണം അനുവദിച്ചിരുന്നില്ല. റോഡ് വികസനത്തിനു കരട് അലൈൻമെന്റ് തയാറാക്കിയിട്ടുണ്ടെന്നും ജി.ആർ. അനിലിന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി.