Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrivateSector

നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്: സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ലെ ശ​​​മ്പ​​​ള വ​​​രു​​​മാ​​​നം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ ശ​​​മ്പ​​​ള​​​വ​​​രു​​​മാ​​​നം നോ​​​ണ്‍ക്രീ​​​മി​​​ലെ​​​യ​​​ര്‍ വ​​​രു​​​മാ​​​ന​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കു​​​മ്പോ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ശ​​​മ്പ​​​ള​​​വ​​​രു​​​മാ​​​ന​​​വും കാ​​​ര്‍ഷി​​​ക​​​വ​​​രു​​​മാ​​​ന​​​വും കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു പ​​​രി​​​ഗ​​​ണി​​​ക്ക​​​രു​​​തെ​​​ന്ന സ​​​ര്‍ക്കാ​​​ര്‍ നി​​​ബ​​​ന്ധ​​​ന​​​യു​​​ടെ ല​​​ക്ഷ്യം ശ​​​മ്പ​​​ള​​​വ​​​രു​​​മാ​​​നം പൂ​​​ര്‍ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന​​​ല്ല. ര​​​ണ്ടു​​​ത​​​രം വ​​​രു​​​മാ​​​ന​​​ങ്ങ​​​ളും വെ​​​വ്വേ​​​റെ ക​​​ണ​​​ക്കാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണെ​​​ന്നും ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു സം​​​വ​​​ര​​​ണ​​​ത്തി​​​നാ​​​യി നോ​​​ണ്‍ ക്രീ​​​മി​​​ലെ​​​യ​​​ര്‍ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​യി​​​ലെ സീ​​​നി​​​യ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ മ​​​ക​​​ളും യു​​​കെ​​​യി​​​ലെ ബാ​​​ര്‍ക്ലേ​​​യ്‌​​​സ് ബാ​​​ങ്കി​​​ല്‍ ലീ​​​ഡ് സൊ​​​ല്യൂ​​​ഷ​​​ന്‍ ആ​​​ര്‍ക്കി​​​ടെ​​​ക്ടാ​​​യ പ്ര​​​വാ​​​സി​​​യു​​​ടെ മ​​​ക​​​നും ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​ക​​​ള്‍ ത​​​ള്ളി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം.

പ്ര​​​തി​​​വ​​​ര്‍ഷം 1.12 കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​കം വാ​​​ര്‍ഷി​​​ക ശ​​​മ്പ​​​ള​​​വ​​​രു​​​മാ​​​ന​​​വും ആ​​​ഡം​​​ബ​​​ര കാ​​​റു​​​ക​​​ളും ഫ്ലാ​​​റ്റു​​​ക​​​ളും ആ​​​ദ്യ ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ പി​​​താ​​​വി​​​നു സ്വ​​​ന്ത​​​മാ​​​യു​​​ണ്ടെ​​​ന്നും 33 ല​​​ക്ഷം രൂ​​​പ​​​യാ​​​ണു ര​​​ണ്ടാം ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ പി​​​താ​​​വി​​​ന്‍റെ വാ​​​ര്‍ഷി​​​ക​​​ശ​​​മ്പ​​​ള​​​മെ​​​ന്നും സ​​​ര്‍ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ അ​​​ര്‍ഹ​​​രാ​​​യ​​​വ​​​ര്‍ക്കു സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യം ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണ് ക്രീ​​​മി​​​ലെ​​​യ​​​ര്‍ പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും ഉ​​​യ​​​ര്‍ന്ന വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​രെ ഇ​​​തി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ തു​​​ല്യ​​​നീ​​​തി​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും വി​​​ല​​​യി​​​രു​​​ത്തി​​​യ കോ​​​ട​​​തി ഹ​​​ര്‍ജി​​​ക്കാ​​​ര്‍ക്കു നി​​​ല​​​വി​​​ലെ മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​രം നോ​​​ണ്‍ ക്രീ​​​മി​​​ലെ​​​യ​​​ര്‍ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന് അ​​​ര്‍ഹ​​​ത​​​യി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി.

സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ലെ ഉ​​​യ​​​ര്‍ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ക്രീ​​​മി​​​ലെ​​​യ​​​ര്‍ പ​​​രി​​​ധി​​​യി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത് അ​​​ര്‍ഹ​​​രാ​​​യ മ​​​റ്റു പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ അ​​​വ​​​സ​​​രം ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up