Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrivateUniversityBill

സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ലാ ബി​ൽ പി​ൻ​വ​ലി​ക്കാ​ൻ രാ​ഷ‌്ട്ര​പ​തി​യു​ടെ അ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (സ്ഥാ​​​പ​​​ന​​​വും നി​​​യ​​​ന്ത്ര​​​ണ​​​വും) ബി​​​ൽ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തി​​​ന് രാ​​​ഷ്ട്ര​​​പ​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഇ​​​തോ​​​ടെ സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്ഥാ​​​പ​​​ന​​​വും നി​​​യ​​​ന്ത്ര​​​ണ​​​വും ബി​​​ൽ അ​​​സാ​​​ധു​​​വാ​​​യി.

പ​​​ക​​​രം യു​​​ഡി​​​എ​​​ഫ് കൊ​​​ണ്ടു​​​വ​​​രാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന പു​​​തി​​​യ ബി​​​ൽ ഡി​​​സം​​​ബ​​​റി​​​ൽ ചേ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. രാ​​​ഷ്ട്ര​​​പ​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​​​ൽ മ​​​ട​​​ക്കി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ മു​​​ഖേ​​​ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നോ​​​ടാ​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​യ​​​മ​​​സ​​​ഭ ഒ​​​ക്ടോ​​​ബ​​​ർ 12ന് ​​​പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു.

പി​​​ന്നാ​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ക​​​ത്തു ന​​​ൽ​​​കി. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന അ​​​നു​​​സ​​​രി​​​ച്ച് ബി​​​ൽ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഡ​​​യ​​​റ​​​ക്ട​​​ർ മ​​​ഹേ​​​ഷ് ച​​​ന്ദ്ര ലോ​​​ക്ഭ​​​വ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ക​​​ത്ത​​​യ​​​ച്ചു.

മു​​​ൻ ബി​​​ല്ലി​​​ൽ ഭൂ​​​മി​​​യു​​​ടെ നി​​​ർ​​​ബ​​​ന്ധി​​​ത ഉ​​​ട​​​മ​​​സ്ഥ​​​ത, കൈ​​​വ​​​ശാ​​​വ​​​കാ​​​ശം, നി​​​ർ​​​ബ​​​ന്ധി​​​ത സു​​​ര​​​ക്ഷാ- സ്ഥി​​​ര നി​​​ക്ഷേ​​​പം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ആ​​​ശ​​​ങ്ക ഉ​​​ന്ന​​​യി​​​ച്ച​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ തി​​​രി​​​ച്ചു​​​വാ​​​ങ്ങ​​​ണ​​​മെ​​​ന്നു നി​​​ർ​​​ദ്ദേ​​​ശി​​​ച്ച് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു.

Latest News

Corehub Up